Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Saturday, November 22, 2014

ഓർമ്മയുണ്ടോ ഈ മുഖം

ഓർമ്മയുണ്ടോ ഈ മുഖം

വലിയ പ്രതീക്ഷകളോടോന്നും പോയി കണ്ട സിനിമയല്ല, "ഓർമ്മയുണ്ടോ ഈ മുഖം". ആ പ്രതീക്ഷ തെറ്റിച്ചില്ല : ശരാശരിയിൽ താഴെ മാത്രം നില്ക്കുന്ന ഒരു സിനിമ, അത്രേയുള്ളു. മനസ്സിൽ ഓർമ്മ നിൽക്കുന്ന മുഹൂർത്തങ്ങൾ ഒന്നും തന്നെയില്ലത്തതിനാൽ ഒരുപാടെഴുതുന്നില്ല.

മോഹൻലാലിനു വേണ്ടി എഴുതിയ കഥാപാത്രം അനൂപ്‌ മേനോൻ ചെയ്‌താൽ എങ്ങനെയുണ്ടാവും? ഒന്നുകിൽ ഒരു അനുകരണമോ അല്ലെങ്കിൽ ദയനീയമായ ഒരു പരാജയമോ ആയിരിക്കും ആ കഥാപാത്ര ആവിഷ്കാരം. അത് പോലെ, നിവിൻ പോളി അഭിനയിച്ചു തകർത്ത പ്രണയനായക കഥാപാത്രങ്ങളുടെ അച്ചിലുള്ള അതേ സാധനം വിനീത് ശ്രീനിവാസൻ ചെയ്തിരിക്കുന്നു: ശരാശരിക്കും താഴെ! നിവിൻ പോളി ഒഴിവാക്കിയ സിനിമയാണോ എന്ന് പോലും ചില സന്ദർഭങ്ങളിൽ തോന്നി പോകും. അജു തന്റെ 'നായക വാൽ' റോൾ പതിവ് പോലെ നന്നാക്കിയിട്ടുണ്ട്.പക്ഷെ, ആവർത്തനവിരസത പല രംഗങ്ങളിലും കണ്ടു. നമിത പ്രമോദ് തന്റെ റോൾ ഭംഗിയാക്കി. പക്ഷെ, കഥാപാത്രസൃഷ്ടിയിലെ അവ്യക്തത അവരുടെ അഭിനയത്തിലും പലയിടത്തും പ്രതിഫലിച്ചു. ബാക്കി കഥാപാത്രങ്ങളെ കുറിച്ചൊന്നും പ്രത്യേകിച്ച് പറയാനൊന്നുമില്ല.

ഈ സിനിമയിലെ നല്ല ചില കാര്യങ്ങൾ ചില നല്ല വിഷ്വലുകലും പിന്നെ പാട്ടുകളും. പാട്ടുകളുടെ പ്ലെയ്സ്മെന്റ് അരോചകമായിരുന്നെങ്കിലും , പാട്ടുകൾ കേൾക്കാൻ നല്ലതായിരുന്നു. ചുരുക്കത്തിൽ വേറെ ഒരു പടവുമില്ലെങ്കിൽ വേണേൽ ഇതിനു കേറാം. ഒരു നല്ല സിനിമാപ്രേമിയുടെ ഓർമകളിൽ തങ്ങാൻ മാത്രം ഒന്നും നൽകുന്നില്ല "ഓർമ്മയുണ്ടോ ഈ മുഖം".

വാൽ: നല്ല ഗായകനാണ്. നല്ല സംവിധായകനാണ്. നായക വേഷങ്ങൾ ചെയ്തു ഉള്ള ബഹുമാനവും സ്നേഹവും വിനീത് കളയരുത്‌.
( ഓം ശാന്തി ഓശാന ടൈപ്പ് റോളുകൾ ഓക്കേ, പക്ഷെ നായകൻ??? പ്ലീസ് !) 

No comments:

Post a Comment