The Shawshank Redemption, Fight Club, Zodiac : ഈ സിനിമകൾ കാണാത്തവർ ചുരുക്കം ആയിരിക്കും. ലോക സിനിമയിലെ ക്ലാസ്സികുകളിൽ സ്ഥാനമുള്ള സിനിമകൾ ആണിവ. എന്നാൽ ഇവ മൂന്നും തിയറ്റർ ദുരന്തങ്ങളായിരുന്നു എന്നത് എത്ര പേർക്കറിയാം ?
എന്ത് കൊണ്ട് ഇത്തരം സിനിമകൾ പരാജയപ്പെടുന്നു? കാലത്തിനു മുന്നേ റിലീസ് ചെയ്തത് കൊണ്ടോ? അതോ അക്കാലഘട്ടങ്ങളിലെ കടുത്ത വിമർശനാത്മക നിരൂപണങ്ങൾ കൊണ്ടോ? ശക്തമായ മാർക്കറ്റിംഗ് ഇല്ലാത്തത് കൊണ്ടോ? താരപ്രഭയില്ലാത്തത് കൊണ്ടോ? പ്രശസ്ത അമേരിക്കൻ തിരക്കഥാകൃത്തും നാടകരചയിതാവുമായ വില്ല്യം ഗോൾട്മാൻ പറഞ്ഞത് പോലെ 'ആർക്കും ഒന്നുമറിയില്ല (No one knows anything)'.
ഇത്തരം സിനിമകളുടെ വിധി എന്ന് പറയുന്നത്, പുറത്തിറങ്ങി കാലങ്ങൾക്ക് ശേഷമാകാം ഇവയെ വാഴ്ത്തിപ്പാടാൻ ആളുകളുണ്ടാവുക. 1939-ൽ പുറത്തിറങ്ങിയ The Wizard of Oz എന്ന സിനിമയുടെ വിധിയും മറ്റൊന്നായിരുന്നില്ല. അന്ന് വരെ ആരും കാണാത്ത ഫാന്റസി ദൃശ്യങ്ങളാൽ സമ്പന്നമായിരുന്ന ഈ സിനിമ കാണാൻ, പക്ഷെ, ആളുണ്ടായിരുന്നില്ല. ഈ സിനിമ പിന്നീട് ജനപ്രീതിയാർജിച്ചത് ടീവിയിലൂടെയായിരുന്നു. 1959-നു ശേഷമുള്ള ഏതാണ്ട് എല്ലാ ക്രിസ്മസ് സീസണും തുടങ്ങുന്നത് ഈ സിനിമ കാണിച്ചു കൊണ്ടായിരുന്നു.
70-കളുടെ അവസാനവും 80-കളിലും സസ്പെൻസ് ത്രില്ലറുകളുടെ രാജാവായിരുന്ന ഡി പാൽമയുടെ രണ്ടു ചിത്രങ്ങളാണ് ഈ വിധിയേറ്റ് തുടക്കത്തിൽ തപ്പിത്തടഞ്ഞു വീണത്. ട്രവോൽട്ടയുടെ കിടിലൻ പ്രകടനവുമായെത്തിയ ' Blow Out' (1981) , പിന്നെ അൽ പച്ചീനോയുടെ 'Scarface' (1983). ' Blow Out' , കൂടെയിറങ്ങിയ Superman 2-വുമായി മത്സരിക്കാനാവാതെ കീഴടങ്ങി. 'Scarface' , അതിന്റെ വയലന്സിന്റെ പേരിലും മറ്റും വിമർശകരുടെ ദയയില്ലാത്ത നിരൂപ്നങ്ങൾക്ക് കീഴടങ്ങി. ഈ രണ്ടു സിനിമകളും പിൽക്കാലത്ത് DVD-കളിലൂടെ ഉയിര്തെഴുന്നേറ്റ് ലോക സിനിമാപ്രേമികളുടെ ഹൃദയങ്ങൾ കീഴടക്കി.
The Shawshank Redemption (1994) മറ്റൊരു വഴിയിലൂടെയാണ് മുന്നേറിയത്. നിരൂപകരുടെ അളവില്ലാത്ത പ്രശംസകൾ നേടിക്കൊണ്ടാണ് പടം ഇറങ്ങിയത്, പക്ഷെ തിയറ്ററിൽ കാണാൻ ആള് കേറിയില്ല. പക്ഷെ, ഏഴു അക്കാദമി അവാർഡുകൾ നേടിക്കൊണ്ട് ശ്രദ്ധ നേടിയ ചിത്രം, പിന്നീട് കാശ് വാരി, പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നായി മാറുകയും ചെയ്തു. 2007-ൽ റിലീസ് ചെയ്ത 'Zodiac' എന്ന സിനിമയും നിരൂപകപ്രശംസ നേടിയാണ് പുറത്തിറങ്ങിയത്. റോബർട്ട് ഡൌണി ജൂനിയറിന്റെ കിടിലൻ പ്രകടനം , മികച്ച സംവിധാനം -- എല്ലാം കൊണ്ടും ഓസക്ർ യോഗ്യത തികഞ്ഞ സിനിമ. പക്ഷെ, പ്രേക്ഷകർ കേറിയില്ലെന്നു മാത്രമല്ല, ആ വര്ഷത്തെ ഒരൊറ്റ അവാർഡ് പോലും സിനിമക്ക് ലഭിച്ചില്ല. പക്ഷെ, പിന്നീട് ഈ സിനിമ ഒരുപാട് ആരാധകരെ സമ്പാദിച്ചു.
ഇത് പോലെ ഒരുപാട് സിനിമകളുണ്ട്. നമ്മുടെ മലയാളത്തിലും ഒരുപാടുണ്ട്. കാലപാനിയും യോദ്ധയും തൂവാനത്തുമ്പികളും മറ്റും ചില ഉദാഹരണങ്ങൾ മാത്രം. പക്ഷെ, തിയറ്ററിൽ തോറ്റു തലകുനിക്കേണ്ടി വന്നെങ്കിലും, പിന്നീട് കാലത്തെ അതിജീവിച്ചു പ്രേക്ഷകരെ കീഴടക്കി വിജയിച്ച മികച്ച കലാസൃഷ്ടികളാണ് അവയൊക്കെ. ഒരു നല്ല സിനിമയും തോൽക്കുന്നില്ല , ആത്യന്തികമായി അവയെല്ലാം വിജയിക്കുന്നു. എക്കാലത്തേക്കും!
നോട്ട് : നെറ്റിൽ നടത്തിയ ഒരു ചിന്ന അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളാണ്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിച്ചു തിരുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

No comments:
Post a Comment