ഒരു മാരത്തോണ്‍ സിനിമ സായാഹ്നം:
എനിക്ക് സിനിമ ഒരു ആവേശമാണ്. ചില സമയത്ത് ആരെന്തു പറഞ്ഞാലും, ഒരു സിനിമ കാണണമെന്ന് തോന്നിയാൽ പോയി കണ്ടിരിക്കും. ചിലപ്പോ പടം നന്നായിരിക്കും, മറ്റു ചിലപ്പോ അതി ഭീകരമാം വിധം കൂതറയും ആയിരിക്കും. എന്തായാലും ഇന്നലെ രണ്ടു മലയാളം സിനിമകൾ ഒന്നിന് പിറകെ ഒന്നായി കണ്ടു.

വിക്രമാദിത്യൻ:
പലരും പറഞ്ഞു, പോകണ്ടാന്നു. കേട്ടില്ല. പോയി. ലാൽ ജോസ് എന്ന സംവിധായകനെ ബഹുമാനമുള്ള ഒരു ആളെന്ന നിലയിൽ, അദ്ധേഹത്തിൽ മാത്രം പ്രതീക്ഷ അർപ്പിച്ചാണ് പോയത്. പടം പോരാ. ആദ്യ പകുതി നന്നായി ഇഴഞ്ഞു. രണ്ടാം പകുതി ഇത്തിരി വേഗത്തിൽ ഇഴഞ്ഞു എന്ന് മാത്രം ( എഡിറ്റിംഗ് സമയത്ത് ലാൽ ജോസ് ലോക പര്യടനത്തിനു പോയേക്കുവാരുന്നു എന്ന് കേട്ടു, പര്യടനം പൊളിഞ്ഞു, ഇവിടെ ഇരുന്നിരുന്നെങ്കിൽ ഈ പടം അല്പം കൂടി മെച്ചപ്പെട്ടേനെ). കുറ്റം പറയരുതല്ലോ, ദുൽഖർ ഭായ് കലക്കി. പുള്ളിയുടെ മറ്റു പടങ്ങളിൽ ഇല്ലാതിരുന്ന, വികാര-ഭാവ ഇത്യാദികൾ മുഖത്ത് വന്നു. പിന്നെ, അനൂപ് മേനോൻ, നല്ല പ്രകടനം. പുള്ളി ഇങ്ങനെയൊക്കെയുള്ള കഥാപാത്രങ്ങളെ ഇനിയും സ്വീകരിക്കുകയാണെങ്കിൽ, നല്ലൊരു സ്വഭാവനടൻ ആയിതീരാനുള്ള എല്ലാ ചേരുവകളും അദ്ധേഹത്തിന്റെ അഭിനയതിലുണ്ട്. ബാക്കി ഒന്നും പറയാൻ മാത്രമില്ല. ഒരു ടൈം പാസ് മൂവി. അത്രേയുള്ളൂ. ( അത്രയ്ക്കുമില്ല എന്നും ഒരഭിപ്രായമുണ്ട്)

വാൽ : ലാൽ ജോസ് സർ, ഒരു ചെറിയ കഥയൊക്കെ ഉണ്ടായിരുന്നു. പക്ഷെ, അങ്ങട് കലങ്ങീല്ല !
അവതാരം:
വിക്രമാദിത്യൻ കണ്ടിറങ്ങിയപ്പോ വീണ്ടും ഒരു ബോധോദയം. എന്നാ പിന്നെ "അവതാരം" കൂടി കണ്ടേക്കാം. സുഹൃത്തുക്കൾ പറഞ്ഞു വേണ്ട വേണ്ട എന്ന്. ഞാൻ പറഞ്ഞു, ഫേസ്ബുക്കിൽ ഒക്കെ അത്യാവശ്യം പോസിറ്റീവ് അഭിപ്രായങ്ങൾ വന്നതാ, കണ്ടേക്കാം. ഞാൻ ഫേസ്ബുക്ക് ബുജികളെയും എന്റെ ഫ്രണ്ട്സ് എന്നെയും വിശ്വസിച്ചു പടത്തിനു കയറി. പടം കാണാൻ അധികം ആൾകൂട്ടം ഒന്നുമില്ലായിരുന്നു. പടം തുടങ്ങി ഒരു പതിനഞ്ചു മിനിറ്റ് ആയപ്പോഴേക്കും രണ്ടു വശത്ത് നിന്നും കൂർക്കം വലി കേട്ട് തുടങ്ങി. സ്ഥിരം ക്ലിഷേ കഥ. ദിലീപിന്റെ സ്ഥിരം 'ആക്ഷൻ' ഐറ്റംസ്. ആർക്കും മനസ്സിലാക്കാവുന്ന ട്വിസ്റ്റ്. ഒരു ആവശ്യവുമില്ലാത്ത കുറച്ചു പാട്ടുകളും കഥാപാത്രങ്ങളും ( നായിക ഇല്ലാത്ത ഒരു സോളിഡ് ആക്ഷൻ/ ത്രില്ലർ എന്ന് വരുമോ എന്തോ ). തുറന്നു പറഞ്ഞാ, പടം ഒട്ടും അങ്ങട് ഇഷ്ടായില്ല. അധികം ഒന്നും പറയാനില്ല. കാശ് പോയി , അത്ര മാത്രം.

വാൽ: പടം കഴിഞ്ഞു ഇറങ്ങിയപ്പോ എന്റെ സുഹൃത്ത്: 'ജോഷി നമ്മളെ ചതിച്ചു അളിയാ'. സത്യം. എന്ത് പറ്റി ജോഷി സാറിനു ?
ഒരു പൊതു വാൽ: ദുൽഖരിനു വേണ്ടി 'വിക്രമാദിത്യനും', കട്ട ദിലീപ് ഫാൻസ് ആണെങ്കിൽ 'അവതാരവും' കാണാം.
No comments:
Post a Comment