മിലി
സിനിമയിറങ്ങി ഏറെ നാളുകൾക്ക് ശേഷമാണ് ബംഗ്ലൂരിൽ 'മിലി' വന്നത്. ഇന്നലെയാണ് കാണാൻ സാധിച്ചത്. കണ്ടും കേട്ടും വായിച്ചും എല്ലാവരും ഈ സിനിമയെ കുറിച്ച് അറിഞ്ഞു കാണുമെന്നാണ് എന്റെയൊരു വിശ്വാസം. അത് കൊണ്ട് തന്നെ ഒരുപാട് വിസ്തരിക്കുന്നില്ല .
'മിലി' അതിമനോഹരമായ ഒരു സിനിമയൊന്നുമല്ല. പക്ഷെ, തരക്കേടില്ലാത്ത, കണ്ടിരിക്കാവുന്ന ഒരു നല്ല കൊച്ചു ചിത്രമാണ്. അപകർഷതാബോധം, അല്ലെങ്കിൽ ആത്മാവിശ്വാസക്കുറവു തുടങ്ങിയ വിഷയങ്ങളാണ് 'മിലി'യിലൂടെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ സംവിധായകൻ ശ്രമിക്കുന്നത്. ഏതൊരാളും പ്രതീക്ഷിക്കുന്ന 'ക്ലിഷേ' ക്ലൈമാക്സ് ആണ് 'മിലി'യിലും. പക്ഷെ, അതിലേക്കെത്തുന്ന രീതി, വേഗം കുറവാണെങ്കിലും നന്നായിരുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ, ചില 'ക്ലിഷേ' സീനുകൾ മാറ്റി നിർത്തിയാൽ നല്ലൊരു രചനയാണ് ഈ സിനിമയിൽ കാണാൻ കഴിയുക. രാജേഷ് പിള്ളയും തന്റെ സംവിധാനമികവു വേണ്ട തോതിൽ കാഴ്ച വെച്ചു. നല്ല പാട്ടുകളും, നല്ല പശ്ചാത്തല സംഗീതവും സിനിമ ആസ്വദിക്കുന്നതിനു മുതൽക്കൂട്ടായി.
അമല പോളിന്റെ ഇത് വരെയുള്ള അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല റോൾ തന്നെയാണ് 'മിലി'. തികഞ്ഞ കയ്യടക്കത്തോടെ തന്നെ തന്റെ റോൾ അമല പോൾ ഭംഗിയാക്കി. ബാക്കി അഭിനേതാക്കൾക്ക് അധികം ഒന്നും ചെയ്യാനില്ലെങ്കിലും നിവിൻ പോളി പ്രത്യേക പരാമർശം അർഹിക്കുന്നു. പിന്നെ, മിലിയുടെ പ്രണയം അധികം ഫോക്കസ് ചെയ്യാതെ സിനിമയുടെ മൂഡ് ചളമാക്കാതെ ഇരുന്നതിനു പ്രത്യേക നന്ദി.
'ട്രാഫിക്' എന്ന സിനിമയുമായി തട്ടിച്ചു നോക്കുമ്പോൾ ചിലർക്ക് ഈ സിനിമ ഇഷ്ടപ്പെടണം എന്നില്ല. എന്നാൽ, യാതൊരു വിധ താരതമ്യപ്പെടുത്തലുകളുമില്ലാതെ കണ്ടാൽ 'മിലി' ഒരു 'ഫീൽ ഗുഡ്' സിനിമ ആണ്. ഇമോഷണൽ ഓവർലോഡ് ഇഷ്ട്ടപ്പെടുന്നവർക്കും അൽപമെങ്കിലും അപകർഷതാബോധം ഉള്ളിൽ ഉള്ളവർക്കും സിനിമ നല്ല ഒരു അനുഭവമായിരിക്കും.
വാൽ: അവസാന സീനിലെ ആ ഒരു പ്രസംഗം! കിടു, പൊരിച്ചു!

No comments:
Post a Comment