Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Wednesday, June 15, 2016

Mark Rylance

ടോം ഹാങ്ക്സ്-- ലോക സിനിമയിലെ തന്നെ വളരെ മികച്ച അഭിനേതാക്കളിൽ ഒരാൾ. മിക്ക സിനിമകളിലും തന്റെ സഹാനടീ-നടന്മാരെക്കാൾ പതിന്മടങ്ങ്‌ ഉയരത്തിൽ  തന്റെ performance എത്തിക്കുന്ന നടൻ. പക്ഷെ, 'Bridge of Spies' എന്ന സിനിമയിൽ ടോം ഹാങ്ക്സിനേക്കാൾ സ്കോർ ചെയ്തത്
Mark Rylance എന്ന നടൻ ആണെന്നാണ്‌ എന്റെ അഭിപ്രായം.

മാർക്ക്‌ അവതരിപ്പിച്ചത് ആബേൽ എന്ന റഷ്യൻ ചാരനെയാണ്. വളരെ ശാന്തനായ, എന്നാൽ ചുറ്റുപാടുകൾ നിരീക്ഷിക്കുന്ന ശത്രുരാജ്യത്ത് താമസിക്കുന്ന ചാരൻ. സിനിമയിലുടനീളം വളരെ composed ആയിട്ടുള്ള പ്രകടനം ആയിരുന്നു അദ്ദേഹം കാഴ്ച വെച്ചത്. സ്പീൽബെർഗ് കൊടുത്തിരുന്ന character description എങ്ങനെ തന്നെ ആയിരുന്നാലും വളരെ കൃത്യമായി തന്നെ മാർക്ക്‌ അത് execute ചെയ്തിട്ടുണ്ട്.

ആബേലിനെ അറസ്റ്റ് ചെയ്യുന്ന രംഗം തന്നെ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. CIA ഉദ്യോഗസ്ഥർ ഇടിച്ചു കയറി അറസ്റ്റ് ചെയ്യാൻ വരുമ്പോൾ യാതൊരു വിധത്തിലുള്ള ടെൻഷൻ പോലും ആ കഥാപാത്രം കാണിക്കുന്നില്ല. അത് കഥാപാത്ര സ്വഭാവം ആയിരിക്കാമെങ്കിലും, അത് കൃത്രിമത്വം ഇല്ലാതെ തന്നെ ആ സീനിൽ കാണാം. അത് പോലെ തന്നെ നടത്തത്തിലെ പ്രത്യേകത, പ്രത്യേക തരത്തിൽ പിടിച്ചിരിക്കുന്ന ചുണ്ടുകൾ, ഇടവിട്ടുള്ള ജലദോഷം....ഇതൊക്കെ തന്നെ  വളരെ കയ്യടക്കത്തോടെയാണ് അദ്ദേഹം portray ചെയ്തിരിക്കുന്നത്.

ടോം ഹാങ്ക്സ് ഈ സിനിമയിൽ മോശമായി എന്നല്ല. പക്ഷെ, പല സീനുകളിലും നാം വക്കീലായ ഡോനോവാനെ അല്ല കാണുന്നത്, ടോം ഹാങ്ക്സിനെ തന്നെയാണ്. Mark Rylance -ന്റെ മറ്റു സിനിമകൾ ഞാൻ കണ്ടിട്ടില്ല , അത് കൊണ്ട് തന്നെ ഇത് പോലെയുള്ള പ്രകടനങ്ങളിൽ അദ്ദേഹം consistent ആണോ എന്നറിയില്ല.

വാൽ : ജയിലിൽ വെച്ച്  മാർക്കിന്റെ ഒരു സിംഗിൾ ഷോട്ട് സീനുണ്ട്. കിടു ആണ്.
(ഈ സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് ' Academy Award for Best Supporting Actor' ലഭിച്ചു)

No comments:

Post a Comment