Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Friday, June 24, 2016

The Gift (2015)



പ്രതികാരം എന്നത് സിനിമയുടെ പ്രിയ വിഷയമാണ്. തല്ലിയും കൊന്നും പണി കൊടുത്തും ഒക്കെ പല രീതിയിൽ പ്രതികാരം ചെയ്യുന്ന സിനിമകൾ നാം കണ്ടിട്ടുണ്ട്. 'The Gift' എന്ന ഈ സിനിമയും കൈകാര്യം ചെയ്യുന്ന വിഷയം പ്രതികാരമാണ്.

നമ്മൾ എല്ല്ലാവരും കള്ളം പറയുന്നവരാണ്. പല രീതികളിൽ, പല സന്ദർഭങ്ങളിൽ. അങ്ങനെ പറയുന്ന ഒരു കള്ളം, മറ്റൊരാളുടെ ജീവിതം തന്നെ തകർത്താലോ? അങ്ങനെ ഉള്ള ഒരാൾ , തന്റെ നഷ്ടപ്പെട്ട ജീവിതത്തിനു പകരമായി ഒരു 'സമ്മാനം' തന്നാലോ? ആ സമ്മാനത്തെ പറ്റിയാണ് ഈ സിനിമ.  കള്ളങ്ങൾ കൊണ്ടു പടുത്തുയർത്തുന്ന ഒന്നും നിലനിൽക്കില്ല എന്നും, നല്ലൊരു പണി എപ്പോ വേണേലും എവിടുന്നു വേണേലും കിട്ടാം എന്നും ഈ സിനിമ പറയാതെ പറയുന്നു.

പുതിയ ഒരു ജോലി കിട്ടി, പുതിയ ഒരു സ്ഥലത്തേക്ക് താമസം മാറുന്ന ദമ്പതികൾ. അവരുടെ ഇടയിലേക്ക് , ഭർത്താവിന്റെ പഴയ സ്‌കൂൾ കാല സഹപാഠിയായ ഒരാൾ കടന്നു വരുന്നു. ഒരുപാട് ദുരൂഹതകൾ പേറുന്ന ഒരു ഭൂതകാലമുള്ള ഒരാൾ. ഇവർ മൂന്നു പേരിലൂടെയാണ് സിനിമ മുന്നേറുന്നത്.  Joel Edgerton എഴുതി സംവിധാനം ചെയ്ത ഈ സിനിമയിൽ, ദുരൂഹ കഥാപാത്രമായ Gordon Mosley-യെയും അവതരിപ്പിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്.  വളരെ ശാന്തതയുള്ള, വേദനിപ്പിക്കുന്ന ഭൂതകാലമുള്ള പ്രതികാര ദാഹിയായി അദ്ദേഹം തകർത്തു. പല രംഗങ്ങളിലും ഒരു kevin spacey-ish  അഭിനയരീതി കാണാൻ കഴിഞ്ഞു.

വളരെ slow ആയിട്ടുള്ള build-up ആണീ സിനിമക്ക്. ഒരു വമ്പൻ ത്രില്ലർ പോലെ തോന്നിപ്പിക്കുമെങ്കിലും , ആ രീതിയിൽ ഈ സിനിമ ഒരു പരാജയമാണ്. പക്ഷെ, ക്ലൈമാക്സ് വരെ വളരെ നല്ല ട്രീറ്റ്മെന്റ് ആണ് 'The Gift'. ക്ലൈമാക്സ്  പല രീതിയിൽ വ്യാഖ്യാനിക്കാമെങ്കിലും, ഒരു definitive ആയ ഒരു clue സംവിധായകൻ തരുന്നുണ്ട്. എന്തായാലും  കണ്ടിരിക്കാവുന്ന, നല്ല രീതിയിൽ സംവിധാനം ചെയ്ത, നല്ല പെർഫോമൻസുകൾ കാണാവുന്ന സിനിമയാണ് 'The Gift'

No comments:

Post a Comment