Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Monday, December 8, 2014

ആക്ഷൻ ജാക്ക്സണ്‍ (ഹിന്ദി)

ആക്ഷൻ ജാക്ക്സണ്‍ (ഹിന്ദി):

വേറെ ഒരു പടവുമില്ല കാണാൻ, എന്നാൽ ഒരു പടം കണ്ടേ പറ്റു. അങ്ങനെ ഒരു അവസ്ഥ മിക്ക സിനിമാസ്വാദകർക്കും ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെ ഒരു അവസ്ഥയിൽ പോലും ദയവു ചെയ്തു ഈ സിനിമയ്ക്കു തല വെയ്ക്കരുത്. അത്രയ്ക്ക് ദയനീയമാണ് 'ആക്ഷൻ ജാക്ക്സണ്‍'.

ഒരുപാട് പടങ്ങളിൽ കണ്ടു ശീലിച്ച ഡബിൾ റോൾ തീം തന്നെയാണ് ഈ സിനിമയിലും. പിന്നെ, കുറച്ചു നാളുകളായി ബോളിവുട്ഡിൽ കണ്ടു വരുന്ന 'തമിഴ്' ചുവയും ഈ ചിത്രത്തിനുണ്ട്. സ്ഥിരം പ്രഭുദേവ പടങ്ങളിൽ  എന്ന പോലെ  ഗുണ്ടകൾ പറക്കുന്നു, കാറുകൾ തെറിക്കുന്നു, ഐറ്റം ഡാൻസ്, പ്രണയ ഡാൻസ്, പിന്നെ ചുമ്മാ ഡാൻസ് ---- - ഒരു കാര്യോമില്ല ! ഒരു 'വ്യത്യസ്തത' എന്താണെന്നു വെച്ചാൽ, നായകന് ഇടിക്കണമെങ്കിൽ ഡാൻസ് വേണം, മ്യൂസിക്‌ വേണം ! പതിവ് പോലെ നായികയ്ക്ക് (നായികമാർക്ക്) ഡാൻസ് കളിക്കാനും , നായകനെ വളയ്ക്കാനും കരയാനും പിണങ്ങാനും അല്ലാതെ കാര്യമായ ഒരു റോളുമില്ല. പിന്നെ, ഇതിലെ ഒരു നായികക്ക് പ്രണയം തോന്നുന്ന 'കാരണം', വളരെയധികം ഭീഭത്സമാണ് (പുറത്തു പറയാൻ കൊള്ളില്ല!). നായകൻ ആണെങ്കിൽ എത്ര വെടിയുണ്ട വന്നാലും തന്റെ വാള് കൊണ്ട് നേരിട്ടോളും. അങ്ങനെ അങ്ങനെ ലോജിക്ക് ഇല്ലായ്മയുടെയും കഥയില്ലായ്മയുടെയും ഒരു 'ഹോൾസെയ്ൽ മാർക്കെറ്റ്' ആണ് ഈ പടം.

അജയ് ദേവ്ഗണ്‍ നല്ല നടൻ ആണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്തിനാണ് പുള്ളി ഇത്തരം പടങ്ങളിൽ കേറി അഭിനയിക്കുന്നത് ? ഡാൻസ് രംഗങ്ങൾ അരോചകം എന്ന് തന്നെ പറയണം.  പക്ഷെ,ഈ സിനിമയിൽ അല്പമെങ്കിലും ഭേദപെട്ട പ്രകടനം തന്നെയാണ്. സോനാക്ഷി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചു : സ്ഥിരത എന്ന് ഞാൻ ഉദ്ദേശിച്ചത് സ്ഥിരമായി ഒരേ ദയനീയ പ്രകടനം..എല്ലാ പടങ്ങളിലും ( 'ലൂട്ടേര' ഞാൻ കണ്ടിട്ടില്ല). യാമി ഗൌതം , പ്രത്യേകിച്ചൊന്നും പുള്ളിക്കാരിക്ക് ചെയ്യാനില്ല. വില്ലന്റെ പെങ്ങളായി വന്ന നടി നന്നായി 'ചെയ്തു'. ചുരുക്കത്തിൽ , ഈ പടത്തിൽ ഒന്നുമില്ല. പടം കഴിയുമ്പോ ആകെപ്പാടെ ഒരു പൊകയിൽ നിന്നും ഇറങ്ങിയ അവസ്ഥ.

ഏതെങ്കിലും അവസ്ഥയിൽ 'ആക്ഷൻ ജാക്ക്സണ്‍' കാണണം കാണണം എന്ന് അതിയായ ആഗ്രഹം തോന്നുവാണേൽ, അതിൽ ഭേദം ഈ അടുത്തിറങ്ങിയ ഏതെങ്കിലും ദിലീപ് സിനിമയോ മറ്റോ കാണുന്നതാകും.

വാൽ: സോനാക്ഷിക്ക് കാര്യങ്ങൾ എളുപ്പമാണ്. അഭിനയിക്കുന്ന എല്ലാ പടങ്ങളിലും ഒരേ അച്ചിലുള്ള കഥാപാത്രങ്ങൾ. എല്ലായിടത്തും ഡാൻസ്, പാട്ട്, കിസ്സ്‌, പ്രണയം ! വാട്ട് ആൻ ആക്ട്രസ് !

1 comment:

  1. Mmm njanum kandu pinne trailer kandathukondu itoke njan neerete pratekshichu athukondu koodutal njettendi vannilla...and lootera njan kanda movie ya sonakshi nalla performance aayirunnu compared to all other movies of her...

    ReplyDelete