സ്പോയിലറുകൾ ഉണ്ടാവാം!
തുടർച്ചയായ മൂന്നു വിജയ ചിത്രങ്ങൾ...ഒരു നടനെന്ന നിലയിലെ മെച്ചപ്പെട്ട പ്രകടനങ്ങൾ...ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ ജാഗ്രത..ഇതെല്ലാം പ്രിത്വിരാജ് സിനിമകളെ പറ്റിയുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്ന ഘടകങ്ങളാണ് . അത് കൊണ്ട് തന്നെ 'പാവാട' എന്ന സിനെമാക്കായുള്ള കാത്തിരിപ്പ് ഒരുപാട് പ്രതീക്ഷകളുടെതായിരുന്നു. പക്ഷെ, പ്രതീക്ഷകളെ തല്ലിക്കെടുത്തി , നിരാശ മാത്രമാണ് 'പാവാട' സമ്മാനിച്ചത്.
പ്രമേയപരമായി ഒരു ചെറിയ വിഷയത്തെ (പ്രാധാന്യം വലുതാണെങ്കിൽ തന്നെയും), മറ്റൊരു സാമൂഹ്യവിപതിന്റെ മേമ്പോടിയിട്ടു അവതരിപ്പിച്ച രീതി നന്നായിരുന്നെങ്കിലും , പല സ്ഥലങ്ങളിലും പ്രേക്ഷകനെ 'confused' ആക്കുന്നുണ്ട്, ഈ ചിത്രം അതിന്റെ പ്രധാന സബ്ജക്റ്റ് എന്താണ് എന്നതിനെ പറ്റി.
മദ്യപാനം തകർക്കുന്ന കുടുംബവും, ദാമ്പത്യവും, സ്വത്തും എല്ലാം ഒരുപാട് വന്നതാണ്. അത് കൊണ്ട് തന്നെ, അങ്ങിങ്ങായി ചില നല്ല തമാശകൾ ഉണ്ടെങ്കിലും, ആദ്യ പകുതി വളരെ വിരസമായിരുന്നു. ഇടവേളക്കു തൊട്ടു മുന്പ് പൊട്ടിച്ച 'ട്വിസ്റ്റ് ബോംബ്' ഒരു പ്രതീക്ഷ ഉയർത്തിയെങ്കിലും , വേണ്ട രീതിയിൽ ആ ബോംബ് പൊട്ടിയില്ല എന്ന് തോന്നി. ഇങ്ങനെയൊരു സിനിമക്ക് എന്തിനായിരുന്നു ഒരു 'narration' എന്നും തോന്നിപ്പോയി.
പ്രിത്വിരാജ് വളരെ മികച്ച പ്രകടനമാണ് ഈ സിനിമയിൽ കാഴ്ചവെച്ചത്..പക്ഷെ, emotional രംഗങ്ങളിൽ മാത്രം. അദ്ദേഹത്തിന് കോമഡി ഇപ്പോഴും അങ്ങട് വഴങ്ങുന്നില്ല. പല മാനറിസങ്ങളും അരോചകമായിരുന്നു. പാവങ്ങളുടെ മോഹൻലാൽ ( മമ്മൂട്ടി, സുരേഷ് ഗോപി.etc ), ഇതിലും വല്യ മാറ്റമില്ല. 'മുത്താണ് ജോയ്' എന്ന ഗാനം മോശമാക്കിയില്ല, പക്ഷെ മറ്റൊരു ഗാനം വേണ്ടിയിരുന്നില്ല. 'ഇഹലോകജീവിതം' എന്ന പാട്ടാകട്ടെ കണ്ടതുമില്ല. വിഷയത്തിലേക്ക് വരാനുള്ള മീഡിയം ആയ വിരസമായ ആദ്യ പകുതിയും മോശമല്ലാത്ത ആവറേജ് രണ്ടാം പകുതിയും. അതാണ് 'പാവാട'.
പ്രിത്വിരാജ് എന്ന നടനെ പറ്റിയുള്ള പ്രതീക്ഷ വാനോളമാണ് ഇപ്പോൾ. ആ പ്രതീക്ഷയും മനസ്സിൽ വെച്ച് പോയാൽ നിരാശ ആയിരിക്കും 'പാവാട' സമ്മാനിക്കുന്നത്. ഒന്നും പ്രതീക്ഷിക്കാതെ പോകുന്നവർക്ക് ചിലപ്പോ ബിരിയാണി കിട്ടിയേക്കും.
വാൽ : ഈ സിനിമയിൽ പ്രിത്വിയുടെ എന്ട്രിക്ക് കിട്ടിയ കയ്യടിയെക്കാൾ , മറ്റൊരാളുടെ ഇന്റ്രോക്ക് ആയിരുന്നു കൂടുതൽ കയ്യടി. അതാർക്കായിരുന്നു എന്നറിയണമെങ്കിൽ പടം കാണുക..അവസാനം വരെ!

No comments:
Post a Comment