സ്പേസ് സിനിമകൾ എന്നും പ്രേക്ഷകർക്ക് അദ്ഭുതവും ആവേശവും സമ്മാനിക്കുന്നവയാണ്. സാധാരണ മനുഷ്യർ ക്ക് എത്തിപ്പെടാനാവാത്ത ചന്ദ്രനിലെയും ചൊവ്വയിലെയും നക്ഷത്രങ്ങളിലെയും സാഹസങ്ങളും മറ്റും സ്ക്രീനിൽ കാണുമ്പോഴുണ്ടാവുന്ന കൌതുകത്തിൽ നിന്നും ഉണ്ടാവുന്ന ഒരത്ഭുതം. ഹോളിവുഡ് നമുക്ക് ശ്രേണിയിലുള്ള കുറെയേറെ നല്ല സിനിമകൾ നമുക്ക് തന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് 'The Martian'.
'The Martian' ഒരു മഹദ് സിനിമയല്ല, പക്ഷെ ബുദ്ധിപരമായ സ്ക്രിപ്ടിങ്ങിലൂടെയും വിസ്മയിപ്പിക്കുന്ന വിഷ്വൽസിലൂടെയും അഭിനേതാക്കളുടെ കിടിലൻ പ്രകടനത്തിലൂടെയും ഈ സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ഒരു ചൊവ്വാ ഗ്രഹ ദൗത്യതിനിടയിൽ നിർഭാഗ്യവശാൽ അവിടെ ഒറ്റപ്പെട്ടു പോകുന്ന ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥയാണ് ഈ സിനിമ. 'Robinson Crusoe', 'Cast Away ' തുടങ്ങിയ സിനിമകൾ സമാനമായ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും , അതൊക്കെ ഭൂമിയിലെ സാഹചര്യങ്ങളിൽ ആണെന്നോർക്കണം. ചൊവ്വയിലെ, ജീവന് യാതൊരു വിധത്തിലും സഹായകമല്ലാത്ത സാഹചര്യങ്ങളിൽ ഒരു മനുഷ്യൻ തന്റെ ബുദ്ധിയും കഴിവും ഉപയോഗിച്ച് , എങ്ങനെ തടസ്സങ്ങളെ തരണം ചെയ്യുന്നു എന്നതാണ് ഈ സിനിമ മുന്നോട്ടു വെയ്ക്കുന്നത്.
മാറ്റ് ഡെമണ്‍ ഒരു നല്ല അഭിനെതാവനെന്നതിൽ തർക്കമില്ല. ( അദ്ദേഹം ഇത് രണ്ടാം തവണയാണ് സ്പേസിൽ പെട്ട് പോകുന്നത്. "Interstellar" സിനിമയിലും പുള്ളി പെട്ട് പോകുന്നുണ്ട്!). ഈ സിനിമയിലും അദ്ദേഹം തകർപ്പൻ പ്രകടനം വെക്കുന്നുണ്ട്. അത് പോലെ തന്നെ മറ്റു അഭിനേതാക്കളും. ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത സ്ക്രിപ്റ്റിംഗ് ആണ് മറ്റൊരു പ്ലസ്. പിന്നെ, റിഡ്ലി സ്കോട്ടിന്റെ സംവിധാന മികവിനെ പറ്റി ഞാനധികം പറയണ്ടല്ലോ. കിടിലം വിഷ്വൽസും ഈ പടത്തിനു മാറ്റ് കൂട്ടിയിട്ടുണ്ട്.
ചുരുക്കത്തിൽ, നല്ലൊരു സ്പേസ് മൂവി എക്സ്പീരിയൻസ് ആണ് 'The Martian'. ഒരു സ്ഥലത്ത് പെട്ട് പോയാൽ ഗൂഗിൾ മാപ്പ് തപ്പുന്ന നമുക്ക് നല്ലൊരു അനുഭവമായിരിക്കും ഈ സിനിമ. എ മസ്റ്റ് വാച്ച്!
വാൽ : ഇങ്ങനെയൊക്കെ ആണെങ്കിലും , ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്പേസ് സിനിമ 'ഗ്രാവിറ്റി' ആണ്.
No comments:
Post a Comment