കഴിഞ്ഞ കുറെ നാളുകളായി മലയാള സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന വികാരമാണ് നൊസ്റ്റാൽജിയ. അത് പോലെ, ഗൃഹാതുരത്വം ഉണർത്തുന്ന , നമ്മെയൊക്കെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ട് പോകുന്ന, ഹോളിവുഡ് സിനിമയാണ് 'ജംഗിൾ ബുക്ക്'.
'ജംഗിൾ ബുക്ക്' എന്താണെന്നും , കഥ എങ്ങനെയാണെന്നും, കഥയിൽ ആരോക്കെയാനെന്നും സിനിമ കാണാൻ പോകുന്നവർക്കെല്ലാം അറിയാം. മൌഗ്ലിയും , ബഗീരയും, ഭാലുവും ഒക്കെ നിറഞ്ഞു നിന്ന കുട്ടിക്കാലമാകണം ഭൂരിഭാഗം പ്രേക്ഷകർക്കും. അപ്പൊ പ്രമേയപരമായി പുതിയതൊന്നുമില്ലെങ്കിലും , അവതരണത്തിലൂടെ പ്രേക്ഷകനെ കയ്യിലെടുക്കാൻ സ്വാഭാവികമായിട്ടും അണിയറപ്രവർത്തകർ ശ്രമിക്കും . ആ ശ്രമത്തിൽ അവർ വിജയിച്ചു എന്ന് തന്നെ വേണം കരുതാൻ. ഒരു 'വിഷ്വൽ ട്രീറ്റ്' ആയിരുന്നു ഈ സിനിമ.
ഏതാണ്ട് നമ്മുടെ കുട്ടിക്കാലത്തിന്റെ അത്ര വലിപ്പമുള്ള കഥയെ, രണ്ടു മണിക്കൂരിനകത്തു നിൽക്കുന്ന സിനിമയാക്കുക എന്നത് തന്നെ ഒരു വെല്ലുവിളിയാണ്. അതിനാൽ തന്നെ, നമ്മുടെ ഓർമയിലുള്ള പല 'elements-ഉം' ഇതിൽ ഉണ്ടാവില്ല, പക്ഷെ അതൊന്നും തന്നെ ആസ്വാദനത്തെ വലിയ രീതിയിൽ ബാധിക്കുന്നില്ല. കാടിന്റെ ഭംഗിയും ഭീകരതയും, മികച്ചു നിൽക്കുന്ന ഡബ്ബിങും , മനോഹരമായ പശ്ചാത്തല സംഗീതവും എല്ലാം തന്നെ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു.
വിപണിയിൽ വിജയിച്ച ഒരു പ്രോഡക്റ്റ് , അതിനുള്ള existing ഉപഭോക്താക്കളെ കൂടാതെ, പുതിയ ഉപഭോക്താക്കളെ സൃഷ്ട്ടിക്കുന്നിടതാണ്, അതിന്റെ വിജയം. അത് പോലെ, 'ജംഗിൾ ബുക്ക്' പുതിയ ആരാധകരെ സൃഷ്ട്ടിക്കും എന്നതിനുള്ള തെളിവ് തിയറ്റരുകളിൽ കാണുന്നുണ്ട് - - ഷേർ ഖാൻ മരിക്കുമ്പോൾ തിയറ്ററിലെ കൊച്ചു ആരാധകർ 'yes!' എന്ന് ഉച്ചത്തിൽ കൂവി വിളിച്ചത് പോലെ!
മനസ്സിൽ ഇപ്പോഴും ഒരു കൊച്ചു കുട്ടി ഉണ്ടെങ്കിൽ തീർച്ചയായും ആസ്വദിക്കാനാകുന്ന സിനിമയാണിത്.
കാണുക.
വാൽ : ബംഗ്ലൂർ പ്രേക്ഷകരോട്....ഓൾഡ് മദ്രാസ് റോഡിലുള്ള ഗോപാലൻ ഗ്രാൻഡ് മാളിൽ പോയി ദയവായി 3ഡി സിനിമകൾ കാണരുത്. ദയനീയമാണ്.

No comments:
Post a Comment