Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Wednesday, May 13, 2015

Avengers: Age of Ultron



പടം ഇറങ്ങി മാസം ഒന്നായെങ്കിലും ഇതിന്റെ ഒന്നാം ഭാഗത്തിന്റെ ഹാങ്ങോവറിൽ, കാണണം എന്ന് വാശി പിടിച്ചാണ് ഇന്നലെ കയറിയത്. സ്ഥിരം ഭൂമി രക്ഷപ്പെടുത്തൽ കഥയാണെന്നും, കഥയിൽ ലോജിക്കിനോ മറ്റോ യാതൊരു സാധ്യതയില്ലെന്നും, എന്തിനു ഒരു ഭയങ്കര കഥ തന്നെയില്ലെന്നും പ്രതീക്ഷിച്ചു തന്നെയാണ് പോയത്. ഇത്രയും അറിഞ്ഞിട്ടും പിന്നെന്തിനാടാ കോപ്പേ സിനിമ കാണാൻ കയറിയത് എന്ന് ചോദിച്ചാൽ, ഒരൊറ്റ ഉത്തരമേയുള്ളൂ : സോറി, പറ്റിപ്പോയി !

ഒരുപാട് നീട്ടുന്നില്ല. നമ്മുടെ സ്ഥിരം ഫാൻസി ഡ്രസ്സ്‌ ചേട്ടന്മാർ (ഒരു ചേച്ചിയും ) ഇത്തവണയും ലോകത്തെ രക്ഷപ്പെടുത്തി. പക്ഷെ, അതി സങ്കീർണമായ ഒരു പ്രോഗ്രാമിനെ തോൽപ്പിക്കേണ്ടി  വന്നു. അതിനിടയിൽ നിരപരാധികളായ കുറേപ്പേരെ കാറ് തെറിപ്പിച്ചും, കെട്ടിടം മറിച്ചിട്ടും രണ്ടു കൂട്ടരും കൊന്നു. അതിപ്പോ അവരെ രക്ഷിക്കണ്ടേ എന്ന് ചോദിച്ചാൽ, ഓരോരോ കീഴ്വഴക്കങ്ങൾ ആകുമ്പോ.....! സ്ഥിരം ഹീറോകളുടെ ഒപ്പം ഇത്തവണ രണ്ടു പേര് കൂടിയുണ്ടായിരുന്നു : സ്പീഡിൽ ഓടുന്ന ഒരു ചെക്കനും പിന്നെ ചുവന്ന മാവ് കൊണ്ട് പൊറോട്ട കുഴയ്ക്കുന്ന പോലത്തെ അഭിനയം കാണിച്ച ഒരു ച്യാച്ചിയും. പിന്നെ, സ്ഥിരം അടി-ഇടി-വെടി-പൊക...പഴയ ബോംബ്‌ കഥ.

ആദ്യ ഭാഗത്തിൽ കുറച്ചൊക്കെ ചിരിപ്പിച്ചെങ്കിൽ , ഇതിൽ വലുതായോന്നുമില്ല. വേണമെങ്കിൽ തളത്തിൽ ദിനേശൻ ചിരിച്ചത് പോലൊക്കെ ഒന്ന് ചിരിക്കാം. അസ്വാഭാവികത നിറഞ്ഞു നിന്ന വിഷ്വൽ എഫ്ഫെക്ട്സ്, ഒരു അടുക്കു തോന്നാത്ത തിരക്കഥ, ഒട്ടും ബലമില്ലാത്ത ബെയ്സ് തീം. പിന്നെ, സൗഹൃദം, unity, ഈഗോ, ചെറിയ ഒരു പ്രണയം...ഇതൊക്കെ ഈ ബോംബ്‌ കഥയിൽ ഉൾപ്പെടുത്തിയതിന് ഒരു പ്ലസ്‌ മാർക്ക്.

ഇത്രയും കുറ്റം പറഞ്ഞ എന്നോട് ,' നീ പിന്നെ നോളന്റെ ക്ലാസ്സിക് കാണാൻ ആണോടാ ഈ പടത്തിനു കയറിയത്?' എന്ന് ചോദിച്ചാൽ എനിക്ക് പറയാനുള്ളത്, ആദ്യ ഭാഗത്തിന്റെ ഏഴയലത്ത് പോലും ഇതെതിയില്ല എന്നാണു.  കാനെണ്ടാവർ കണ്ടു കാണും, കാണാത്തവർ തിയറ്ററിൽ പോയി കാണണമെന്നില്ല.

വാൽ: പൊറോട്ട  കുഴയ്ക്കുന്ന ചേച്ചി ദയനീയ അഭിനയമായിരുന്നു. ഇനിയുള്ള ഭാഗങ്ങളിലും പ്രതീക്ഷിക്കാമെന്നു തോന്നുന്നു.

No comments:

Post a Comment