വില്ലൻ നായകനെ നിഷ്പ്രഭമാക്കുന്ന സിനിമകൾ വിരളമാണ്. 'തനി ഒരുവൻ' അതിൽ ഒന്നാണ്. എന്നാൽ, ആഖ്യാനത്തിൽ ദുഷ്ടനിഗ്രഹം തന്നെ അടിസ്ഥാന വിഷയം.തമിഴ് സിനിമയുടെ സാധാരണ വില്ലൻ- ഹീറോ ബഹളങ്ങൾക്കിടയിൽ ഒരു ആശ്വാസമാണ് ഈ സിനിമ.
'ഇമോഷൻസ്' ഇല്ലാത്ത, ഒറ്റയാനായ ഒരു പോലീസ് ഓഫീസറും , അതെ മനസ്ഥിതിയുള്ള ഒരു ശാസ്ത്രഞ്ഞനും തമ്മിലുള്ള യുദ്ധമാണ് 'തനി ഒരുവൻ'. ബുദ്ധിയും യുക്തിയും കൊണ്ട് തമ്മിൽ മത്സരിച്ചു കീഴടക്കാനുള്ള തന്ത്രങ്ങൾ മെനയുന്ന രണ്ടു പേർ. പതിഞ്ഞ താളത്തിൽ തുടങ്ങിയ സിനിമ, രണ്ടാം പകുതി തുടങ്ങുമ്പോഴേക്കും വേഗതയും ചടുലതയും കൈ വരിക്കുന്നു.കിടിലൻ ബാക്ഗ്രൌണ്ട് സ്കോറുകളും സ്റ്റൈലൻ ഷോട്ടുകളും കൊണ്ട് സമ്പന്നമാണ് ഈ സിനിമ. സിനിമയുടെ ഒഴുക്ക് നഷ്ടപ്പെടുത്തിയ ഒരു പാട്ട് മാറ്റി നിർത്തിയാൽ, നല്ല 'ഫ്ലോ' ആണ് ഈ സിനിമക്ക്. ചിലയിടങ്ങളിലെ കളർ ടോണിലെ പെട്ടെന്നുള്ള വ്യതിയാനവും അരോചകമാക്കി. എങ്കിലും ആകെ മൊത്തം ഒരു നല്ല അനുഭവമാണ് ഈ ചിത്രം.
ജയം രവിയുടെ ഇതിനു മുൻപൊരു സിനിമ കണ്ടത് ഏഴു വര്ഷം മുൻപാണ് : 'സന്തോഷ് സുബ്രമണ്യം'. എന്തോ, ജയം രവി ഒരു നല്ല നടനല്ല എന്നൊരു അഭിപ്രായം വെച്ച് പുലർത്തിയിരുന്ന ആളാണ് ഞാൻ. 'തനി ഒരുവൻ' കണ്ടതിനു ശേഷം ആ അഭിപ്രായത്തിൽ വലിയ മാറ്റമൊന്നുമില്ല , പക്ഷെ, വളരെ മെച്ചപ്പെട്ടതായി തോന്നി (ചിലയിടങ്ങളിൽ വെറുപ്പിചെങ്കിലും) അദ്ധേഹത്തിന്റെ പ്രകടനം. അരവിന്ദ സാമി തകർത്തു . അതൊരു പൊതു അഭിപ്രായമായത് കൊണ്ട് അധികം പറയുന്നില്ല. എങ്കിലും ഇതിലും മികച്ച വില്ലൻ പ്രകടനങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്. നയൻസിന് സ്ഥിരം വേഷം തന്നെ.
ട്രെയിലറും ഹിപ്പ് ഹോപ്പ് തമിഴന്റെ പാട്ടും കണ്ടു ഇതോരു വമ്പൻ സംഭവമാണെന്നും കരുതി പോകേണ്ട കാര്യമില്ല. ഒരു സാധാരണ സിനിമ, മികച്ച മേക്കിംഗ് കൊണ്ടും , അരവിന്ദ് സാമിയുടെ അപാര സ്ക്രീൻ പ്രെസൻസ് കൊണ്ടും, നല്ലൊരു വിഷ്വൽ അനുഭവം ആകുന്നു. കാണുന്നത് കൊണ്ട് യാതൊരു നഷ്ടവുമില്ല.
വാൽ : ഇതൊരു വലിയ വില്ലൻ പ്രകടനം ആയി കൊണ്ടാടുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ. 'ഉയരങ്ങളിൽ' എന്നൊരു സിനിമയുണ്ട്. അതിൽ ജയരാജൻ എന്നൊരു വില്ലനുമുണ്ട്.
No comments:
Post a Comment