ഒരുപാട് എഴുതുന്നില്ല. കുറച്ചു നാള് മുൻപ് വന്ന സിനിമയല്ലേ, ഇന്നലെയാണ് കാണാൻ ഭാഗ്യം സിദ്ധിച്ചത്. ഈ 'Fast and Furious' സീരീസ് ആകെ രണ്ടു ഭാഗങ്ങളെ ഞാൻ കണ്ടിട്ടുള്ളു, അതും തുടക്കത്തിലെ. അത് രണ്ടും ബോധിച്ചിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് എന്ത് കൊണ്ടോ കാണാൻ സാധിച്ചില്ല. അത് കൊണ്ട്, ഓണ്‍ലൈനിൽ ഇത്രയും കൊട്ടിഘോഷിക്കപ്പെട്ട ഈ എഴാം ഭാഗം കണ്ടേക്കാം എന്ന് കരുതി.
ആകെ മൊത്തം ഒരു ബഹളം. അടി,ഇടി, വെടി , പൊക..ഗ്ലാസ്സുകൾ ചിന്നിചിതറുന്നു...വെടിയുണ്ടകൾ പറന്നു കളിക്കുന്നു, അതിനിടയിലൂടെ നായകന്മാർ ഓടി നടക്കുന്നു...കാറുകളും മറ്റും വായുവിൽ കൂടി പറക്കുന്നു...എത്ര ഉയരത്തിൽ നിന്ന് വീണാലും ഷേവ് ചെയ്‌താൽ മാത്രം ഉണ്ടാകുന്നത്ര മുറിവുകൾ മാത്രം ഉണ്ടാവുന്ന നായകൻ...ഫിസിക്സ് തല കുനിക്കുന്ന ആക്ഷൻ സീക്വൻസുകൾ. അങ്ങനെ അങ്ങനെ പോകുന്നു.
ചുരുക്കത്തിൽ, പടത്തിൽ ആകെ നന്നായത് കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച് പോൾ വാക്കറിനെ പുനർസൃഷ്ടിച്ചതും, പിന്നെ അദ്ദേഹത്തിന് നൽക്കിയ 'tribute' പീസുമാണ്. ബാക്കി,കുറെ കാശ് പൊടിച്ച അടി-ഇടി-വെടി മാത്രം. ഇവിടെ ഇന്ത്യയിൽ, രജനികാന്തോ വിജയകാന്തോ കാണിച്ചാൽ ഏഹെ, അങ്ങ് ഹോളിവൂടിൽ കാണിച്ചാൽ ആഹാ.
വാൽ: മേലിൽ രജനികാന്തിനെയും വിജയകാന്തിനെയും കുറ്റം പറയരുത്.
No comments:
Post a Comment