കേട്ട കഥ :
1998. കോയമ്പത്തൂർ ബോംബ് സ്ഫോടനം. അതിനു ശേഷം രാജ്യത്തെങ്ങും അതിജാഗ്രത പാലിക്കാൻ നിർദേശം വന്നു (അല്ലേലും ദുരന്തത്തിന് ശേഷമാണല്ലോ നിർദേശങ്ങൾ!). അപ്പോൾ കേരളത്തിലെ ഒരുയർന്ന പോലീസുദ്യോഗസ്ഥൻ പറഞ്ഞു , ' നമ്മുടെ ഈ കൊച്ചു കേരളത്തിൽ എന്തോന്ന് പൊട്ടിക്കാനാ!' എന്ന്.
മേൽപ്പറഞ്ഞത് സത്യമാണോ എന്നൊന്നും അറിയില്ല. പക്ഷെ, പൊതുവെ ഇങ്ങനെയൊരു മനോഭാവം കേരള ജനതയ്ക്ക് ഉണ്ടെന്നു തോന്നുന്നു. തീവ്രവാദി ആക്രമണവും യുദ്ധവും ഒക്കെ അങ്ങ് വടക്കല്ലേ ഉള്ളൂ , നമുക്കോരോ ചായയും പരിപ്പുവടയുമായി അതൊക്കെ മനോരമയിൽ വായിക്കാലോ എന്ന്. കാര്യമൊക്കെ ശരി തന്നെ. മതപരമായും മറ്റും, മറ്റു ചില സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കിയാൽ കേരളം സമാധാനപരമാണ്. പക്ഷെ, കാലം മാറുന്നു. സാഹചര്യങ്ങളും.
കേരളം ഇന്ന് മലയാളം മാത്രമല്ല സംസാരിക്കുന്നത്. ഹിന്ദിയും, തമിഴും, കന്നടയും, മറാത്തിയും തുടങ്ങി ഒരുപാട് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനമാണ്. പല സ്ഥലങ്ങളിൽ നിന്നുള്ളവർ ഇവിടെ ജോലി ചെയ്യുന്നു. പല മേഖലകളിൽ , പല ജോലികളിൽ അവർ ഏർപ്പെട്ടിരിക്കുന്നു. ഇവരുടെ പോക്കുവരവുകൾ , ഇടപാടുകൾ ഒക്കെ നിരീക്ഷിക്കപ്പെടുന്നുണ്ടോ? ആര്ക്കറിയാം !
കൊച്ചി പഴയ കൊച്ചിയല്ല. അത് പോലെ ഭീകരവാദികളും പഴയ സ്റ്റൈൽ അല്ല. വൻ നഗരങ്ങളിൽ നിന്നും ശ്രദ്ധ മാറ്റി ചെറു നഗരങ്ങളാണ് അവർ ലക്ഷ്യം വെക്കുന്നതെന്ന് ഈയടുത്ത് വന്ന ഐ എസ്സിന്റെ (അങ്ങനെ പറയപ്പെടുന്ന ) ലേഖനം സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ തീരദേശങ്ങൾ സുരക്ഷിതമാണോ? ആർക്കറിയാം !
ഒരു പക്ഷെ നാമെല്ലാവരും 100% സുരക്ഷിതാരവാം. നമ്മുടെ പോലീസും മറ്റും എല്ലാ ജാഗ്രതാ നടപടികളും എടുതിട്ടുണ്ടാവാം. എന്റെ അഞ്ജത ആവാം ഈയൊരു കുറിപ്പ്. പക്ഷെ, എന്നാലും പോട്ടെണ്ടാതോക്കെ എവിടെയായാലും പൊട്ടും. അതിനു വേണ്ട കരുതലുകൾ ഭരണാധികാരികൾ എടുക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

No comments:
Post a Comment