മിച്ചിഗൻ സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്ന ജോണ്‍ വോൾകർ എഴുതിയ ഒരു സംഭവ കഥയെ ആസ്പദമാക്കി എടുത്ത സിനിമയാണിത്. ഇതൊരു ക്രൈം noir ക്ലാസ്സിക് ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഒരൊറ്റ ക്രൈം സീൻ പോലും കാണിക്കാതെ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന സിനിമയാണിത്. കോടതിമുറിയിലെ പിരിമുറുക്കങ്ങളും വാദപ്രതിവാദങ്ങളും എല്ലാം തന്നെ വളരെ brilliant ആയി കാണിച്ചിരിക്കുന്നു. കേയ്സിന്റെ സിനിമയിലെ വിധി എന്ത് തന്നെയാണെങ്കിലും , യഥാർത്ഥ വിധി തീരുമാനിക്കാൻ പ്രേക്ഷകന് വിട്ടു കൊടുക്കുന്നുണ്ട്.
നല്ല കിടുക്കൻ ടൈറ്റിൽ കാർഡും , മികച്ച അഭിനയ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമാണ് സിനിമ. വളരെ ലളിതമായി, എന്നാൽ സംഭവത്തിന്റെ ചൂട് ചോർന്നു പോകാതെ തന്നെ , ചടുലമായ സ്ക്രീൻ പ്ലേ. മികച്ച സംവിധാനം. അഭിനേതാക്കൾ എല്ലാം തന്നെ മികച്ചു നിന്നു.
Wendell Mayes എഴുതി Otto Preminger സംവിധാനം ചെയ്ത ഈ സിനിമ ഓസ്കാർ നോമിനഷൻസ് നേടി. കൂടാതെ, അമേരിക്കൻ ബാർ അസ്സോസ്സിയേഷന്റെ എക്കാലത്തെയും മികച്ച 25 നിയമ സിനിമകളിൽ നാലാമതായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കോടതി സിനിമകളിൽ മമ്മൂട്ടിയും മോഹൻലാലും തുടങ്ങി പലരും തകർത്താടുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ, ലോകത്തിറങ്ങിയ കോർട്ട് റൂം ഡ്രാമകളുടെ വാപ്പയായി വരും ഈ സിനിമ. എ മസ്റ്റ് വാച്ച് !
No comments:
Post a Comment