'ദൈവം മനുഷ്യന് ഫുട്ബോൾ കളിക്കാനുള്ള ശരീരം കൊടുത്തിട്ടില്ല'. സിനിമയിലെ കേന്ദ്ര കഥാപാത്രമായ ഡോ. ഒമാലു പറയുന്നതാണിത്. അമേരിക്കൻ ഫുട്ബാളിനെ പറ്റിയും, അതിൽ പതിയിരിക്കുന്ന അപകടങ്ങളെ പറ്റിയും , ആ അപകടങ്ങളെ പറ്റി കളിക്കാരെ ബോധവാന്മാരാക്കാൻ ഡോ. ഒമാലു നടത്തുന്ന പോരാട്ടങ്ങളുമാണ് ഈ സിനിമ.
ഫുട്ബാൾ (അതിപ്പോ അമേരിക്കൻ ആയാലും, സോക്കർ ആയാലും) ഒരു contact sport ആണ്. എന്ന് വെച്ചാൽ കളിക്കുമ്പോൾ കളിക്കാരുടെ ശരീരങ്ങൾ തമ്മിൽ ഇടിയും തൊഴിയും തട്ടലും മുട്ടലും ഒക്കെ ഉണ്ടാവുമെന്ന് ലളിതമായി പറയാം. അങ്ങനെ വരുമ്പോ ശാരീരികമായ പരിക്കുകൾ ധാരാളമായി ഉണ്ടാവും. എന്നാൽ, ഈ പരിക്കുകൾ വിരമിച്ചു കഴിഞ്ഞു മരണകാരണമായാൽ? ആ കാരണം ഒരു സാധാരണ സ്കാനിങ്ങിൽ കാണാൻ കഴിയാതെ പോയാൽ? ആ പരിക്കുകളുടെ അനന്തരഫലങ്ങളെ പറ്റി കളിക്കാർ ബോധവാന്മാരല്ലെങ്കിൽ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചർച്ച ചെയ്താണ് സിനിമ വികസിക്കുന്നത്.
Will Smith ഡോ. ഒമാലുവായി 'ജീവിച്ച' സിനിമയാണിത്. തകർപ്പൻ പ്രകടനം. ശരിക്കും പുള്ളിയുടെ ഒരു ഒറ്റയാൾ പ്രകടനമാണ് ഈ സിനിമ മുഴുവനും. NFL എന്ന വൻ ഫുട്ബാൾ അസ്സോസിയേഷനുമായി നടത്തുന്ന ഈ പോരാട്ടത്തിനിടയിൽ തന്റെ ഔദ്യോഗിക-വ്യക്തി ജീവിതങ്ങളിൽ സംഭവിക്കുന്ന സംഘര്ഷങ്ങള് ഒക്കെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ഇതൊരു റിയൽ ലൈഫ് ഡ്രാമ ആണ്. കണ്ടിരിക്കേണ്ട കാഴ്ചയാണ്.

No comments:
Post a Comment