Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Friday, April 10, 2015

ഗയ് റിച്ചി.
ഷെർലോക്ക് സിനിമകളിലൂടെ ഹിറ്റുകൾ സമ്മാനിച്ച  ഹോളിവുഡ് സമ്മാനിച്ച സംവിധായകൻ. അതിനു മുൻപും അദ്ധേഹത്തിന്റെ ശ്രദ്ധേയമായ പല സിനിമകളും ഉണ്ടായിരുന്നു. പക്ഷെ, ഷെർലോക്ക് സിനിമകൾ അതിൽ നിന്നൊക്കെ വിഭിന്നമായിരുന്നു. ഞാനിവിടെ പറയാൻ അല്ലെങ്കിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്, ഗയ് റിച്ചിയുടെ പ്രകടമായ ശൈലീകേന്ദ്രീകൃതമായ ഫിലിം മേക്കിങ്ങിനെ പറ്റിയാണ്.

1998 ലാണ് അദ്ധേഹത്തിന്റെ ആദ്യ ചിത്രമായ 'Lock,Stock and Two Smoking Barrels' എന്ന ചിത്രം പുറത്തിറങ്ങുന്നത്. വളരെയധികം പുരസ്കാരങ്ങളും അഭിനന്ദനങ്ങളും നേടിയ ചിത്രമായിരുന്നു അത്. ഗയ് റിച്ചി ശൈലിയുടെ തുടക്കമായിരുന്നു അത്. പിന്നീട് വന്ന 'Snatch' (2000), 'Revolver'(2005), 'Rock n Rolla' (2008) എന്നീ സിനിമകളും ഗയ് റിച്ചിയുടെ തനത് കയ്യോപ്പോട് കൂടിയാണ് വന്നത്. ഇടക്ക് ഒന്ന് മാറ്റിപ്പിടിക്കാൻ 'Swept Away' എന്നൊരു സിനിമ ചെയ്തെങ്കിലും അത് നന്നായി തന്നെ ചീറ്റി പ്പോയി.

എന്താണീ ഗയ് റിച്ചി സ്റ്റൈൽ?
അദ്ധേഹത്തിന്റെ മേൽപ്പറഞ്ഞ സിനിമകളിൽ എല്ലാം തന്നെ 'ക്രൈം' ആണ് ബേസിക് തീം. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ജീവിതവും, ആളുകളും, സന്ദർഭങ്ങളും ആണ് പ്രധാന building blocks. അത്തരമൊരു സമൂഹത്തിലെ അധോലോകപരമായതും അല്ലാത്തതും ആയ മാഫിയകളുടെ കഥകളാണ് ഗയ് റിച്ചി സിനിമകൾ. നിസ്സഹായരായ ഒരു ഗ്രൂപ്പ്...ഒരു പ്രധാന വില്ലൻ..ഇവർ എല്ലാവരും വിലപിടിപ്പുള്ള എന്തിനെങ്കിലും വേണ്ടിയുള്ള ഓട്ടത്തിൽ...ഇതൊക്കെയാണ് ഒരു അടിസ്ഥാന ലൈൻ. കഥാപാത്രങ്ങളുടെ, പ്രത്യേകിച്ച് വില്ലന്മാരുടെ വേഷവിധാനങ്ങൾ വരെ  ഏകദേശം ഒരേ പോലെയായിരിക്കും ഈ സിനിമകളിൽ. ഒരേ പോലത്തെ ഭാഷാ ശൈലി...ലൊക്കേഷനുകൾ അങ്ങനെ അങ്ങനെ. പിന്നെ എല്ലാ സിനിമകളിലും ഒരു narration  നിർബന്ധമാണ്‌. പക്ഷെ, ബ്രിട്ടനിലെ പല സാമൂഹിക വിഷയങ്ങളും (വിപത്തുകളും) തന്റെ സിനിമകളിലൂടെ ചർച്ച ചെയ്യാൻ ഗയ് റിച്ചി സമർത്ഥമായി ശ്രമിച്ചിട്ടുണ്ട്.

ഗയ് റിച്ചി സ്വന്തമായി ഒരു ശൈലിയുള്ള സംവിധായകാൻ തന്നെയാണ്. ഡോളറുകൾ വാരിക്കൂട്ടാനുള്ള ശക്തിയുള്ള ശൈലി. ഒരു ആസ്വാദനത്തിന് അപ്പുറം നമ്മുടെ ബുദ്ധിയെ ചോദ്യം ചെയ്യുന്നതോ, അല്ലെങ്കിൽ അപാര അർത്ഥ തലങ്ങൾ ഉള്ളതോ ആയ സിനിമകൾ അല്ല പുള്ളിയുടെത്. എല്ലാ സിനിമകളും predictive ലൈൻ തന്നെയാണ്. പക്ഷെ എങ്കിൽ തന്നെയും സിനിമയുടെ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു മാജിക് അദ്ദേഹത്തിന് കൈവശമുണ്ട്.  അദ്ധേഹത്തിന്റെ 'Knights  and  the Round Table' എന്ന സിനിമക്കായി കാത്തിരിക്കുന്നു.

വാൽ: മലയാളത്തിലെ 'നേരം', തമിഴിലെ 'സൂത് കാവം' എന്നീ സിനിമകൾ ഏതാണ്ട് ഈ ശൈലി പോലെയാണെന്ന് തോന്നിയിട്ടുണ്ട്.

No comments:

Post a Comment