Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Tuesday, December 8, 2015

In the Heart of the Sea



'Survival' അഥവാ അതിജീവനം. ഈ തീമിൽ ഒരുപാട് സിനിമകൾ ഹോളിവുഡ് നമുക്ക് സമ്മാനിച്ചിട്ടുണ്ട് "Cast Away", " The Shawshank Redemption", "Alive", "127 Hours ", "The Edge"......അങ്ങനെ നീണ്ടു പോകുന്നു അത്തരം സിനിമകളുടെ ലിസ്റ്റ്. 'In the Heart of the Sea' എന്ന സിനിമയും ആ ഗണത്തിൽ പെടുത്താവുന്ന ഒന്നാണ്, പക്ഷെ മേൽ പറഞ്ഞ സിനിമകളുടെ ക്ലാസ് നിലവാരത്തിലേക്ക് ഈ സിനിമ എത്തിയിട്ടുണ്ടോ എന്നത് സംശയമാണ്.

തിമിങ്കല വേട്ടയ്ക്ക് പോകുന്ന ഒരു കൂട്ടം നാവികരുടെ അതിജീവനത്തിന്റെ കഥയാണ്‌ 'In the Heart of the Sea'. ഹെർമൻ മേൽവിലിന്റെ 'മോബി-ഡിക്ക് (Moby - Dick) എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. തിമിങ്കല എണ്ണയ്ക്ക് വേണ്ടി പുറപ്പെടുന്ന നാവികർ , ഭീമാകാരനായ ഒരു തിമിങ്കലത്താൽ ആക്രമിക്കപ്പെടുകയും , യാത്ര ചെയ്തിരുന്ന പായ്കപ്പൽ തകരുകയും, പിന്നീട് ചെറു വള്ളങ്ങളിൽ ദിക്കറിയാതെ കടലിൽ ഒറ്റപ്പെട്ടു പോവുകയും, ആ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതാണ് കഥാതന്തു. പക്ഷെ, ഇത്തരം അവസ്ഥകളിൽ കാണിക്കേണ്ട നേതൃത്വപാടവം , നിശ്ചയദാര്ദ്ധ്യം, ടീം effort തുടങ്ങിയ ഗുണങ്ങളിൽ അധികം ഫോക്കസ് ചെയ്യുന്നില്ല സിനിമ. മറിച്ചു, അവയൊക്കെ പാസ്സിവ് ആയിക്കാണിച്ചു , കൂടുതലും   ഇമോഷൻസിനു  പ്രാധാന്യം കൊടുക്കുകയാണ് സംവിധായകൻ.

Chris Hemsworth, Tom Holland , Benjamin Walker തുടങ്ങിവരുടെ പ്രകടനാമാണ് ഈ ചിത്രത്തിന്റെ ഹാർട്ട്‌ ബീറ്റ്. മൂവരും അവരുടെ റോളുകൾ മികവുറ്റതാക്കി. ഗ്രാഫിക്സ് വർക്കുകളും നിരാശപ്പെടുത്തിയില്ല. ചില രംഗങ്ങളിൽ  lighting കൃത്രിമത്വം ഉളവാക്കി. അതിശയോക്തി കലർത്തുന്ന രംഗങ്ങൾ കുത്തിനിറക്കാതെ, ആവശ്യമുള്ള സീനുകളിലൂടെ കഥ പറഞ്ഞ സംവിധായകനും മിതത്വം പാലിച്ചു. ചില 'top view ' രംഗങ്ങൾ മനോഹരമായിരുന്നു.  ഭീകര തിമിങ്കലം ചെറു വള്ളങ്ങളുടെ അടിയിലൂടെ പോകുന്ന സീനൊക്കെ കലക്കി.

മനുഷ്യന്റെ അത്യാഗ്രഹത്തിന് ഈ സിനിമയിലെ  ഭീമാകാരനായ തിമിങ്കലത്തിന്റെ വലുപ്പമുണ്ടെന്നു പറയാൻ ഈ സിനിമക്ക് കഴിയുന്നുണ്ട്. അതിജീവനം എന്ന പ്രക്രിയ അതിന്റെ എല്ല തലങ്ങളിലും കാണിക്കുന്നില്ലെങ്കിലും , അത്തരം അവസ്ഥയിൽ ഏതൊക്കെ  വികാര വിചാര ഘട്ടങ്ങളിലൂടെ മനുഷ്യർ കടന്നു പോകുന്നുണ്ട് എന്ന് ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. 3D -യിൽ കണ്ടില്ലെങ്കിലും നഷ്ടമില്ല, പക്ഷെ കണ്ടില്ലെങ്കിൽ ചെറിയ നഷ്ടമുണ്ട്.

വാൽ : Apollo 13, Cinderella  Man , Rush , A Beautiful Mind , The Da Vinci Code തുടങ്ങിയ സിനിമകളുടെ സംവിധായകനായ Ron Howard  ആണ് ഈ സിനിമയുടെ സംവിധായകൻ. ഇനി ഈ സിനിമ കാണാൻ മറ്റൊരു കാരണം വേണോ?

No comments:

Post a Comment