Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Tuesday, May 24, 2016

Locke (2013)



Steven Knight സംവിധാനം ചെയ്തു Tom Hardy (മാത്രം) അഭിനയിച്ചിരിക്കുന്ന ഒരു ഫാമിലി-ഡ്രാമ സിനിമയാണ് 'Locke'.
ആധുനിക യുഗത്തിലെ (അല്ലെങ്കിൽ ഏതൊരു  യുഗത്തിലെയും) ആൺ വർഗ്ഗം കടന്നു പോകാവുന്ന ചില പ്രശ്നങ്ങളും, ആ പ്രശ്നങ്ങളെ മറികടക്കാൻ ഒരു മനുഷ്യൻ നടത്തുന്ന ശ്രമങ്ങളും ആണ് ഈ കൊച്ചു സിനിമ. ക്ലീഷേ വിഷയങ്ങൾ തന്നെയാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നതെങ്കിലും, അതവതരിപ്പിച്ച രീതിയിൽ ആയിരിക്കും ഈ സിനിമ ഓർമ്മിക്കപ്പെടുക, ഒപ്പം ടോം ഹാർഡിയുടെ മാസ്മരിക പ്രകടനതിലൂടെയും.

ഐവാൻ ലോക്ക് എന്ന എൻജിനിയർ തന്റെ കമ്പനിയുടെയും ജീവിതത്തിലെയും ഏറ്റവും വലിയ പ്രോജക്ക്റ്റ് പാതി വഴിയിൽ വിട്ടു , തന്റെ കാറിൽ ലണ്ടനിലേക്ക് പോകുകയാണ്. താൻ ചെയ്ത ഒരു തെറ്റിന് പരിഹാരം കാണാൻ. യാത്രയിൽ ഉടനീളം താൻ നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ ഐവാൻ കുറെ ഫോൺ കാളുകൾ നടത്തുന്നു. പക്ഷെ, ആ യാത്രയിൽ ഐവാന് തന്റെ കുടുംബം, ജോലി, ഭാവി...ഇതെല്ലാം നഷ്ടമാവുന്നു.

ഐവാൻ നടത്തുന്ന ഫോൺ സംഭാഷണങ്ങൾ ആണ് ഈ സിനിമയുടെ ഹൃദയമിടിപ്പ്‌. ഓരോ ഫോൺ കോളുകളും ഓരോ emotions  ആണ് convey ചെയ്യുന്നത്. സിനിമ പൂർണമായും ഒരു കാറിനുള്ളിൽ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏതാണ്ട് 90% ഷോട്ടുകളും കാറിനുള്ളിൽ, ഐവാന്റെ മുഖത്താണ് .വളരെ ചെറിയ ഒരു ത്രെഡ്, ഒരൊറ്റ മുഖത്ത് വിരിയുന്ന expressions , ആ expressions വ്യക്തമായി convey ചെയ്യപ്പെടുക --- അങ്ങനെ വളരെ challenging  ആയിട്ടുള്ള ഒരു ടാസ്ക് ആണ് ഐവാനെ അവതരിപ്പിക്കുന്ന ഏതൊരു നടനും നേരിടേണ്ടി വരിക. ടോം ഹാർഡി ആ ദൗത്യം മനോഹരമായി തന്നെ ചെയ്തിരിക്കുന്നു. ടെൻഷൻ, കോപം, frustration , സ്നേഹം, നിസ്സഹായാവസ്ഥ, commanding തുടങ്ങി ഒട്ടേറെ ഭാവങ്ങൾ , വളരെ അനായാസമായി ടോം ഹാർഡി ചെയ്തിരിക്കുന്നു.

ക്ലീഷേ ആയിട്ടുള്ള ഒരു കഥാ പരിസരത്തെ, ഒറ്റയ്ക്ക് താങ്ങി നിർത്തുന്നത് ടോം ഹാർഡിയുടെ പെർഫോർമൻസ് ആണ്. അദ്ദേഹത്തിന് സപ്പോർട്ട് ആയിട്ട് മറ്റൊരു ആക്ടറോ മറ്റു സങ്കേതങ്ങളോ ഇല്ല. ആകെയുള്ളത് ഒരു ഫോണും, കാറിന്റെ interiors-ഉം. പക്ഷെ, ലഭ്യമായ ആ പരിമിതിക്കുള്ളിൽ നിന്നും മനോഹരമായ അഭിനയ നിമിഷങ്ങൾ  വിരിയിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ഒരു പരിധി വരെ , weak ആയ ഒരു സ്ക്രിപ്റ്റിനെ ഇത്രയുമെങ്കിലും നന്നായി  ഒരു output കൊണ്ട് വരാൻ സാധിച്ചതിൽ സംവിധായകനും വിജയിച്ചിരിക്കുന്നു.

'Locke' ഒരു കിടിലൻ സസ്പെന്സ് ത്രില്ലറോ ഒന്നുമല്ല, പക്ഷെ ഏ രു മനുഷ്യനും നേരിടേണ്ടി വരാവുന്ന ചില ജീവിത ഭീതികളെ  face ചെയ്യുമ്പോൾ, ധാർമികതയ്ക്കും ജീവിതത്തിനും ഇടയിൽ കുടുങ്ങി പോകുമ്പോഴുള്ള അവസ്ഥയാണ് ഒരു കാറിനുള്ളിൽ  സംവിധായകൻ കാട്ടുന്നത്. ഒരു നടൻ എങ്ങനെ ഒരു സിനിമയെ ഒറ്റയ്ക്ക് ലീഡ് ചെയ്യുന്നു എന്നത് കാണണമെങ്കിൽ ഈ സിനിമ തീർച്ചയായും കാണണം!

Monday, May 23, 2016

കമ്മട്ടിപ്പാടം

രാജീവ്‌ രവി സിനിമകൾ എന്നും മണ്ണിൽ നിന്ന് സംസാരിക്കുന്ന കഥാപാത്രങ്ങളുടെ കഥകളാണ് പറഞ്ഞിട്ടുള്ളത്. 'റിയലിസ്റ്റിക്ക്' എന്ന രീതിയിൽ പറയാവുന്ന ആഖ്യാനം, അതാണ്‌ രാജീവ്‌ രവി സിനിമകളുടെ മുഖമുദ്ര. 'കമ്മട്ടിപ്പാടം' എന്ന സിനിമയും ഏറെക്കുറെ ആ ഗണത്തിൽ പെടുത്താവുന്നതാണ്. സത്യമുള്ള ഒരു കഥാപശ്ചാത്തലവും , ശക്തമായ അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും സമ്പന്നമായ , വേറിട്ട ഒരു സിനിമയാണിത്.

കൊച്ചി പഴയ കൊച്ചിയല്ലെന്നു , കൊച്ചി കണ്ട ആർക്കും പറയാം. എന്നാൽ, ആ പഴയ കൊച്ചിക്കും മുൻപ് , സിനിമയുടെ ഭാഷയിൽ പറഞ്ഞാൽ , എറണാകുളം സിറ്റി വരുന്നതിനും ഒരുപാട് മുൻപുള്ള , പാടശേഖരങ്ങൾ നിറഞ്ഞ ഒരു എറണാകുളം ഉണ്ടായിരുന്നു. ആ എറണാകുളം ഇന്ന് കാണുന്ന നഗരം ആയി മാറിയതിനു പിന്നിൽ ചോരയിൽ എഴുതിയ കുറെ കഥകളുണ്ട്. ആ കഥകളിൽ ചിലതാണ് സംവിധായകൻ ഈ സിനിമയിലൂടെ വരച്ചു കാട്ടുന്നത്.

ബാലൻ, കൃഷ്ണൻ , ഗംഗൻ --- ഈ മൂന്നു കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ചെറുപ്പത്തിന്റെ ചോരതിളപ്പിലും , ആഹാരത്തിനു വേണ്ടിയും , മുതലാളിമാർക്ക് പുതിയ നഗരം പടുത്തുയർത്താൻ ഭീതിയും ചോരയും പടർത്തുന്ന  ചെറുപ്പക്കാരുടെ പ്രതീകങ്ങൾ. ഈ ബാലനും, കൃഷ്ണനും, ഗംഗനും ഒക്കെ ഇപ്പോഴും  നിലനില്ക്കുന്നു എന്ന സത്യവും നമ്മെ തുറിച്ചു നോക്കുന്നു. ഈ സിനിമ ശരിക്കും ഗംഗനെയും ബാലനെയും പറ്റിയാണ്. അവരുടെ കഥയിലൂടെ  , കൊച്ചിയുടെ കഥ പറയാൻ സംവിധായകൻ ഉപയോഗിക്കുന്ന ഒരു narrative tool  ആണ് കൃഷ്ണൻ. പല ആളുകളിലൂടെയും കൃഷ്ണൻ ഗംഗനെ പറ്റിയും, നഗരത്തിന്റെ മാറ്റങ്ങളെ പറ്റിയും മനസ്സിലാക്കുന്നു. ഈയൊരു ആഖ്യാന ശൈലി പല സിനിമകളിലും നാം കണ്ടിട്ടുണ്ട് . ഈ അടുത്തിറങ്ങിയ ചാർലിയിലും , സ്റ്റീവ് ലോപ്പസിലും , പിന്നെ കുട്ടി സ്രാങ്കിലും ഒക്കെ ഈ ശൈലി കാണാം.

പലരും സൂചിപിച്ചത് പോലെ സിനിമയുടെ ഹാർട്ട്‌ ബീറ്റ് എന്നത് വിനായകനും (ഗംഗൻ) മണികണ്ഠനുമാണ് (ബാലൻ). വളരെ ഹൈ എനർജി ഉള്ള രണ്ടു മനുഷ്യർ , എന്നാൽ അതൊരു ബഹളമാക്കി മാറ്റാതിരുന്നതിൽ ഈ നടന്മാരുടെ  കഴിവ് നല്ല പങ്ക് വഹിക്കുന്നുണ്ട്. ദുൽഖർ (കൃഷ്ണൻ ) വളരെ ഒതുക്കത്തോടെയും വഴക്കതോടെയും തന്നെ തന്റെ കഥാപാത്രത്തിനെ അവതരിപ്പിച്ചിരിക്കുന്നു. തന്റെ comfort zone-ൽ നിന്നും പുറത്തു വന്നു ശക്തമായ ഒരു വേഷം നന്നായി തന്നെ അദ്ദേഹം ചെയ്തിരിക്കുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച  നടനും അടിപൊളിയായി (കുറെ സിനിമകളിലും, പിന്നെ പഴയ 'ജുറാസ്സിക് വേൾഡ്' പരിപാടിയിലും കണ്ടിട്ടുണ്ട്....പേര് അറിയില്ല). സംവിധായകനെ പറ്റിയും തിരക്കഥാകൃത്തിനെ പറ്റിയും അധികം പറയണ്ട ആവശ്യമില്ല. രണ്ടു പേരും  കഴിവുകൾ തെളിയിച്ച കലാകാരന്മാരാണ്. എങ്കിലും, ചില രംഗങ്ങളിൽ മാസ് ചേരുവകൾ ചേർക്കാൻ രാജീവ്‌ രവി നിർബന്ധിതനായി എന്നും ഈ സിനിമയിൽ കാണാം.

ഇംഗ്ലീഷ് 'സീരീസുകളെ' പോലെ വളരെ detailed ആയി, വലിയൊരു കാനവാസ്സിൽ പറയാവുന്ന കഥ ഉണ്ട് ഈ സിനിമയിൽ (നാല് മണിക്കൂർ ഡയറക്ടർ വെർഷൻ ആയി കാത്തിരിക്കുന്നു). അത് കൊണ്ട് തന്നെ, ഒരു സ്ഥിരം ദുൽഖർ ഷോ പ്രതീക്ഷിച്ചു പോകരുത്. കാരണം, ഇതിൽ ദുൽഖർ എന്ന താരമല്ല താരം, 'കമ്മട്ടിപ്പാടം' എന്ന കഥയും ആ കഥയിലെ ചില സാധരനക്കാരുമാണ്.

'അക്കാണും മാമലയൊന്നും നമ്മുടേതല്ലെന്മകനെ , ഈ കായൽ കയവും കരയും ആരുടേം അല്ലെന്മകനെ '

Monday, May 16, 2016

കണ്ണുകളുടെ അഭിനയം



ഒരു അഭിനേതാവിനെ സംബന്ധിച്ച് , അയാളുടെ എല്ലാ ശരീര ഭാഗങ്ങളും അയാളുടെ അഭിനയത്തെ സഹായിക്കുന്ന ടൂളുകൾ ആണ്. കണ്ണുകൾ, പുരികങ്ങൾ, ചുണ്ടുകൾ , മൂക്ക്, കൈകാലുകൾ, പേശികൾ.....അങ്ങനെ അങ്ങനെ. ലിയനാർഡോ ഡി കാപ്രിയോ പുരികങ്ങൾ കൊണ്ട് സംവേദിക്കാൻ വളരെ മിടുക്കനായ നടനാണ്‌. പൊതുവെ പുരികങ്ങൾ കൊണ്ട് അഭിനയിക്കാൻ അധികം സ്വാതന്ത്ര്യം  കൊടുക്കാത്ത സ്കോർസീസ് പോലും ഡി കാപ്രിയോയെ ആ കാര്യത്തിൽ തടഞ്ഞില്ല. മെർലൻ ബ്രാണ്ടോ തന്റെ ശരീരത്തിന്റെ ചെറിയ movements-ൽ പോലും അഭിനയത്തിന്റെ എലെമെന്റ്സ് കൊണ്ട് വരാൻ ശ്രദ്ധിച്ചിരുന്നു. അത് പോലെ തന്നെ, പ്രേക്ഷകനുമായി സംവദിക്കാൻ വളരെയധികം ഉപയോഗിക്കുന്ന ടൂൾ ആണ് കണ്ണുകൾ.

'അവളുടെ കണ്ണുകൾ എന്നോട് സംസാരിച്ചു', ' ആ കണ്ണുകളിൽ കോപത്തിന്റെ തീ ആളിക്കത്തുന്നത് ഞാൻ കണ്ടു' എന്ന് തുടങ്ങിയ എഴുത്തുകൾ നോവലുകളിലും കഥകളിലും എഴുതാൻ എളുപ്പമാണ്.  പക്ഷെ,ഒരു അഭിനേതാവിനു അത് തന്റെ കണ്ണുകളിൽ കൊണ്ട് വരിക എന്നത് ശ്രമകരമാണ്. 'ആളിക്കത്തുന്ന രോഷം' കാണിക്കാൻ പുരികം വല്ലാതെ വളച്ചു, കണ്ണുകൾ തുറിപ്പിച്ചു കൊണ്ടുള്ള അമിതാഭിനയങ്ങൾ നമ്മൾ ഏതാണ്ട് എല്ലാ മലയാളം സീരിയലുകളിലും കാണുന്നതാണ്. അപ്പോൾ, കണ്ണുകൾ കൊണ്ട് അഭിനയിക്കുക, കണ്ണുകളെ കൊണ്ട് സംസാരിപ്പികുക എന്നത്  ഒരു genius സംഭവമാണ്.

ക്ലോസ്-അപ് ഷോട്ടുകളിൽ ആണ് കണ്ണുകളുടെ പ്രാധാന്യം കൂടുതൽ വരുന്നത്. ക്യാമറ ഒരു അഭിനേതാവിന്റെ മുഖത്തേക്ക് ഫോക്കസ് ചെയ്യുമ്പോൾ, ഒരു പ്രേക്ഷകന്റെ  ശ്രദ്ധ ആ അഭിനേതാവിന്റെ കണ്ണുകളിലേക്ക് ആയിരിക്കും. കാരണം, ആ ഒരു moment-ൽ , interaction നടക്കുന്നത് പ്രേക്ഷകനും പിന്നെ സ്ക്രീനിലെ ആ മുഘവും തമ്മിലാണ്. Michael Caine ഇക്കാര്യത്തിൽ ഒരു പുലി ആയിരുന്നു. അദ്ദേഹം ക്ലോസ്-അപ്പ്‌ ഷോട്ടുകളിൽ, തന്റെ കണ്ണുകൾ ഇമ വെട്ടിയിരുന്നില്ല. തന്റെ സഹനടന്റെ കണ്ണുകളിൽ ഉറപ്പിച്ചു, ഇമ വെട്ടാതെ ആയിരുന്നു അദ്ധേഹത്തിന്റെ  അഭിനയം. ഇമകൾ ഇടക്കിടക്ക് വെട്ടിച്ചാൽ, പ്രേക്ഷകന് ആ രംഗത്തിൽ അതൊരു distraction എന്നായിരുന്നു അദ്ധേഹത്തിന്റെ വാദം. അത് പോലെ തന്നെ, തന്റെ കൂടെ അഭിനയിക്കുന്ന നടന്റെയോ നടിയുടെയോ കണ്ണുകളിൽ നോക്കുമ്പോ, ഒരു കണ്ണിൽ തന്നെ തന്റെ കണ്ണുകൾ ഉറപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. രണ്ടു കണ്ണുകളിൽ മാറി മാറി നോക്കിയാൽ, ക്യാമറയിൽ അത് നോട്ടീസ് ചെയ്യപ്പെടുമെന്നതും, അത് സീനിന്റെ  ശക്തി നഷ്ട്ടപ്പെടുത്തും എന്നുമായിരുന്നു അദ്ധേഹത്തിന്റെ വശം. (മലയാളത്തിൽ മോഹൻലാൽ ഇങ്ങനെ  രണ്ടു കണ്ണുകളിൽ മാറി മാറി നോക്കുന്നത് പല സിനിമകളിലും കണ്ടിട്ടുണ്ട്).

എന്നാൽ, ഇതൊരു universal നിയമമല്ല. പല അഭിനേതാക്കളും തങ്ങളുടേതായ ടെക്നിക്കുകൾ ഉണ്ടാക്കിയിരുന്നു. Hugh Grant (Notting Hill, Bridget Jones's Diary etc ), തന്റെ കണ്ണുകൾ കൂടെ കൂടെ blink ചെയ്യുമായിരുന്നു. Michael Caine-ന്റെ  തിയറിയുടെ നേരെ എതിരാണിത്.  Confusion , contradiction , tension തുടങ്ങിയ വികാരങ്ങൾ convey ചെയ്യാൻ അതായിരുന്നു ഏറ്റവും നല്ല മാർഗമെന്നാണ് അദ്ധേഹത്തിന്റെ വശം. പക്ഷെ, ഒരു സ്ഥലത്തും, അനാവശ്യമായി അദ്ദേഹം കണ്ണിമകൾ മൂവ് ചെയ്യുന്നത് നാം കാണില്ല. അവിടെയാണ് ഒരു ആക്ടറിന്റെ ജീനിയസ് ലെവൽ വർക്ക്‌ ചെയ്യേണ്ടത് - to find where to start and where to stop , and then restart .

ഈയൊരു കഴിവ് എങ്ങനെ ഉണ്ടാക്കിയെടുക്കാം ? ഏറ്റവും എളുപ്പവും എന്നാൽ പ്രധാനവും ആയ രീതി , കൂടുതൽ സിനിമകൾ കാണുക എന്നതാണ്. ഇതിഹാസ താരങ്ങളുടെ സിനിമകൾ കാണുക, നിരീക്ഷിക്കുക, അവരുടെ കണ്ണുകളെ  പരമാവധി observe ചെയ്യുക. പിന്നെ ചെയ്യാൻ കഴിയുന്നത്, പുറത്തേക്കിറങ്ങുക --- ആളുകളെ നിരീക്ഷിക്കുക. ഒരു പത്രം വായിക്കുമ്പോൾ ഒരാളുടെ കണ്ണുകൾ എങ്ങനെ പോകുന്നു...അപ്പോൾ അടുത്തൊരു സുന്ദരി വന്നാൽ അയാളുടെ കണ്ണുകൾ എങ്ങനെ മൂവ് ചെയ്യുന്നു....ഒരാൾ എങ്ങനെ ശൂന്യതയിലേക്ക് നോക്കുന്നു...അച്ഛൻ നമ്മളെ വഴക്ക് പറയുമ്പോൾ അദ്ധേഹത്തിന്റെ കണ്ണുകളുടെ മൂവ്മെന്റ് (അതിനു ചിലപ്പോ സമയം കിട്ടിയെന്നു വരില്ല!)...അങ്ങനെ ആളുകളെ observe ചെയ്യുക.

കണ്ണുകളും..കൂട്ടത്തിൽ പുരികങ്ങളും മര്യാദക്ക് ഉപയോഗിച്ചാൽ തന്നെ, മുഖം കൊണ്ടുള്ള പല അധിക ഗോഷ്ട്ടികളും ഒഴിവാക്കാൻ ഒരു അഭിനേതാവിനു സാധിക്കും. പച്ചാളം ഭാസി പറയുന്നത് പോലെ മൊത്തം ശരീരം ഇട്ട് ഇളക്കണ്ട ആവശ്യമില്ല.

വാൽ : വല്ലാതെ മുഖ പേശികൾ ഉപയോഗിച്ചും, ശരീരം അനക്കിയും, സ്വന്തമായി ഒരു ബ്രാൻഡ്‌ ഓഫ് ആക്റ്റിംഗ് കൊണ്ട് വന്ന ഒരാളുണ്ട് : ജിം കാരി ! അത് ഓവറല്ലേ എന്ന് ചോദിച്ചാൽ, ഞാൻ പറയും he knew the balance... how much , when and where....and so, he is a genius in that.

Tuesday, May 3, 2016

ശബ്ദവും നിശബ്ദതയും



ഒരു സിനിമയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം ഉള്ള മേഖലയാണ് ശബ്ദം. അതിപ്പോ പശ്ചാത്തല സംഗീതം  ആകാം, അഭിനേതാക്കളുടെ ശബ്ദമാകം, മറ്റു ശബ്ദ മിശ്രണങ്ങൾ ആവാം. എന്ത് തന്നെ ആയാലും ഒരു സീനിനെ , മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിൽ ശബ്ദത്തിനു നിർണായക പങ്കുണ്ട്. അത് പോലെ തന്നെ, ചിലയിടത്ത് നിശബ്ദതയ്ക്കും.

ശബ്ദവും നിശബ്ദതയും ഒരു തുടർ രേഖയുടെ അംശങ്ങൾ ആണ്. ശബ്ദം തീരുന്നിടത്ത്‌ നിശബ്ദതയും, നിശബ്ദത അവസാനിക്കുന്നിടത്ത് ശബ്ദവും.  സിനിമകളിൽ ഇത്തരം ഒരു നേർ രേഖയുടെ ഉപയോഗം ധാരാളം കേട്ടിട്ടുണ്ട്. പക്ഷെ, അതെത്ര മാത്രം മാജിക്കൽ ആകുന്നു  എന്നതാണ് ശബ്ദത്തിന്റെയും നിശബ്ദതയുടെയും ഉപയോഗത്തിൽ വരുന്ന വ്യത്യസ്തത. ഇന്ത്യൻ സിനിമ എടുത്താൽ ഭൂരിഭാഗവും ശബ്ദ കോലാഹലങ്ങൾ ആണ്.  നല്ല വൈകാരിക രംഗങ്ങൾ അതി വൈകാരികമായ സംഗീതം കൊണ്ട് നശിപ്പിക്കും ( ക്ലീഷേ വയലിൻ, ഹമ്മിംഗ് ), കുഴപ്പമില്ലാത്ത കോമഡി രംഗങ്ങളിൽ സ്ഥിരമുള്ള മണ്ടത്തരം ഫീൽ ചെയ്യിക്കുന്ന ശബ്ദങ്ങൾ ചേർക്കും, അല്ലെങ്കിൽ പുട്ടിനു പീര പോലും വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ അങ്ങ് മ്യുസിക് കേറ്റും (പുതിയ നിയമം ഓ..ഓ..).

അപ്പോൾ എവിടെയാണ് ആ ബാലൻസ് വരേണ്ടത്? ചില ഉദാഹരണങ്ങൾ നോക്കാം. സ്റ്റാൻലി കുബ്രിക്കിന്റെ '2001' തുടങ്ങുന്നത് Richard Strauss-ന്റെ ഭീതിതമായ ഒരു മ്യുസിക്കിലൂടെയാണ്. ശേഷം, അടുത്ത 20 മിനുട്ടോളം ഒരു പശ്ചാത്തല സംഗീതവും ഇല്ല! മൃഗ ശബ്ദങ്ങളും ചേഷ്ട്ടകളും മാത്രം, കൂടെ മനോഹരമായ ദൃശ്യങ്ങളും intelligent ആയ സംവിധാനവും. അവിടെ വേണമെങ്കിൽ ഒരു മ്യുസിക് പീസ്‌ ചേർക്കാമായിരുന്നു , പക്ഷെ അത്തരം ഒരു element -ന്റെ ഇല്ലായ്മ ആണ് ആ രംഗങ്ങൾക്ക് സൗന്ദര്യം നൽകിയത്.

അത് പോലെ , മിക്ക ഹൊറർ സിനിമകളിലെയും സ്ഥിരം usage ആണ് ശബ്ദ-നിശബ്ദ നേർ രേഖയുടെ ഉപയോഗം. വളരെ  tensed ആയിട്ടുള്ള സീനുകളിൽ, എന്തോ വരുന്നുണ്ട് എന്ന പ്രതീതി ജനിപ്പിക്കാനായി, കഥാപാത്രത്തിന്റെ മുഖ ഭാവങ്ങൾക്കൊപ്പം, ആഴത്തിലുള്ള നിശബ്ദത ഉപയോഗിക്കും. ആ നിശബ്ദത ലീഡ് ചെയ്യുന്നത് ഭീതി ജനിപ്പിക്കുന്ന ശബ്ദതിലെക്കായിരിക്കും. Kubrick , Scorsese തുടങ്ങിയ സംവിധായകരാണ് നിശബ്ദതയുടെ ഉപയോഗം മനോഹരമായി  ചെയ്തിരിക്കുന്നത് (എന്റെ അഭിപ്രായം മാത്രം)

പക്ഷെ, ബഹലമയമെങ്കിലും James Bond , Jaws , Mission Impossible തുടങ്ങിയ സിനിമകളിൽ ശബ്ദത്തിനു അതിന്റേതായ പ്രാധാന്യമുണ്ട്.  Psycho എന്ന സിനിമയിലെ haunt ചെയ്യുന്ന വയലിൻ സംഗീതം ഇല്ലെങ്കിൽ, ആ സിനിമയിലെ പല രംഗങ്ങൾക്കും  ഒരു ഗുമ്മുണ്ടാവില്ല. Hans Zimmer സംഗീതം ചെയ്ത സിനിമകൾ അതൊക്കെ demand ചെയ്യുന്ന  സിനിമകളാണ്.

വേണ്ടയിടത്തും വേണ്ടാത്തിടത്തും പശ്ചാത്തല സംഗീതം ഇട്ടു കുളമാക്കുന്ന നമ്മുടെ പല സിനിമകളും, ഒരു പക്ഷെ കൃത്യമായ  ഐഡിയ ഉണ്ടായിരുന്നെങ്കിൽ , നല്ല സീനുകൾ നമുക്ക് സമ്മാനിചേനെ. ശബ്ദവും നിശബ്ദതയും theoretically  എതിരാളികൾ ആണെങ്കിലും, ആ രണ്ടു elements-ന്റെയും ബുദ്ധിപരമായ ഉപയോഗം നല്ലൊരു ആസ്വാദന അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നു.

Sunday, May 1, 2016

The Body (El Cuerpo) [2012 ]



ഒരു മോർച്ചറിയിൽ നിന്നും , സമൂഹത്തിൽ വളരെ ഉന്നതയായ ഒരു സ്ത്രീയുടെ മൃതശരീരം കാണാതാവുന്നു. അതെ രാത്രിയിൽ അതേ മോർച്ചറിയിലെ വാച്ച് മാൻ ഒരപകടത്തിൽ പെട്ട് കോമയിൽ ആവുന്നു. ഈ സംഭവത്തിന്റെ അന്വേഷണവും , തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങലുമാണ് 'The Body (El Cuerpo)' എന്ന സ്പാനിഷ് സിനിമ.

Alex  - Jaime : ഈ രണ്ടു കഥാപാത്രങ്ങളുടെ conflicts ആണ് ഈ സിനിമയുടെ പ്രധാന highlight. രണ്ടു വ്യക്തിത്വങ്ങൾ. രണ്ടു രീതിയിൽ അവരവരുടെ ഭാര്യമാരുടെ മരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു രാത്രിയിൽ , വെറും ഗ്ലാസ്‌ മുറി കൊണ്ട് വേർതിരിക്കപ്പെട്ടിരിക്കുന്ന മോർച്ചറിയും , പോലീസ് ഓഫീസും ..അവിടെ നടക്കുന്ന interrogation , mind games ...ഇതൊക്കെ വളരെ ചില്ലിങ്ങ് ആയി തന്നെ എടുത്തിട്ടുണ്ട്. ഈ ചിത്രം ഏതു genre ആണെന്ന് മനസ്സിലാക്കാൻ വിടാതെ, misdirect ചെയ്യുന്ന ഒരു രീതിയാണ് ഈ സിനിമയിൽ. അതിനു സപ്പോർട്ട് ആയി , വളരെ detailed ആയി കാണിക്കുന്ന central plot area (മോർച്ചറിയും , പോലീസ് മുറിയും ).

Alex-ന്റെ കണ്ണിലൂടെയാണ് പ്രേക്ഷകനും സഞ്ചരിക്കുന്നത്.  പ്രണയത്തിനു വേണ്ടി തന്റെ ഭാര്യയെ അയാള് കൊന്നു  എന്ന് ആദ്യ രംഗം മുതൽ തന്നെ പ്രേക്ഷകന് അറിയാം. പക്ഷെ, കൊന്ന സ്ത്രീയുടെ body  എവിടെ? അതാരാണ് എടുത്തത്‌? എന്തിനു വേണ്ടി? അതോ ആ സ്ത്രീ മരണപ്പെട്ടിട്ടില്ലേ? അങ്ങനെ ഒരുപാട്  ചോദ്യങ്ങളിലൂടെ പ്രേക്ഷകൻ പോകുന്നു. അവസാനം  ട്വിസ്ട്ടുകളുടെ  പുക മാറുമ്പോൾ തെളിയുന്ന സത്യം - അത് വളരെ ലളിതമാണ്, പക്ഷെ  അവിടെത്തിക്കുന്ന രീതി തികച്ചും ഗ്രിപ്പിംഗ് ആയിരുന്നു.

വളരെ interesting ആയ കഥ പറച്ചിൽ. നല്ല lighting , കൂടെ മികച്ച പശ്ചാത്തല സംഗീതവും. ഇതൊരു actor's movie ആണ്. Jaime എന്ന ഓഫീസർ ആയി José Coronado-യും , Alex ആയി Hugo Silvaയും  തകർപ്പൻ പ്രകടനങ്ങൾ ആയിരുന്നു.

ത്രില്ലറുകൾ ഇഷ്ട്ടപ്പെടുന്നവർ കാണേണ്ട സിനിമയാണ്.