Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Tuesday, May 24, 2016

Locke (2013)



Steven Knight സംവിധാനം ചെയ്തു Tom Hardy (മാത്രം) അഭിനയിച്ചിരിക്കുന്ന ഒരു ഫാമിലി-ഡ്രാമ സിനിമയാണ് 'Locke'.
ആധുനിക യുഗത്തിലെ (അല്ലെങ്കിൽ ഏതൊരു  യുഗത്തിലെയും) ആൺ വർഗ്ഗം കടന്നു പോകാവുന്ന ചില പ്രശ്നങ്ങളും, ആ പ്രശ്നങ്ങളെ മറികടക്കാൻ ഒരു മനുഷ്യൻ നടത്തുന്ന ശ്രമങ്ങളും ആണ് ഈ കൊച്ചു സിനിമ. ക്ലീഷേ വിഷയങ്ങൾ തന്നെയാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നതെങ്കിലും, അതവതരിപ്പിച്ച രീതിയിൽ ആയിരിക്കും ഈ സിനിമ ഓർമ്മിക്കപ്പെടുക, ഒപ്പം ടോം ഹാർഡിയുടെ മാസ്മരിക പ്രകടനതിലൂടെയും.

ഐവാൻ ലോക്ക് എന്ന എൻജിനിയർ തന്റെ കമ്പനിയുടെയും ജീവിതത്തിലെയും ഏറ്റവും വലിയ പ്രോജക്ക്റ്റ് പാതി വഴിയിൽ വിട്ടു , തന്റെ കാറിൽ ലണ്ടനിലേക്ക് പോകുകയാണ്. താൻ ചെയ്ത ഒരു തെറ്റിന് പരിഹാരം കാണാൻ. യാത്രയിൽ ഉടനീളം താൻ നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ ഐവാൻ കുറെ ഫോൺ കാളുകൾ നടത്തുന്നു. പക്ഷെ, ആ യാത്രയിൽ ഐവാന് തന്റെ കുടുംബം, ജോലി, ഭാവി...ഇതെല്ലാം നഷ്ടമാവുന്നു.

ഐവാൻ നടത്തുന്ന ഫോൺ സംഭാഷണങ്ങൾ ആണ് ഈ സിനിമയുടെ ഹൃദയമിടിപ്പ്‌. ഓരോ ഫോൺ കോളുകളും ഓരോ emotions  ആണ് convey ചെയ്യുന്നത്. സിനിമ പൂർണമായും ഒരു കാറിനുള്ളിൽ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏതാണ്ട് 90% ഷോട്ടുകളും കാറിനുള്ളിൽ, ഐവാന്റെ മുഖത്താണ് .വളരെ ചെറിയ ഒരു ത്രെഡ്, ഒരൊറ്റ മുഖത്ത് വിരിയുന്ന expressions , ആ expressions വ്യക്തമായി convey ചെയ്യപ്പെടുക --- അങ്ങനെ വളരെ challenging  ആയിട്ടുള്ള ഒരു ടാസ്ക് ആണ് ഐവാനെ അവതരിപ്പിക്കുന്ന ഏതൊരു നടനും നേരിടേണ്ടി വരിക. ടോം ഹാർഡി ആ ദൗത്യം മനോഹരമായി തന്നെ ചെയ്തിരിക്കുന്നു. ടെൻഷൻ, കോപം, frustration , സ്നേഹം, നിസ്സഹായാവസ്ഥ, commanding തുടങ്ങി ഒട്ടേറെ ഭാവങ്ങൾ , വളരെ അനായാസമായി ടോം ഹാർഡി ചെയ്തിരിക്കുന്നു.

ക്ലീഷേ ആയിട്ടുള്ള ഒരു കഥാ പരിസരത്തെ, ഒറ്റയ്ക്ക് താങ്ങി നിർത്തുന്നത് ടോം ഹാർഡിയുടെ പെർഫോർമൻസ് ആണ്. അദ്ദേഹത്തിന് സപ്പോർട്ട് ആയിട്ട് മറ്റൊരു ആക്ടറോ മറ്റു സങ്കേതങ്ങളോ ഇല്ല. ആകെയുള്ളത് ഒരു ഫോണും, കാറിന്റെ interiors-ഉം. പക്ഷെ, ലഭ്യമായ ആ പരിമിതിക്കുള്ളിൽ നിന്നും മനോഹരമായ അഭിനയ നിമിഷങ്ങൾ  വിരിയിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ഒരു പരിധി വരെ , weak ആയ ഒരു സ്ക്രിപ്റ്റിനെ ഇത്രയുമെങ്കിലും നന്നായി  ഒരു output കൊണ്ട് വരാൻ സാധിച്ചതിൽ സംവിധായകനും വിജയിച്ചിരിക്കുന്നു.

'Locke' ഒരു കിടിലൻ സസ്പെന്സ് ത്രില്ലറോ ഒന്നുമല്ല, പക്ഷെ ഏ രു മനുഷ്യനും നേരിടേണ്ടി വരാവുന്ന ചില ജീവിത ഭീതികളെ  face ചെയ്യുമ്പോൾ, ധാർമികതയ്ക്കും ജീവിതത്തിനും ഇടയിൽ കുടുങ്ങി പോകുമ്പോഴുള്ള അവസ്ഥയാണ് ഒരു കാറിനുള്ളിൽ  സംവിധായകൻ കാട്ടുന്നത്. ഒരു നടൻ എങ്ങനെ ഒരു സിനിമയെ ഒറ്റയ്ക്ക് ലീഡ് ചെയ്യുന്നു എന്നത് കാണണമെങ്കിൽ ഈ സിനിമ തീർച്ചയായും കാണണം!

No comments:

Post a Comment