ഒറ്റനോട്ടത്തിൽ ഒരു സാധാരണ ചിത്രം. ഒരു തെറ്റായ സന്ദേശം നൽകുന്നു എന്ന തോന്നലുളവാക്കുന്ന ചിത്രം. ഇടവേളക്ക് മുൻപേ പ്രതീക്ഷിക്കാവുന്ന 'ട്വിസ്റ്റും', വർത്തമാനവും ഫ്ലാഷ്ബാക്കും കൂട്ടിക്കലർത്തിയ ആഖ്യാനവും. പക്ഷെ, ഈ സിനിമ ചർച്ച ചെയ്യുന്ന വിഷയം വളരെ ഗൌരവപൂർണവും , അത് കൊണ്ട് തന്നെ ഈ സിനിമ ഒരു അത്ഭുദവും ആണ്.
God's Hand Case എന്ന പ്രമാദമായ കൊലപാതക കേസ് അന്വേഷിക്കുന്ന FBI ഓഫീസറുടെ അടുത്തേക്ക് എത്തുന്ന Fenton Meiks എന്ന യുവാവ്, ആരാണ് കൊലപാതകി എന്ന് തനിക്കറിയാമെന്നും , അത് തന്റെ സഹോദരൻ ആയ Adam Meiks ആണെന്നും പറയുന്നു. കൊല ചെയ്യപ്പെട്ട ശരീരങ്ങൾ കുഴിചിട്ടിരിക്കുന്നത് എവിടെയാണെന്നും തനിക്കറിയാമെന്ന് അയാൾ പറയുന്നു.ഈ സംഭാഷണങ്ങൾക്ക് ഇടയിലൂടെയുള്ള ഫ്ലാഷ്ബാക്കിലൂടെ കഥ നീങ്ങുന്നു.
ജഗതി ശ്രീകുമാർ ഒരു സിനിമയിൽ പറയുന്നത് പോലെയാണ് സിനിമയുടെ ഫ്ലാഷ് ബാക്ക് തുടങ്ങുന്നത്. ഒരച്ഛൻ , രണ്ടു കുട്ടികൾ, ഒരു കൊച്ചു വീട്, ഒരു കൊച്ചു കുടുംബം. പക്ഷെ, പിന്നീട് ഈ സിനിമ പതിയെ ഗ്രിപ്പിങ്ങ് മൂടിലേക്ക് കയറുന്നു. തനിക്ക് ദൈവം നേരിട്ട ഒരു ദൗത്യം തന്നതായി ഈ അച്ഛൻ കുട്ടികളോട് പറയുന്നു. നമ്മുടെ കുടുംബം ഒന്നായി ആ ദൗത്യം നിരവേറ്റണം എന്നും അയാൾ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്നു. എന്താണാ ദൗത്യം? ദൈവത്തിനു വേണ്ടി ഭൂമിയിലെ 'പിശാചുക്കളെ' നശിപ്പിക്കുക. മനുഷ്യരുടെ രൂപത്തിലുള്ള അവരെ ഉന്മൂലനം ചെയ്യുക! പിന്നീട്, ആ രണ്ടു കുട്ടികളും അച്ഛനും നടത്തുന്ന കൊലപാതകങ്ങളുടെയും , അവയിലൂടെ രൂപപ്പെടുന്ന രണ്ടു വ്യക്തിത്വങ്ങളുടെയും കഥയാണ് ഈ സിനിമ.
ഈ സിനിമയെ ഒരു psycho - horror ത്രില്ലെർ എന്നോ മറ്റോ വിശേഷിപ്പിക്കാം. അച്ഛൻ അമ്മമാർ പഠിപ്പിക്കുന്ന കാര്യങ്ങൾ എത്ര മാത്രം ആഴത്തിൽ കുട്ടികളിലേക്ക് പകരാം എന്നത് വ്യക്തമായി ഈ സിനിമ കാണിക്കുന്നു. അത് നല്ലതായാലും ചീത്ത ആയാലും. ആഴത്തിലുള്ള മത ഭ്രാന്ത്, അല്ലെങ്കിൽ അന്ധമായ മത വാദം, തലമുറകളിലേക്ക് പകരുന്നത് എത്ര അപകടകരമാണെന്നും ചിത്രം പറയുന്നു. schizophrenic ആയ അച്ഛൻ കാണുന്ന പല 'പാപങ്ങളും' അയാളുടെ delusions ആണെന്ന് അറിയാതെ, ആ delusions സത്യമാണെന്നും അത് തന്റെ മക്കളെ വിശ്വസിപ്പികുകയും ചെയ്യുന്നു. ദൈവത്തിനു വേണ്ടി എന്ത് crime ചെയ്താലും അത് തെറ്റല്ല എന്നും, അങ്ങനെ ചെയ്താലും God will protect us എന്ന തെറ്റായ സന്ദേശം പകരുകയും ചെയ്യുന്നു.
സിനിമ അവസാനിക്കുന്നത് തിന്മ ജയിക്കുന്നു എന്ന രീതിയിൽ ആണെങ്കിലും, പരോക്ഷമായി മതാന്ധതയെ വിമർശിക്കുകയാണ് സിനിമ . ആദ്യ സംവിധാന സംരംഭമെന്ന നിലയിൽ Bill Paxton അഭിനന്ദനാർഹമായ പ്രകടനമാണ് കാഴ്ചവെച്ചത് : തിരഞ്ഞെടുത്ത വിഷയത്തിലും, ആഖ്യാനത്തിലും. അഭിനയത്തിന്റെ മേഖലയിലും അദ്ദേഹം മികച്ചു നിന്നു ( അച്ഛൻ വേഷം). Matthew McConaughey പതിവ് പോലെ മിതത്വമുള്ള മികച്ച പ്രകടനമായിരുന്നു :- സിനിമയുടെ ഒരു അവസരത്തിൽ പോലും അനാവശ്യമായ ഒരു പുഞ്ചിരിയോ, ശബ്ദ വ്യതിചലനമൊ , കണ്ണുകളുടെ അനാവശ്യ മൂവ്മെന്റൊ..ഒന്നും തന്നെ ഇല്ലായിരുന്നു.
9/ 11 ആക്രമണത്തിൽ പങ്കെടുത്തവരും പറഞ്ഞത് "God will protect us " എന്നായിരുന്നു. ISIS, Taliban എന്നിവരും ഭീകരപ്രവർത്തനം നടത്തുന്നത് 'ദൈവത്തിന്റെ ജോലി ' എന്ന പേരിലാണ്. അങ്ങനെ , കാലിക പ്രസക്തിയുള്ള ഒരു വിഷയം, opposite ദിശയിലൂടെ പറയുകയാണ് ഈ സിനിമ. ആദ്യ കാഴ്ചയിൽ സാധാരണം, രണ്ടാം കാഴ്ചയിൽ ഗംഭീരം : Frailty !

No comments:
Post a Comment