ഞാൻ ഒരു നിരീശ്വര വാദിയല്ല. എന്നാൽ 'ദൈവം' എന്ന ഒരാളോ പ്രസ്ഥാനമോ ഉണ്ടെന്നു വാദിക്കുന്നവർ മണ്ടന്മാർ ആണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ്. 'ദൈവം' എന്ന പദം വിഗ്രഹങ്ങളിലും അമ്പലങ്ങളിലും ചുവർ ചിത്രങ്ങളിലും, അതിലുപരി ഒരു 'ബിസിനസ് ഐഡിയ'യും ആയി മാറുന്നത് കണ്ടാകാം ഞാൻ അത്തരം ഒരു വാദത്തിലേക്ക് ഉറച്ചു പോയത്.
ദൈവം ഉണ്ട്. പക്ഷെ, മതങ്ങൾ പറയുന്നത് പോലെയോ , അമ്പലങ്ങളിലും പള്ളികളിലും കൊത്തി വെച്ചെക്കുന്നത് പോലെയോ, അന്ധ വിശ്വാസികൾ വിശ്വസിക്കുന്നത് പോലെയോ അല്ല എന്റെ വിശ്വാസത്തിലെ ദൈവം . എന്റെ ദൈവത്തിനു ത്രിശൂലമോ , ചക്രമോ , കുരിശോ ഇല്ല. എന്റെ ദൈവത്തിനു ആചാരങ്ങളോ, അനുഷ്ടാനങ്ങളോ, സംഭാവനകളോ ആവശ്യമില്ല. എന്റെ ദൈവത്തിനു മതമില്ല, മതഗ്രന്ഥങ്ങൾ ഇല്ല , സ്തുതിഗീതങ്ങൾ ഇല്ല , പൂജാരികളോ ആചാര്യന്മാരോ ഇല്ല. എന്നാൽ, എന്റെ ദൈവത്തിനും മതങ്ങളുടെ ദൈവത്തിനും ഒരു പൊതുവായ കാര്യമുണ്ട് : ദൈവം പല രൂപങ്ങളിൽ, ഭാവങ്ങളിൽ ഈ ഭൂമിയിൽ നിറഞ്ഞു നിൽക്കുന്നു.
സംഗീതം എന്റെ ദൈവമാണ്. ഫുട്ട്ബോൾ എനിക്ക് ദൈവമാണ്. നല്ലൊരു പുസ്തകം എനിക്ക് ദൈവമാണ്. എന്റെ മാതാപിതാക്കൾ എനിക്ക് ദൈവമാണ്. ഈ പ്രകൃതിയിലെ സൗന്ദര്യം എനിക്ക് ദൈവമാണ്. അങ്ങനെ കലയും, കായികവും, ബന്ധങ്ങളും, സൗന്ദര്യവും, സാഹിത്യവും ...ഇതിലെല്ലാമാണ് ഞാൻ എന്റെ ദൈവത്തെ കാണുന്നത്. അല്ലാതെ, അമ്പലങ്ങളിലും മസ്ജിദുകളിലും പള്ളികളിലും അല്ല.
ചിന്ത എപ്പോൾ ആത്മഹത്യ ചെയ്യുന്നോ,അപ്പോൾ വിശ്വാസം ജനിക്കുന്നു. ചിന്തയെ എപ്പോൾ കൊലപാതകം ചെയ്യുന്നോ, അപ്പോൾ അന്ധവിശ്വാസം ജനിക്കുന്നു. എന്റെ വിശ്വാസം ഭൂമിയിൽ ആരും ഇത് വരെ കാണാത്ത, കേൾക്കാത്ത ദൈവങ്ങളിൽ അല്ല, ഞാൻ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കുറച്ചു ദൈവങ്ങളിലാണ്.
ആ രീതിയിൽ, അതേ, ഞാൻ ഒരു ദൈവ വിശ്വാസിയാണ്.

No comments:
Post a Comment