കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'Mind-Fuck' ഗണത്തിൽ പെടുത്താവുന്ന കുറച്ചു സിനിമകൾ കാണുകയായിരുന്നു. 'Predestination', 'Coherence', 'Triangle' തുടങ്ങിയവ...അങ്ങനെ അവസാനം ഈ സിനിമയിലെത്തി. എന്നാൽ, ഇതൊരു മൈൻഡ് ഫക്ക് genre-ൽ പെടുത്താനാവുമോ എന്നറിയില്ല, പക്ഷെ നമ്മുടെ തലച്ചോറിൽ പലവട്ടം നമ്മുടെ ചിന്തകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കഴിഞ്ഞിരിക്കും , ഈ സിനിമ കാണുമ്പോൾ.
'Mr. Nobody' എന്ന സിനിമ choices-നെ പറ്റിയാണ്. നമ്മുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾക്കും , അല്പം പുറകിലേക്ക് നോക്കിയാൽ , നമ്മൾ എവിടെയോ തിരഞ്ഞെടുത്ത ഒരു choice ആയിരിക്കും കാരണം. പക്ഷെ, നമ്മൾ ഒരു തരത്തിലുള്ള choices-ഉം തിരഞ്ഞെടുക്കുന്നില്ലെങ്കിലോ ? അപ്പോൾ, ബാക്കിയാവുന്നത് ഒരുപാട് possibilities ആണ്. Nemo (Jared Leto ) എന്ന വ്യക്തിയുടെ ജീവിതത്തിലെ അത്തരം possibilities-ലൂടെ ആണ് സിനിമ സഞ്ചരിക്കുന്നത്.
Butterfly Effect , Chaos Theory , പിന്നെ space-time തിയറികൾ എല്ലാം സമന്വയിപ്പിച്ചാണ് കഥ പോകുന്നത്. പല സീനുകളിലും ഒരു butterfly പറന്നു നടക്കുന്നത് കാണിക്കുന്നുമുണ്ട്. അത് പോലെ, ഓരോ alternate universe-ലും മനുഷ്യന് യാതൊരു നിയന്ത്രണവുമില്ല എന്ന് കാണിക്കാൻ, ചില അപകടങ്ങളോ മറ്റോ കാണിക്കുന്നുമുണ്ട്. സിനിമയുടെ സ്ക്രിപ്പ്ടിംഗ് brilliant ആണെന്ന് പ്രത്യേകം പറയേണ്ടതില്ല, കാരണം പല layers-ൽ കൂടിയാണ് നെമോയുടെ ജീവിതം കാണിക്കുന്നത്. അത് കൊണ്ട് തന്നെ, സിനിമ വളരെ പതുക്കെയാണ് നീങ്ങുന്നത്, പക്ഷെ ഒരു അര മണിക്കൂർ പിടിച്ചിരിക്കാൻ സാധിച്ചാൽ, ഈ സിനിമ നിങ്ങൾ മിസ്സ് ചെയ്യില്ല. വിഷ്വൽ എഫ്ഫെക്ട്സ്നും , സംഗീതത്തിനും നല്ല പ്രാധാന്യമുള്ള സിനിമ കൂടിയാണിത്.
ബെൽജിയൻ സംവിധായകൻ ആയ Jaco Van Dormael എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ സിനിമ ഒരുപാട് പുരസ്കാരങ്ങൾ വാങ്ങി കൂട്ടി. നിങ്ങളുടെ സിനിമ തലച്ചോറിനെ ഒന്ന് ഉത്തേജിപ്പിക്കാൻ പറ്റിയ സിനിമയാണിത്.

No comments:
Post a Comment