ഇതൊരു ബല്ലാത്ത സിനിമയാണ്. കണ്ടു തുടങ്ങി ഒരു പത്ത് മിനിറ്റ് ആയപ്പോഴേക്കും മനസ്സിലായി എനിക്കൊരു പുല്ലും മനസ്സിലാവില്ല എന്ന്. പക്ഷെ, മനശക്തി ആർജിച്ചു ഇരുന്നു കണ്ടു തീർത്തപ്പോ മനസ്സിലായി ഒഴിവാക്കിയിരുന്നേൽ നല്ലൊരു സിനിമ നഷ്ടപ്പെട്ടേനെ എന്ന്. 'The Fountain' അമരത്വത്തിന്റെ കഥയാണ്. മരണം ഇല്ലാത്ത ഒരു ലോകത്തെ സ്വപ്നം കണ്ട ടോമ്മി എന്ന ശാസ്ത്രന്ജന്റെ കഥ .
മൂന്നു കഥാപാത്രങ്ങളിലൂടെയാണ് കഥ കടന്നു പോകുന്നത്. അതിൽ രണ്ടെണ്ണം സാങ്കൽപ്പികമാണ്. ടോമ്മിയുടെ ഭാര്യ കാൻസർ രോഗിയാണ്. അവർ എഴുതുന്ന നോവലിലെ തോമാസ് ആയിട്ടും, പിന്നീട് ഭാര്യയുടെ മരണശേഷം ആ നോവൽ എഴുതുന്ന കഥാനായകൻ, ആ നോവലിന്റെ അവസാന ഭാഗത്തിലെ 'ക്രിയോ' എന്ന കഥാപാത്രമായിട്ടും കടന്നു വരുന്നു. അങ്ങനെ ടോമ്മി , തോമാസ് ആയിട്ടും ക്രിയോ ആയിട്ടും സിനിമയിലുടനീളം നിറഞ്ഞു നിൽക്കുന്നു. സ്വന്തം ഭാര്യയെ കാൻസറിൽ നിന്നും രക്ഷിക്കാൻ പരീക്ഷണങ്ങൾ നടത്തുന്ന ടോമ്മിക്ക് പക്ഷെ, രക്ഷപ്പെടുത്താൻ സാധിക്കുന്നില്ല. ആ വാശിയിൽ മരണമിലാത്ത ലോകം എത്തിപ്പിടിക്കാൻ ശ്രമിക്കുന്നതാണ് കഥ.
സ്ക്രിപ്റ്റിംഗ് ആണ് മാരകം. ആകെ കൻഫ്യുഷൻ ആക്കുമെങ്കിലും എല്ലാം മനസ്സിലായി വരുമ്പോ ഒരു പ്രത്യേക രസമാണ്. ഈ മൊന്നു കഥാപാത്രങ്ങളും തേടുന്നത് അമരത്വം ആണ്. ഒരാൾ ഭൂതകാലത്തിലും മറ്റൊരാൾ വർതമാനകാലതിലും, വേറൊരാൾ ഭാവിയിലും. മനോഹരമായ വിഷ്വൽസും ഡയലോഗുകളും കൊണ്ട് സമ്പന്നമാണ് ഈ സിനിമ . ഹ്യുഗ് ജാക്ക്മാൻ അഭിനയിച്ചു തകർത്തിരിക്കുന്നു.
ഇനി ഞാൻ പറഞ്ഞതല്ല ശരിക്കുള്ള സംഭവമെങ്കിൽ എനിക്കിനിയും കാണേണ്ടിയിരിക്കുന്നു.
കാണാത്തവർ കാണണം.
No comments:
Post a Comment