Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Wednesday, July 20, 2016

അനുരാഗ കരിക്കിൻ വെള്ളം



'അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം...' എന്നു തുടങ്ങുന്ന ഗാനം ഒരനശ്വര പ്രണയഗാനമാണ്. കവിതയും പ്രണയവും തുളുമ്പുന്ന ആ ഗാനത്തിലെ ഒരു വരിയാണ് 'അനുരാഗ കരിക്കിൻ വെള്ളം' എന്നത്. സ്വാഭാവികമായിട്ടും ആ പേരിലും പ്രണയം ഒളിച്ചിരിപ്പുണ്ട്. അതേ, സിനിമയും പ്രണയം പറയുന്ന സിനിമയാണ്. പക്ഷെ ഒരു typical പ്രണയ സിനിമയിൽ നിന്നും കുറെയൊക്കെ മാറി സഞ്ചരിക്കാൻ കഴിഞ്ഞതാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്...പ്രിയപ്പെട്ടതാക്കുന്നത്.

മദ്യക്കുപ്പികളും ധനാകർഷണ യന്ത്രങ്ങളും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന സാധ്യതയുള്ള സംഭവമാണ് പ്രണയം. അതിനു ഉദാഹരണമായി ഒരുപാട് വിജയചിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്. അസ്ഥി പ്രണയം, നഷ്ടപ്രണയം, അന്യമത പ്രണയം....അങ്ങനെ ഒരുപാട്. ഇതിലും പ്രണയമുണ്ട്. ക്ളീഷേ ഉണ്ട്. പക്ഷെ, അവതരണത്തിലെ പുതുമയും , വിഷയങ്ങളിലെ ഓവർ ഡെക്കറേഷൻ ഇല്ലായ്മയുമാണ് സിനിമയുടെ ട്രീറ്റ്മെന്റ് വിജയം. പിന്നെ, അഭിനേതാക്കളുടെ വൃത്തിയായുള്ള അഭിനയവും.

ബിജു മേനോൻ, ആസിഫ് അലി, ആശാ ശരത്, രജിഷ --- ഇവരുടെ പ്രകടനങ്ങളിലൂടെയാണ് സിനിമ ചലിക്കുന്നത്. സപ്പോർട്ടിങ് കാസ്റ് ആയി വന്നവർ ആരും തന്നെ വെറുപ്പിച്ചതുമില്ല. പക്ഷെ, എനിക്ക് ഇതിൽ ഇഷ്ടപ്പെട്ടത് ആശാ ശരത്തിന്റെ പ്രകടനമാണ്.  അതൊരു പക്ഷെ, അവരുടെ സ്ഥിരം വേഷങ്ങളിൽ നിന്നും ഒരു change കണ്ടത് കൊണ്ടാകാം. ബിജു മേനോനും ആസിഫിനും ഇതൊരു ചലഞ്ചിങ് സിനിമയെ അല്ലെങ്കിലും, പ്രേക്ഷകരുടെ ഒരു ഇഷ്ടം നേടാനും നിലനിർത്താനും ഈ സിനിമ അവരെ സഹായിക്കും. പുതുമുഖമായ (ആണെന്ന് വിശ്വസിക്കുന്നു ) രജിഷയും  മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പക്ഷെ, ഒരു പ്രത്യേക സീനിലെ അവരുടെ പ്രകടനത്തെ 'ദശരഥം' സിനിമയിലെ മോഹൻലാലിന്റെ ക്ലൈമാക്സ് പ്രകടനവുമായി താരതമ്യം ചെയ്ത  ചിലരോട് സഹതാപം മാത്രമേ ഉള്ളൂ.

ഒരുപക്ഷേ , നമ്മളിൽ ഭൂരിപക്ഷം പേരും പ്രണയിച്ചിട്ടുണ്ട്...അല്ലെങ്കിൽ പ്രണയിക്കാൻ കൊതിച്ചിട്ടുണ്ട്...അല്ലെങ്കിൽ  പ്രണയം കണ്ടില്ലെന്നു നടിച്ചിട്ടുണ്ട്. അവർക്കാണീ സിനിമ. സ്വന്തം കുടുംബത്തിൽ  നടക്കുന്നതെന്നറിയാതെ , സ്വന്തം ഭാര്യയോട് ഒന്നു സ്നേഹത്തിൽ സംസാരിക്കാത്ത എത്രയോ ഭർത്താക്കന്മാർ കേരളത്തിലുണ്ട്..അവർക്കാണീ സിനിമ. പിന്നെ, പ്രേമം പൈങ്കിളിയാണ് , തേങ്ങാക്കൊലയാണ് എന്നു പറയുന്നവർക്കും ഈ സിനിമ കാണാം. ചുരുക്കത്തിൽ, ധൈര്യമായി ടിക്കറ്റു എടുക്കാം ഈ സിനിമക്ക്, 'അനുരാഗ കരിക്കിൻ വെള്ളം' മധുരമുള്ളതാണ്.

'ജീവിതത്തിൽ എല്ലാം നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു നടന്നാൽ പിന്നെ എന്താണൊരു രസം? ഒന്നു നഷ്ടപ്പെടുമ്പോൾ  അതിലും നല്ലതു നമ്മുടെ ജീവിതത്തിൽ നടക്കും'

No comments:

Post a Comment