Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Monday, December 22, 2014

ആമയും മുയലും

ആമയും മുയലും :

ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു 'നനഞ്ഞ' സിനിമ. ഒരുപാടൊന്നും എഴുതാനില്ല. പ്രിയദർശൻ എന്ന സംവിധായകൻ വീണ്ടും നിരാശപ്പെടുത്തുന്നു. തന്റെ തന്നെ തേഞ്ഞു പഴകിയ 'കണ്‍ഫ്യൂഷൻ' ഫോർമുല , തനിക്ക് പോലും  ഇപ്പൊ  നേരെ ചൊവ്വേ ചെയ്യാൻ പറ്റില്ല എന്ന് ഈ സിനിമയിൽ കൂടി അദ്ദേഹം തെളിയിച്ചിരിക്കുന്നു. സമീപകാല പ്രിയൻ സിനിമകളിലെ തറ തമാശകളിൽ നിന്നും കൂതറ തമാശകളിലേക്കുള്ള  പതനവും,  കണ്ടു പരിചയിച്ച ക്യാമറ ആങ്കിളുകളും, ശരാശരി നിലവാരമുള്ള ഗാനങ്ങളും....അങ്ങനെ സമൃദ്ധമാണ് 'ആമയും മുയലും'.

നല്ല നടൻ എന്ന പേര് നേടിക്കൊണ്ടിരിക്കുന്ന ജയസുര്യ, ഈ സിനിമയിൽ ഒന്നും ചെയ്യാനില്ലാതെ , എന്തൊക്കെയോ ചെയ്തു കൊണ്ട് നിരാശപ്പെടുത്തി. ബാകി ആൾക്കാർ ഒക്കെ പതിവ് പ്രിയൻ സിനിമകളിലെ കോമാളി കഥാപാത്രങ്ങൾ തന്നെ. അത് അഭിനയിച്ചവർ അതുല്യ നടന്മാര് ആയതു കൊണ്ട്, അത്ര കല്ല്‌ കടി അനുഭവപ്പെട്ടില്ല. മോഹൻലാൽ എന്ന നടന്റെ കുറവ് അനൂപ്‌ മേനോൻ നികത്തി, പക്ഷെ ഏശിയില്ല  മാത്രം. ഇനിയെങ്കിലും അദ്ദേഹം ഈ ഒരു പക്കാ അനുകരണം ഒഴിവാക്കിയിരുന്നെങ്കിൽ നന്നായിരുന്നു.

ചുരുക്കത്തിൽ, കാണാൻ നല്ല ഒരു സിനെമയോന്നുമല്ല 'ആമയും മുയലും'. കാണരുത് എന്ന് പറയാൻ  ആളല്ല , ഒരു അപായ സൂചന തന്നു എന്ന് മാത്രം.

വാൽ: ശ്രീ. നെടുമുടി വേണുവിനു സല്യൂട്ട്. ഇത്രേം വീക്ക് ആയ ഒരു സിനിമയെ ഒറ്റയ്ക്ക് താങ്ങി നിർത്തിയതു, അദ്ധേഹത്തിന്റെ പ്രകടനം ഒന്ന് മാത്രമാണ്. ചുരുക്കത്തിൽ , വർഷങ്ങൾക്കു ശേഷം, നെടുമുടി നായകനായ ഒരു ചിത്രം എന്ന് നിസ്സംശയം പറയാം!

No comments:

Post a Comment