Anomalisa -2015
ചാർളി കോഫ്മാൻ എന്ന പ്രതിഭയെ പറ്റി സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അദ്ധേഹത്തിന്റെ ഒരു സിനിമ പോലും കാണാൻ സാധിച്ചിരുന്നില്ല. അതൊരു വൻ നഷ്ടമായിരുന്നു എന്ന് 'അനോമലിസ' കണ്ടപ്പോൾ തോന്നി. വ്യത്യസ്തമായ സിനിമ അനുഭവങ്ങൾ തേടുന്നവർക്ക് ''അനോമലിസ' തീർച്ചയായും ഒരു ദൃശ്യ വിരുന്നായിരിക്കും.
Stop-Motion Animation എന്ന സങ്കേതമാണ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. പപ്പറ്റ്സുകലുടെ ഓരോ ചലനങ്ങളും ഒരു ഫ്രേമുകളിൽ പകർത്തി , ആ ഫ്രേമുകൾ തുടർച്ചയായി ചലിപ്പിച്ചു ഒരു തുടർ ഷോട്ട് create ചെയ്യുന്നു. അങ്ങനെ വളരെ പതുക്കെ, ഓരോ ചലനങ്ങളുടെയും വികാരങ്ങളുടെയും വിശദമായ ചിത്രീകരങ്ങങ്ങളിലൂടെയാണ് stop-motion animation കടന്നു പോകുന്നത്. ചിലപ്പോൾ ഒരു രംഗം ചിത്രീകരിക്കാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം, ഒരു രംഗത്തിനു വേണ്ടി പത്തിലധികം സെറ്റുകൾ (എല്ലാം ചെറിയ വലിപ്പങ്ങളിൽ ഉള്ളതാവാം) തയ്യാറാക്കേണ്ടി വന്നേക്കാം. അങ്ങനെ 'സൃഷ്ടിയുടെ വേദന' നന്നായി അനുഭവിക്കുന്ന ഒരു സങ്കേതമാണ് ഇത്. കൊഫ്ഫ്മാനോടൊപ്പം ഈ animation വിദ്യയുടെ ഉസ്താദായ ഡ്യുക് ജോണ്സൻ ആണ് സിനിമ സഹ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
David Thewlis, Jennifer Jason Leigh and Tom Noonan - തുടങ്ങിയവർ അവതരിപ്പിച്ച ശബ്ദ നാടകത്തിന്റെ സിനിമ ആവിഷ്കാരമാണ് ഈ സിനിമ. മൈക്കൽ സ്ടോൻ എന്ന ബ്രിട്ടീഷ് പ്രാസംഗികൻ , സിൻസിനാറ്റി എന്ന അമേരിക്കൻ നഗരത്തിൽ ഒരു സ്പീച് അവതരിപ്പിക്കാൻ വരുന്നതാണ് പശ്ചാത്തലം. Fregoli Delusion എന്ന അവസ്ഥ ബാധിച്ച നായകന്, താൻ കാണുന്ന ഏവരും ഒരാളാണെന്നും, അവർക്കെല്ലാം ഒരേ രൂപവും ശബ്ദവും ആണെന്നും കരുതുന്നു. തന്റെ ഭാര്യക്കും, മകനും, പൂർവ കാമുകിക്കും, എല്ലാം ഒരേ ശബ്ദം. ഫോണിൽ താൻ ആരോടാണ് സംസാരിക്കുന്നത് പോലും എന്നറിയാത്ത അവസ്ഥ. റിയൽ ആയ ഒരു ശബ്ദത്തോട് സംവദിക്കാൻ കഴിയാതെ, കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്ന അവസ്ഥയിൽ , ഒരു സ്ത്രീ ശബ്ദം കേൾക്കാനിടയാവുകയും , ആ ശബ്ദവുമായി പ്രണയത്തിൽ ആവുകയും ചെയ്യുന്നു.
വളരെ emotional ആയ, ശക്തമായ ഒരു തിരക്കഥയാണ് സിനിമക്ക്. പപ്പറ്റുകളെ വെച്ച്, stop-motion ആനിമെഷനിലൂടെ വളരെ minute ആയ ഭാവങ്ങൾ പോലും കൃത്യമായി ഒപ്പിയെടുതിട്ടുണ്ട്. ഇതിലെ ഒരു സെക്സ് രംഗവും വളരെ അധികം ചർച്ച ചെയ്യപ്പെട്ടതാണ്. Beautiful Love Making എന്ന് വിശേഷിപ്പിക്കാനാണ് ആ രംഗത്തിനു കൂടുതൽ ഉചിതം . കേന്ദ്ര കഥാപാത്രത്തിന്റെ എല്ലാ character traits-ഉം വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. അത് പോലെ സംഭാഷണങ്ങൾ കൊണ്ട് പലതും അർത്ഥമാക്കുകയും ചെയ്യുന്നുണ്ട് (shut up lisa , i wanna walk under the sun തുടങ്ങിയവ )
അനോമലി എന്നാൽ വ്യതിചലനം, അസ്വാഭാവികത എന്നിങ്ങനെ അർത്ഥമുണ്ട്. എല്ലാം ഒരു പോലെ കാണുന്ന, കേൾക്കുന്ന ഒരാൾക്ക് ആ സ്ത്രീ ശബ്ദം ഒരു അനോമലി ആയിരുന്നു. ലിസ എന്ന് പേരുള്ള ആ അനോമലിയുമായി അയാൾ പ്രണയത്തിൽ ആകുന്നു...ഒരു പേരും നൽകുന്നു : അനോമലിസ !
കോഫ്മാൻ ബ്രില്ല്യൻസ് !

No comments:
Post a Comment