പുനർജന്മം എന്നൊന്നുണ്ടോ? അങ്ങനെയെങ്കിൽ കഴിഞ്ഞ ജന്മത്തിൽ താങ്കൾ ആരായിരുന്നു? വരും ജന്മത്തിൽ താങ്കൾ ആരായിരിക്കും? ഇങ്ങനെ രണ്ടു മൂന്നു ചോദ്യങ്ങൾ ഞാനൊരു 'വിശ്വാസി'യോട് ചോദിച്ചു. പുള്ളി പറഞ്ഞത്, പുനർജന്മം ഉണ്ട്...പക്ഷെ, കഴിഞ്ഞ ജന്മത്തിലോ വരും ജന്മത്തിലോ ആരായിരുന്നെന്നോ എന്താകുമെന്നൊ തനിക്കറിയില്ല എന്നാണു.
ഈ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു സാധനവും ഇവരുടെ പക്കലുണ്ട് : 'മോനെ, പുനർ ജനിച്ചു കഴിഞ്ഞാൽ പിന്നെ കഴിഞ്ഞ ജന്മത്തിലെ ഒന്നും ഓർമയുണ്ടാവില്ല'. ആഹ, എത്ര മനോഹരമായ സിദ്ധാന്തം! ഇനിയിപ്പോ എന്തേലും ചോദിച്ചാൽ , 'മറന്നു പോയി', എന്ന് പറഞ്ഞു തടി തപ്പാമല്ലോ.
ഒരു പക്ഷെ, ഒരു മനുഷ്യായുസ്സിൽ നല്ല കർമങ്ങൾ മാത്രം ചെയ്യാൻ വേണ്ടി, പൂർവികർ തന്നെ നിർമ്മിച്ചെടുത്ത ഒരു കഥയാകാം 'പുനർജ്ജന്മം'. അതായത്, ഈ ജന്മത്തിൽ നല്ല കാര്യങ്ങൾ മാത്രം ചെയ്താൽ, അടുത്ത ജന്മത്തിൽ നല്ലൊരു ജീവിതം ഉണ്ടാകുമെന്നും, മോശം കർമങ്ങൾ ചെയ്‌താൽ വല്ല പട്ടിയായിട്ടോ മറ്റോ ജനിച്ചേക്കാം എന്നും ഉള്ള ഒരു സിദ്ധാന്തം. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ, മതത്തെയും മതവിശ്വാസങ്ങളെയും സാമ്പത്തിക ലാഭങ്ങൾക്കായി വളച്ചൊടിക്കുന്ന ചില 'മേലാളന്മാർ' ഈ ഒരു വിഷയത്തെയും അവരുടെ സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട് (കല്ല്, മാല, തുടങ്ങിയവ ).
പുനർജ്ജന്മം ഉണ്ടെന്നു വിശ്വസിക്കുന്നവർക്ക് അതൊരു 'ഫാന്റസി' ലോകമാണ്. ആരും കണ്ടിട്ടുമില്ല, എന്നാൽ കേൾക്കാൻ രസമുള്ള ഒരു സംഭവം. ചുരുക്കത്തിൽ, അടുത്ത ജന്മത്തിലെ നല്ലതിന് വേണ്ടി ഒള്ള ജന്മം പാഴാക്കുന്ന മണ്ടന്മാർ. നല്ലത് ചെയ്യനാണേൽ ഈ ജന്മത്തിൽ അങ്ങ് ചെയ്‌താൽ പോരെ ?
ആരോ പറഞ്ഞിട്ടുണ്ട്, ' മരണത്തിനു ശേഷമുള്ള ഇരുട്ടിനെ ഭയക്കുന്നവർക്കായി മെനഞ്ഞ കെട്ടുകഥയാണ് പുനർജ്ജന്മം '. അത്രെയേ ഉള്ളു. സ്തോത്രം!

No comments:
Post a Comment