കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയ ആഘോഷിക്കുന്ന സിനിമയാണ് Yeon Sang-ho സംവിധാനം ചെയ്ത കൊറിയൻ സിനിമയായ 'Train to Busan'. നമ്മളെ എന്നും ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന കൊറിയൻ സിനിമകളുടെ തുടർച്ചയാണ് ഈ zombie സിനിമ. പക്ഷെ, കൊട്ടിഘോഷിക്കപ്പെടേണ്ട അത്രയും സ്റ്റഫ് ഈ സിനിമയിലുണ്ടോ എന്നത് തർക്ക വിഷയമാണ്.
Seok-woo എന്ന വളരെ തിരക്കുള്ള (വിവാഹമോചിതനായ) ഒരു ഫണ്ട് മാനേജർ, തന്റെ മകളെ അവളുടെ പിറന്നാൾ ദിനത്തിൽ , അവളുടെ അമ്മയുടെ അടുത്തേക്ക് കൊണ്ട് പോകാൻ നിർബന്ധിതനാവുന്നു. ബുസാൻ എന്ന നഗരത്തിലേക്കുള്ള ഒരു ട്രെയിനിൽ അവർ കയറുന്നു. എന്നാൽ, ആ ട്രെയിനിനു പുറത്തു, പല നഗരങ്ങളിലും ഒരു പ്രത്യേക ഇൻഫെക്ഷൻ മൂലം ആളുകൾ സോമ്പികൾ ആയി മാറുന്നു (ട്രെയിനിൽ ഉള്ളവർ അക്കാര്യം അറിയുന്നില്ല, മറിച്ചു മീഡിയ നൽകുന്ന 'കലാപ' വാർത്തകളായിട്ടാണ് അവരതു കാണുന്നത്). സോമ്പികളിൽ ഒന്ന് എങ്ങനെയോ ട്രെയിനിൽ കയറുന്നു, പിന്നെ ആ ഇൻഫെക്ഷൻ പടരുന്നു. അവരിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് പിന്നീടുള്ള ഉദ്വേഗജനകമായ രംഗങ്ങളിലൂടെ സിനിമ പറയുന്നത്.
Zombie സിനിമകൾ ആവശ്യം പോലെ ഹോളിവുഡ് നമുക്ക് തന്നിട്ടുണ്ട്. എന്നാൽ ഈ ജോണറിൽ ഉള്ള ഒരു സിനിമ, കൊറിയൻ സാഹചര്യങ്ങളിൽ സെറ്റ് ചെയ്തപ്പോഴുള്ള ഒരു ഫ്രഷ്‌നെസ്സ് ഈ സിനിമക്കുണ്ട്. മാത്രമല്ല, സ്വതവേ നല്ല പേസ് വേണ്ട ഇത്തരം സിനിമക്കൾക്ക് പറ്റിയ ലൊക്കേഷൻ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ കൂടി ആവുമ്പോൾ കിട്ടുന്ന ഒരു excitement. ഇതൊക്കെയാണ് ഈ സിനിമയെ ഒരു വ്യസ്ത്യസ്ത അനുഭവമാക്കുന്നത്. അല്ലാതെ, പ്രമേയപരമായി വലിയ വ്യത്യാസമൊന്നും ഈ സിനിമയിലില്ല. ക്ളീഷേ സീനുകൾ ധാരാളമുണ്ട്, പക്ഷെ സംവിധായാകാൻ സെറ്റ് ചെയ്തേക്കുന്ന സിനിമയുടെ സ്പീഡിൽ പ്രേക്ഷകന് അതൊന്നും ഒരു പ്രശ്നമായേ തോന്നില്ല.
Social Commentary എന്ന ഒരു ടൂൾ survival സിനിമകളിലും ഉപയോഗിച്ചിട്ടുള്ളതാണ്. അതാത് crisis സാഹചര്യങ്ങളിൽ ഒരു സമൂഹം, എങ്ങനെയൊക്കെ പ്രതികരിക്കണം എന്ന് തീരുമാനിക്കുന്നത് പലരുടെയും ചിന്തകളിലൂടെയാണ്. അത്തരം സാഹചര്യങ്ങളിൽ ത്യാഗം, സ്വാർത്ഥത, പരസ്പര വിശ്വാസം, അമിത ആത്മവിശ്വാസം, lobbying തുടങ്ങി ഒരുപാട് മാനുഷിക വികാരങ്ങൾ പരസ്പര പൂരകമായോ പരസ്പര വിരുദ്ധമായോ പ്രവർത്തിക്കും. ഇവ തമ്മിലുള്ള കലഹങ്ങൾ (conflicts) portray ചെയ്താണ് സംവിധായകൻ സിനിമക്ക് വേണ്ട ഒരു ടെൻഷൻ സൃഷ്ടിക്കുന്നത്. ആ ഒരു method ഈ സിനിമയിലും കാണാം.
പെർഫോമൻസ് വെച്ച് നോക്കുവാണേൽ ആ കൊച്ചു കുട്ടിയുടെ പ്രകടനമാണ് ഏവരെയും ഞെട്ടിച്ചത്. കൂടെ അഭിനയിച്ച എല്ലാ മുതിർന്ന അഭിനേതാക്കളെയും കവച്ചു വെക്കുന്ന പ്രകടനമായിരുന്നു ആ കുട്ടിയുടേത് . 'The Wailing ' എന്ന സിനിമയിലെയും , 'Flu ' എന്ന സിനിമയിലെയും കുട്ടികളുടെ പ്രകടനങ്ങളും വളരെ മികച്ചതായിരുന്നു . ഇങ്ങനെയാണേൽ ചൈൽഡ് ആർട്ടിസ്റ്റുകൾക്ക് പറ്റിയ അഭിനയ പരിശീലനം കൊറിയയിൽ തന്നെയാകണം നൽകേണ്ടത് എന്ന് തോന്നുന്നു.
നിങ്ങളെ സീറ്റിൽ പിടിച്ചിരുത്തുന്ന , വളരെ entertaining ആയിട്ടുള്ള ഒരു കിടിലൻ ത്രില്ലെർ തന്നെയാണ് 'Train to Busan '. കാണുക, നഷ്ടപ്പെടുത്തരുത്.

No comments:
Post a Comment