ആഷിക് അബു എന്നും തന്റേടത്തോടെ പുതുമയുള്ള വിഷയങ്ങൾ സ്ക്രീനിലെത്തിക്കാൻ ശ്രമിക്കുന്ന സംവിധായകനാണ്. സൂപ്പർ താരങ്ങളുടെയോ, അല്ലെങ്കിൽ ചവറു കോമടികളുടെയോ സഹായമില്ലാതെ തന്നെ 'ഫ്രഷ്നെസ്' ഉള്ള സിനിമകൾ സമ്മാനിക്കാൻ കഴിയുമെന്നു തെളിയിച്ച പ്രതിഭ. അത് കൊണ്ട് തന്നെ, നായകൻ ആരെന്നു നോക്കാതെ സംവിധായകന്റെ പേര് നോക്കി കയറുന്ന ചുരുക്കം ചില സിനിമകളാണ് ആഷിക് അബു സിനിമകൾ. അതിലെ ഏറ്റവും അവസാനമായി എത്തിയതാണ് 'റാണി പദ്മിനി'.
നായിക പ്രാധാന്യം , സ്ത്രീപക്ഷം, പഴയ മഞ്ജു , റീമ --- അങ്ങനെ ഒരുപാടുണ്ട് സിനിമയെ പറ്റി പറയാൻ. പടം തുടങ്ങുമ്പോ തന്നെ ടൈറ്റിൽ കാർഡിലൂടെ തന്നെ മനസ്സിലാക്കാം, ഇത് രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളുടെ കണ്ടു മുട്ടലിന്റെ കഥയാണെന്ന്. ആഴമില്ലാത്ത കഥാതന്തു ആണെങ്കിലും, അത് പറയാൻ തിരഞ്ഞെടുത്ത പശ്ചാത്തലം, രീതി എല്ലാം തന്നെ വ്യത്യസ്തമാണ്. പക്ഷെ, ഒരു സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ ഈ സിനിമ എത്ര മാത്രം വിജയിച്ചു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. അവിടവിടങ്ങളിൽ വിതറിയ തമാശകളും , ചില നല്ല ,ദൃശ്യങ്ങളും , പിന്നെ റാലി സീക്വൻസുകളും ഒഴിച്ചാൽ പ്രേക്ഷകനെ 'എൻഗേജ്ഡ്' ആക്കിയിരുത്താൻ സിനിമക്ക് കഴിയുന്നില്ല.
മഞ്ജുവും റീമയും തങ്ങളുടെ കഥാപാത്രം മനോഹരമാക്കി. ആരാണ് കൂടുതൽ സ്കോർ ചെയ്തതെന്ന് ചോദിച്ചാൽ എന്റെ അഭിപ്രായത്തിൽ മഞ്ജു വാര്യർ തന്നെയാണ്. പശ്ചാത്തല സംഗീതവും സൌണ്ട് മിക്സിങ്ങും നന്നായിരുന്നു. ഹിമാലയ സൌന്ദര്യം അത്രക്കങ്ങട് ഒപ്പിയെടുതില്ലെങ്കിലും , കഥയ്ക്കാവശ്യമായ രീതിയിൽ മനോഹരമായി തന്നെ ക്യാമറ ചലിപ്പിച്ചു മധു നീലകണ്ഠൻ. ഒരു റോഡ് മൂവി പോലെ കഥ പറഞ്ഞെങ്കിലും, അതിന്റെ ഒരു സാമാന്യ വേഗത തിരക്കഥയ്ക്ക് ഇല്ലായിരുന്നു.
മുൻ വിധികളുമായി പോയാൽ ഒരു പക്ഷെ നിങ്ങൾക്ക് ഒരു പൂർണസംപ്തൃപ്തി ലഭിക്കില്ല ഈ സിനിമയിൽ നിന്ന്. അല്ലാത്ത പക്ഷം, ഒരു ബോൾഡ് സംവിധായകന്റെ മറ്റൊരു നല്ല 'attempt' കാണാൻ സാധിക്കും, ഈ 'റാണി പദ്മിനി'യിലൂടെ.
വാൽ: ആഷിക് അബു കൈകാര്യം ചെയ്യുന്ന അടുത്ത വിഷയം എന്തായിരിക്കും എന്ന ആകാംക്ഷ . അതാണീ സംവിധായകന്റെ വിജയം.
No comments:
Post a Comment