Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Monday, December 8, 2014

എക്സൊഡസ് : ഗോഡ്സ് ആൻഡ്‌ കിങ്ങ്സ് (EXODUS: GODS AND KINGS

എക്സൊഡസ് : ഗോഡ്സ് ആൻഡ്‌ കിങ്ങ്സ് (EXODUS: GODS AND KINGS):

"ഗ്ലാഡിയെറ്റർ" എന്ന ഓസ്കാർ അർഹമായ സിനിമയുടെ സംവിധായകൻ, ക്രിസ്ത്യൻ ബെയ്ൽ എന്ന ഓസ്കാർ ജേതാവായ നടൻ. ഈ രണ്ടു കാരണങ്ങൾ കൊണ്ടാണ് ഈ സിനിമ കാണാൻ പോയത്. "ഗ്ലാഡിയെറ്റർ" നിങ്ങൾക്ക് ഇഷ്ടമായിട്ടുണ്ടെങ്കിൽ, "എക്സൊഡസ്" നിങ്ങൾക്ക് ഇഷ്ടമാവില്ല.

ഒരുപാടെഴുതാനില്ല. കാരണം ഒരുപാടൊന്നും ഈ സിനിമയിൽ ഇല്ല. വിഷ്വൽ എഫെക്റ്റ്സ് ഇഷ്ടമുള്ളവർക്ക് ഒരു പക്ഷെ ഈ സിനിമ ഇഷ്ടപ്പെട്ടെക്കാം. കാരണം, ചില രംഗങ്ങൾ ആ ഒരു കാരണം കൊണ്ട് മാത്രം അതിശയിപ്പിക്കുന്നവയാണ്. പക്ഷെ, സിനിമയുടെ കഥ പറച്ചിലോ, കഥയുടെ ആത്യന്തിക ലക്ഷ്യമോ ഒന്നും പ്രേക്ഷകനുമായി സംവദിക്കാൻ സംവിധായകന് പലയിടത്തും കഴിയുന്നില്ല. സിനിമയുടെ ആകെയുള്ള സ്വഭാവവും തൊലിയുടെ "വെള്ള" നിറത്തിന്റെ ആധിപത്യം ഉറപ്പിക്കുന്നതാണ്. "വെള്ള" തൊലിയുള്ള ഈജിപ്ഷ്യൻ രാജാക്കന്മാർ, "കറുത്ത" നിറമുള്ള ഹീബ്രുകളെ അടിമകളായി ഭരിക്കുന്നു. സിനിമയിലുടനീളം ഈ ഒരു 'നിറ' വ്യത്യാസം കാണുന്നുണ്ട് ( ഫറവോമാർ വെള്ളക്കാരല്ലായിരുന്നു.). പിന്നെ, കഥാപാത്രങ്ങൾ സംസാരിക്കുന്ന ഭാഷ, പലയിടത്തും ആധുനിക ഇംഗ്ലീഷ് ഉപയോഗിച്ചത് പോലെ തോന്നി. തിരക്കഥയിലെയും കഥാപാത്രനിർണയതിലെയും ഈ പാളിച്ചകൾ, കുറെ ആക്ഷൻ രംഗങ്ങൾ കൊണ്ടും, വിഷ്വൽ എഫെക്റ്റ്സ് കൊണ്ടും മറികടക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. പിന്നെ, ഒരു കൊച്ചു കുട്ടിയെ ദൈവം ആക്കി ചിത്രീകരിച്ചത് നല്ലൊരു ചിന്തയായി എനിക്ക് തോന്നി. ദൈവത്തിന്റെ ചിന്തകളും ദേഷ്യവും സംഖർഷവും എല്ലാം ഒരു കുട്ടിയിലൂടെ വരച്ചു കാട്ടിയത് സംവിധായകന്റെ, അല്ലെങ്കിൽ എഴുത്തുകാരന്റെ "ബ്രില്യൻസ്" തന്നെയാണ്.

റിഡ്ലി സ്കോട്ട് എന്ന സംവിധായകനിൽ നിന്നും കിട്ടേണ്ട ലെവൽ ഈ സിനിമക്കില്ലായിരുന്നു. ഒരു വലിയ യുദ്ധവും, സുനാമിയും , മലയിടിചിലും, പിന്നെ കുറെ ചോരയും ആണ് സിനെമയെങ്കിൽ, ഇത് ഒരു വമ്പൻ സിനിമയാണ്. അതല്ലായെങ്കിൽ, ഇത് മറ്റൊരു സാധാരണ സിനിമ മാത്രം!

വാൽ: ഈ പടം 3-ഡിയിൽ എന്തിനാ എടുത്തതെന്ന് ഇപ്പോഴും പിടി കിട്ടുന്നില്ല. അതിനും മാത്രം ഒന്നും ഇതിലില്ലെന്നെ!
ക്രിസ്ത്യൻ ബെയ്ൽ ഫാൻസ്‌ എന്നെ പോങ്കാലക്കിടരുത്, പ്ലീസ് !

No comments:

Post a Comment