മറിയംമുക്ക്:
ജെയിംസ് ആൽബെർട്ട് - ഫഹദ് ഫാസിൽ...ഈ ഒരു കൂട്ടുകെട്ടിൽ പ്രതീക്ഷ വെച്ചുകൊണ്ടാണ് 'മറിയംമുക്കിനു' ടിക്കറ്റ് എടുത്തത്. പക്ഷെ, പ്രതീക്ഷകൾ കെടുത്തി, ശരാശരി നിലവാരം പോലും കാഴ്ച വെക്കാത്ത ഒരു സിനിമയായി 'മറിയംമുക്ക്'. ഒരുപാട് എഴുതുന്നില്ല, കാരണം അതിനും വേണ്ടി ഒന്നുമില്ല ഈ സിനിമയിൽ.
സംഭവം പഴയ ബോംബ് കഥ തന്നെ. സ്വൽപം കടലും , മീനും , പിന്നെ ഫഹദും. എന്തിനോ വേണ്ടി തിളയ്ക്കുന്ന കുറെ സീനുകളും കഥാപാത്രങ്ങളും.ഒരു പിടി നല്ല അഭിനേതാക്കൾ ഉണ്ടായിട്ടും, അവർക്ക് പോലും നാലര മുറി ഡയലോഗും ആറര മുറി സീനും.പിന്നെ, ആർക്കും മനസിലാവുന്ന ഒരു വമ്പൻ ട്വിസ്റ്റും. ഇടവേള വരെ ഒന്നും സംഭവിച്ചില്ല. (ഇടവേള കഴിഞ്ഞും, പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല!).
'പടം മോശമാണെങ്കിലും ലാലേട്ടൻ കലക്കി'. കഴിഞ്ഞ കുറച്ചു നാളുകളായി മോഹൻലാൽ സിനിമകൾക്ക് കേള്ക്കുന്ന ഒരു സ്ഥിരം പല്ലവിയാണിത്. സംഭവം കുറെയൊക്കെ ശെരിയാണ് താനും. ഈ സിനിമയിലെ മോഹൻലാൽ ആണ് ഫഹദ്. തന്റെ റോൾ ഭംഗിയായി പുള്ളി ചെയ്തു(അധികം ചെയ്യാനില്ല, എന്നാലും.). നായിക നിരാശപ്പെടുത്തി. അജു, സ്ഥിരം നായകന്റെ 'സഹ' റോളുകളിൽ നിന്നും ഒന്ന് മാറി ചെയ്ത ഇതിലെ കഥാപാത്രം നന്നായി. പക്ഷെ, അജുവിനും അധികം പെർഫോം ചെയ്യാനുള്ള സ്പേസ് കഥയിൽ ഇല്ലാതെ പോയി. ബാക്കി ഉള്ള നടന്മാർ എല്ലാം തന്നെ നന്നായി ചെയ്തു, പക്ഷെ അവരുടെ കഥാപാത്രങ്ങൾ മിക്കതും വളരെ ചെറുതും, മുഴച്ചു നില്ക്കുന്നതും ആയിപ്പോയി. പിന്നെ, മതങ്ങൾക്കും മതാലയങ്ങൽക്കും ഇട്ടു ഒരു കൊട്ട്, ഈ സിനിമയിൽ കൊടുക്കുന്നുണ്ട്.
'ക്ലാസ്സ്‌മേറ്റ്‌സ്' , 'ഇവിടം സ്വർഗമാണ്' തുടങ്ങിയ നല്ല സിനിമകൾ മലയാളിക്ക് സമ്മാനിച്ച ജെയിംസ് ആൽബെർട്ട്, താങ്കളിൽ നിന്നും ഇനിയും നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു. താങ്കൾ നല്ലൊരു എഴുത്തുകാരനനാണ്, പക്ഷെ നല്ലൊരു സംവിധായകൻ അല്ല എന്ന് 'മറിയംമുക്ക്' സാക്ഷ്യപ്പെടുത്തുന്നു.
വാൽ: പഴയ ബോംബ് കഥകൾ എങ്ങനെ ഇറക്കി വിജയിപ്പികണം എന്ന് ശങ്കർ എന്ന സംവിധായകനിൽ നിന്നും നാം മനസ്സിലാക്കണം. പഴകിയ കഥകളോ, കഥാസന്ദർഭങ്ങളോ വീണ്ടും ഇറക്കുന്നതിൽ വലിയ തെറ്റില്ല. പക്ഷെ, ആ ഒരു പഴക്കം, അവതരണശൈലി കൊണ്ട് മറികടക്കാൻ സാധിക്കണം. അവിടെയാണ് 'ഐ' ഒരു നല്ല ഉദാഹരണവും, 'മറിയംമുക്ക്' ഒരു മോശം ഉദാഹരണവും ആകുന്നതു.

No comments:
Post a Comment