എന്താണ് മാന്യത , അല്ലെങ്കിൽ 'decency' ? ആരാണ് ഒരു വ്യക്തിയുടെ മാന്യത അളക്കുന്നത്? എത്രത്തോളമാണ് ഒരു വ്യക്തിയുടെ മാന്യതയുടെ അതിര്? ഒരു സമൂഹ ജീവി എന്ന നിലയിൽ ഒരു മനുഷ്യൻ എങ്ങനെയാണ് ഒരു പ്രത്യേക code of conduct-മായി ബന്ധപ്പെട്ടു കിടക്കുന്നത്? അങ്ങനെയുള്ള ഒരു വ്യക്തി തന്റെ യഥാർത്ഥ വ്യക്തിത്വം (അല്ലെങ്കിൽ തനിനിറം) മറച്ചു വെയ്ക്കുകയാണോ? ഇങ്ങനെയുള്ള വിഷയങ്ങളിലൂടെയാണ് റോമാൻ പോളാൻസ്കിയുടെ 'Carnage' നീങ്ങുന്നത്.
'Carnage' എന്ന സിനിമ ഒരു plot-based മൂവി അല്ല, മറിച്ചു performance-based മൂവി ആണ്. ഇതിൽ ആദിമധ്യാന്തമുള്ള ഒരു കഥാ രൂപമില്ല, പക്ഷെ പൊള്ളയായ സമൂഹ മാന്യതയെ തുറന്നു കാട്ടുന്നുണ്ട്. ഇതൊരു ക്ലാസ്സ് ലെവൽ ഉള്ള സിനിമയല്ല, പക്ഷെ നല്ലൊരു social satire ആണീ സിനിമ. സിനിമയുടെ 90%-വും ഒരു വീടിന്റെ ഉള്ളിലാണ് നടക്കുന്നത്. അതിൽ നിന്നും പുറത്തുള്ള രണ്ടേ രണ്ടു സീനുകൾ മാത്രം.
രണ്ടു കുട്ടികൾ തമ്മിലുള്ള അടിപിടി സംസാരിച്ചു പരിഹരിക്കാൻ അവരുടെ മാതാപിതാക്കൾ , അടികൊണ്ട കുട്ടിയുടെ വീട്ടിൽ എത്തുന്നതാണ് ഇതിവൃത്തം. രണ്ടു കൂട്ടരും പരസ്പരമുള്ള ഈർഷ്യയും, ദേഷ്യവും ഒക്കെ മറച്ചു വെച്ച് മാന്യതയുടെ മുഖം മൂടി അണിഞ്ഞാണ് സംസാരിച്ചു തുടങ്ങുന്നത്. ഇതിലെ കഥാപാത്രങ്ങൾ തന്നെ ഇടക്കിടക്ക് പറയുന്നുണ്ട് , 'come on , we are all decent people' എന്ന്. അത് തന്നെ സ്വന്തം മുഖം മൂടിയെ വീണ്ടും ഒര്മാപ്പെടുതാനുള്ള ഒരു സംഭവം മാത്രം. സംസാരം കാട് കയറി പല സന്ദർഭങ്ങളിലും 'മാന്യത' മറന്നു സ്വന്തം സ്വത്വങ്ങൾ ഇവർ കാണിക്കുന്നുണ്ട്. സ്വാർഥത, അസൂയ, കപട സ്നേഹം, conflicts , പൊള്ളയായ ദാമ്പത്യം, മക്കളെ നോക്കാൻ സാധിക്കാത്ത തിരക്കുള്ള കുടുംബം, ഈഗോ ---- അങ്ങനെ പല സംഭവങ്ങളിൽ കൂടിയാണ് ആ നാല് പേരുടെ conversation കടന്നു പോകുന്നത്. മുതിർന്നവർ മാന്യതയുടെ മുഖം മൂടിക്ക് പുറത്തു വന്നു മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങൾ കാട്ടിതുടങ്ങുമ്പോൾ, മറുവശത്ത് വഴക്കിട്ട കുട്ടികൾ സൗഹൃദം സ്ഥാപിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.
ആ മാതാപിതാക്കൾ ഒത്തുകൂടുന്ന ആ വീട് പോലെയാണ് ഓരോ മനുഷ്യ മനസ്സും. തങ്ങളുടെ മാന്യതയ്ക്ക് കോട്ടം വരാതിരിക്കാൻ പല അഭിനയങ്ങളും അവർ കാഴ്ച വെക്കുന്നു. സ്വന്തം മാന്യത തകരാതിരിക്കാൻ ആ മനസ്സുകളിൽ നിന്നും അവർക്ക് പുറത്തേക്കിറങ്ങാൻ സാധിക്കുന്നില്ല. ആ കൃത്രിമ 'മനസ്സിൽ' അവർ locked ആയി പോകുന്നു. പക്ഷെ, കുട്ടികളുടെ സീനുകൾ പുറത്താണ്. തുറസ്സായ സ്ഥലങ്ങളിൽ. അവരുടെ മനസ്സും അത് പോലെയാണ്. നമ്മുടെ അടയ്ക്കപ്പെട്ട , മാന്യതയുടെ താഴിട്ടു പൂട്ടിയ കൃത്രിമ മനസ്സുകൾ , തുറന്ന മനസ്സുകൾ ആകണം. അല്ലെങ്കിൽ വളരെ suffocating ആയ ഒരു അവസ്ഥയിലേക്ക് നമ്മുടെ സമൂഹം എത്തിപ്പെടും.
Kate Winslet , Jodie Foster, Christoph Waltz, John C. Reilly തുടങ്ങിയവർ കിടിലൻ പെർഫോർമൻസ് ആണീ സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നത്. ഫ്രഞ്ച് നാടകകൃത്തായ Yasmina Reza-യുടെ God of Carnage എന്ന നാടകത്തെ base ചെയ്താണ് പോളാൻസ്കി ഈ സിനിമ ചെയ്തിരിക്കുന്നത്. Golden Globe പുരസ്കാരങ്ങൾ ഉൾപ്പടെ ഒരുപാട് പുരസ്കാരങ്ങൾക്ക് ഈ സിനിമ അർഹമായി.

No comments:
Post a Comment