പി കെ :
പോയ വർഷം ഹിന്ദി വാണിജ്യ സിനിമയിൽ ഒരുപാട് വിജയങ്ങൾ ഉണ്ടായെങ്കിലും, അതെല്ലാം തന്നെ 'ഒരു മാതിരി' പടങ്ങൾ ആയിരുന്നു. ഹാപ്പി ന്യൂ യീയറും കിക്കും എല്ലാം പണം വാരിപ്പടങ്ങൾ ആയിരുന്നു എങ്കിലും, അടിസ്ഥാനപരമായി 'തറ' പടങ്ങൾ തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ, പോയ വർഷങ്ങളിൽ കാണാൻ ചേലുള്ള, കഥയുള്ള, എന്നാൽ പണം വാരുന്നതുമായ സിനിമകൾ ചെയ്ത രാജ്‌കുമാർ ഹിരാനിയുടെ 'പി കെ' എന്ന സിനിമക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. പടം വന്നു. കണ്ടു. മോശമാക്കിയില്ല.
മതങ്ങളെയും ദൈവങ്ങളെയും, അതിനെ അന്ധമായി വിശ്വസിക്കുന്നവരെയും, ആ വിശ്വാസത്തെ കച്ചവടമാക്കുന്നവരെയും പറ്റി ഒരുപാട് സിനിമകളിൽ പറഞ്ഞിട്ടുണ്ട്. ഹിന്ദിയിൽ തന്നെ 'ഓ മൈ ഗോഡ്' എന്ന ചിത്രം ചർച്ച ചെയുന്ന വിഷയവും അതു തന്നെയാണ്. അപ്പോൾ 'പി കെ' എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? അവിടെയാണ് എഴുത്തുകാരന്റെ ബ്രില്യൻസ്! ഒരു മനുഷ്യൻ തന്റെ സമൂഹത്തിൽ നില കൊള്ളുന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ തന്റേതായ ഒരു നിലപാടെടുത്താൽ, അവിടെ ഒരു പക്ഷം പിടിക്കേണ്ട അവസ്ഥ വരുന്നു. മാത്രമല്ല, പല സന്ദർഭങ്ങളിലും തന്റെ പ്രിയപ്പെട്ടവരുടെ വിശ്വാസങ്ങളെ മാനിക്കേണ്ടിയും വരുന്നു. പക്ഷെ, ഈ പറഞ്ഞ ഒരു സാമൂഹിക അവസ്ഥക്ക് എതിരെ, ഇതിനെ കുറിച്ച് ഒരു ചുക്കും അറിയാത്ത, ഒരു അന്യഗ്രഹ ജീവിയാണ് പ്രതികരിക്കുന്നതെങ്കിലോ? അതാണ് ഈ സിനിമയുടെ ബുദ്ധിപരമായ 'യുറേക്ക' ഹൈലൈറ്റ്! (ഇതൊരു സ്പോയിലർ അല്ലെന്നു ഞാൻ വിശ്വസിക്കുന്നു. സിനിമയുടെ ആദ്യ രംഗം തന്നെ ഇത് വെളിപ്പെടുത്തുന്നുണ്ട്). ഈ ഒരു കൌതുകമാണ് പ്രേക്ഷകനെ സിനിമയിലേക്ക് പിടിച്ചിരുത്തുന്ന പ്രധാന ഖടകം.
കൊട്ടിഘോഷിച്ച പോലെ ഒരു ഭയങ്കര സിനിമ ഒന്നുംമല്ല 'പി കെ'. പക്ഷെ, ചിരിക്കാനും ചിന്തിക്കാനും കുറച്ചുണ്ട് ഈ സിനിമയിൽ. സാമാന്യബോധത്തെ കൊഞ്ഞനം കുത്തി കാണിക്കുന്ന സംഘട്ടന രംഗങ്ങളും, തുമ്മിയാൽ പോലും നായകനും നായികയും ഡാൻസ് കളിക്കുന്ന രംഗങ്ങളും, തോക്ക് ചൂണ്ടി ചിരിക്കാൻ പറഞ്ഞാൽ പോലും ചിരിക്കാൻ പറ്റാത്ത വളിപ്പ് രംഗങ്ങളും കൊണ്ട് സമൃദ്ധമായ ബോളിവുഡ് സിനിമകളുടെ ഇടയിൽ, വ്യത്യസ്തതയുടെയും പുതുമയുടെയും ഒരു നനുത്ത കാറ്റ് പോലെയാണ് ഈ സിനിമ. പക്ഷെ, സിനിമയിലെ ചില രംഗങ്ങളും സംഭാഷണങ്ങളും നമ്മുടെ മലയാള സിനിമയിൽ എന്നേ വന്നു പോയതാണെന്ന തോന്നലും ഉളവാക്കി.
പിന്നെ, അനാവശ്യത്തിന് കുറെ പാട്ടും, പതിവ് ബോളിവുഡ് ഡ്രാമയും കൂടെ തിരുകി കയറ്റിയപ്പോ സിനിമയുടെ ആ നല്ല 'ഫ്ലോ' അങ്ങ് പോയി കിട്ടി. കുറ്റം പറയാൻ പറ്റില്ല, ഇതൊക്കെയില്ലെങ്കിൽ ബോളിവുഡ് പ്രേക്ഷകർ തിയേറ്ററിൽ കേറില്ല്ല.
ആമിർ ഖാൻ തകർത്തു കളഞ്ഞു. 'ധൂം 3' എന്ന പൊട്ട പടത്തിനു ശേഷം അതിമനോഹരമായ ഒരു പ്രകടനത്തിലൂടെ അദ്ദേഹം തിരിച്ചു വന്നിരിക്കുകയാണ്. ഖാൻ ത്രയത്തിൽ അഭിനയത്തിന്റെ കാര്യത്തിൽ 'കിംഗ്' താൻ തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ആമിർ. അനുഷ്കയും നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു. എങ്കിൽ തന്നെയും , ഈ സിനിമയുടെ ഹീറോ രാജ്‌കുമാർ ഹിരാനി തന്നെയാണ്. സല്യൂട്ട്!
വാൽ: ഇന്റെർവൽ സമയത്ത് 'അവഞ്ചെർസ് 2' എന്ന ഹോളിവുഡ് സിനിമയുടെ ട്രെയിലർ കാണിച്ചു. ഹൾക്ക് എന്ന കഥാപാത്രത്തിനെ കാണിച്ചപ്പോ മുന്നിലത്തെ സീറ്റിൽ ഇരുന്ന ഒരു കുട്ടി അലറി വിളിച്ചു കൊണ്ട് : " അമ്മെ, ദാണ്ടേ അതിശയനിലെ ചെറുക്കൻ!" .
# വിനയൻ എഫ്ഫക്റ്റ്!

No comments:
Post a Comment