Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Monday, May 16, 2016

കണ്ണുകളുടെ അഭിനയം



ഒരു അഭിനേതാവിനെ സംബന്ധിച്ച് , അയാളുടെ എല്ലാ ശരീര ഭാഗങ്ങളും അയാളുടെ അഭിനയത്തെ സഹായിക്കുന്ന ടൂളുകൾ ആണ്. കണ്ണുകൾ, പുരികങ്ങൾ, ചുണ്ടുകൾ , മൂക്ക്, കൈകാലുകൾ, പേശികൾ.....അങ്ങനെ അങ്ങനെ. ലിയനാർഡോ ഡി കാപ്രിയോ പുരികങ്ങൾ കൊണ്ട് സംവേദിക്കാൻ വളരെ മിടുക്കനായ നടനാണ്‌. പൊതുവെ പുരികങ്ങൾ കൊണ്ട് അഭിനയിക്കാൻ അധികം സ്വാതന്ത്ര്യം  കൊടുക്കാത്ത സ്കോർസീസ് പോലും ഡി കാപ്രിയോയെ ആ കാര്യത്തിൽ തടഞ്ഞില്ല. മെർലൻ ബ്രാണ്ടോ തന്റെ ശരീരത്തിന്റെ ചെറിയ movements-ൽ പോലും അഭിനയത്തിന്റെ എലെമെന്റ്സ് കൊണ്ട് വരാൻ ശ്രദ്ധിച്ചിരുന്നു. അത് പോലെ തന്നെ, പ്രേക്ഷകനുമായി സംവദിക്കാൻ വളരെയധികം ഉപയോഗിക്കുന്ന ടൂൾ ആണ് കണ്ണുകൾ.

'അവളുടെ കണ്ണുകൾ എന്നോട് സംസാരിച്ചു', ' ആ കണ്ണുകളിൽ കോപത്തിന്റെ തീ ആളിക്കത്തുന്നത് ഞാൻ കണ്ടു' എന്ന് തുടങ്ങിയ എഴുത്തുകൾ നോവലുകളിലും കഥകളിലും എഴുതാൻ എളുപ്പമാണ്.  പക്ഷെ,ഒരു അഭിനേതാവിനു അത് തന്റെ കണ്ണുകളിൽ കൊണ്ട് വരിക എന്നത് ശ്രമകരമാണ്. 'ആളിക്കത്തുന്ന രോഷം' കാണിക്കാൻ പുരികം വല്ലാതെ വളച്ചു, കണ്ണുകൾ തുറിപ്പിച്ചു കൊണ്ടുള്ള അമിതാഭിനയങ്ങൾ നമ്മൾ ഏതാണ്ട് എല്ലാ മലയാളം സീരിയലുകളിലും കാണുന്നതാണ്. അപ്പോൾ, കണ്ണുകൾ കൊണ്ട് അഭിനയിക്കുക, കണ്ണുകളെ കൊണ്ട് സംസാരിപ്പികുക എന്നത്  ഒരു genius സംഭവമാണ്.

ക്ലോസ്-അപ് ഷോട്ടുകളിൽ ആണ് കണ്ണുകളുടെ പ്രാധാന്യം കൂടുതൽ വരുന്നത്. ക്യാമറ ഒരു അഭിനേതാവിന്റെ മുഖത്തേക്ക് ഫോക്കസ് ചെയ്യുമ്പോൾ, ഒരു പ്രേക്ഷകന്റെ  ശ്രദ്ധ ആ അഭിനേതാവിന്റെ കണ്ണുകളിലേക്ക് ആയിരിക്കും. കാരണം, ആ ഒരു moment-ൽ , interaction നടക്കുന്നത് പ്രേക്ഷകനും പിന്നെ സ്ക്രീനിലെ ആ മുഘവും തമ്മിലാണ്. Michael Caine ഇക്കാര്യത്തിൽ ഒരു പുലി ആയിരുന്നു. അദ്ദേഹം ക്ലോസ്-അപ്പ്‌ ഷോട്ടുകളിൽ, തന്റെ കണ്ണുകൾ ഇമ വെട്ടിയിരുന്നില്ല. തന്റെ സഹനടന്റെ കണ്ണുകളിൽ ഉറപ്പിച്ചു, ഇമ വെട്ടാതെ ആയിരുന്നു അദ്ധേഹത്തിന്റെ  അഭിനയം. ഇമകൾ ഇടക്കിടക്ക് വെട്ടിച്ചാൽ, പ്രേക്ഷകന് ആ രംഗത്തിൽ അതൊരു distraction എന്നായിരുന്നു അദ്ധേഹത്തിന്റെ വാദം. അത് പോലെ തന്നെ, തന്റെ കൂടെ അഭിനയിക്കുന്ന നടന്റെയോ നടിയുടെയോ കണ്ണുകളിൽ നോക്കുമ്പോ, ഒരു കണ്ണിൽ തന്നെ തന്റെ കണ്ണുകൾ ഉറപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. രണ്ടു കണ്ണുകളിൽ മാറി മാറി നോക്കിയാൽ, ക്യാമറയിൽ അത് നോട്ടീസ് ചെയ്യപ്പെടുമെന്നതും, അത് സീനിന്റെ  ശക്തി നഷ്ട്ടപ്പെടുത്തും എന്നുമായിരുന്നു അദ്ധേഹത്തിന്റെ വശം. (മലയാളത്തിൽ മോഹൻലാൽ ഇങ്ങനെ  രണ്ടു കണ്ണുകളിൽ മാറി മാറി നോക്കുന്നത് പല സിനിമകളിലും കണ്ടിട്ടുണ്ട്).

എന്നാൽ, ഇതൊരു universal നിയമമല്ല. പല അഭിനേതാക്കളും തങ്ങളുടേതായ ടെക്നിക്കുകൾ ഉണ്ടാക്കിയിരുന്നു. Hugh Grant (Notting Hill, Bridget Jones's Diary etc ), തന്റെ കണ്ണുകൾ കൂടെ കൂടെ blink ചെയ്യുമായിരുന്നു. Michael Caine-ന്റെ  തിയറിയുടെ നേരെ എതിരാണിത്.  Confusion , contradiction , tension തുടങ്ങിയ വികാരങ്ങൾ convey ചെയ്യാൻ അതായിരുന്നു ഏറ്റവും നല്ല മാർഗമെന്നാണ് അദ്ധേഹത്തിന്റെ വശം. പക്ഷെ, ഒരു സ്ഥലത്തും, അനാവശ്യമായി അദ്ദേഹം കണ്ണിമകൾ മൂവ് ചെയ്യുന്നത് നാം കാണില്ല. അവിടെയാണ് ഒരു ആക്ടറിന്റെ ജീനിയസ് ലെവൽ വർക്ക്‌ ചെയ്യേണ്ടത് - to find where to start and where to stop , and then restart .

ഈയൊരു കഴിവ് എങ്ങനെ ഉണ്ടാക്കിയെടുക്കാം ? ഏറ്റവും എളുപ്പവും എന്നാൽ പ്രധാനവും ആയ രീതി , കൂടുതൽ സിനിമകൾ കാണുക എന്നതാണ്. ഇതിഹാസ താരങ്ങളുടെ സിനിമകൾ കാണുക, നിരീക്ഷിക്കുക, അവരുടെ കണ്ണുകളെ  പരമാവധി observe ചെയ്യുക. പിന്നെ ചെയ്യാൻ കഴിയുന്നത്, പുറത്തേക്കിറങ്ങുക --- ആളുകളെ നിരീക്ഷിക്കുക. ഒരു പത്രം വായിക്കുമ്പോൾ ഒരാളുടെ കണ്ണുകൾ എങ്ങനെ പോകുന്നു...അപ്പോൾ അടുത്തൊരു സുന്ദരി വന്നാൽ അയാളുടെ കണ്ണുകൾ എങ്ങനെ മൂവ് ചെയ്യുന്നു....ഒരാൾ എങ്ങനെ ശൂന്യതയിലേക്ക് നോക്കുന്നു...അച്ഛൻ നമ്മളെ വഴക്ക് പറയുമ്പോൾ അദ്ധേഹത്തിന്റെ കണ്ണുകളുടെ മൂവ്മെന്റ് (അതിനു ചിലപ്പോ സമയം കിട്ടിയെന്നു വരില്ല!)...അങ്ങനെ ആളുകളെ observe ചെയ്യുക.

കണ്ണുകളും..കൂട്ടത്തിൽ പുരികങ്ങളും മര്യാദക്ക് ഉപയോഗിച്ചാൽ തന്നെ, മുഖം കൊണ്ടുള്ള പല അധിക ഗോഷ്ട്ടികളും ഒഴിവാക്കാൻ ഒരു അഭിനേതാവിനു സാധിക്കും. പച്ചാളം ഭാസി പറയുന്നത് പോലെ മൊത്തം ശരീരം ഇട്ട് ഇളക്കണ്ട ആവശ്യമില്ല.

വാൽ : വല്ലാതെ മുഖ പേശികൾ ഉപയോഗിച്ചും, ശരീരം അനക്കിയും, സ്വന്തമായി ഒരു ബ്രാൻഡ്‌ ഓഫ് ആക്റ്റിംഗ് കൊണ്ട് വന്ന ഒരാളുണ്ട് : ജിം കാരി ! അത് ഓവറല്ലേ എന്ന് ചോദിച്ചാൽ, ഞാൻ പറയും he knew the balance... how much , when and where....and so, he is a genius in that.

No comments:

Post a Comment