(അഥവാ ചത്തകുളം)
ഫോട്ടോ കട : @ICU
സൂപ്പർ ഹീറോകൾ പല തരത്തിൽ , പല വിധത്തിൽ , പല സൈസിൽ , പല വേഷങ്ങളിൽ ലഭ്യമാണ്. ചിലർ മുഖം മൂടിയണിയും , ചിലർ കിടിലം ലെതർ കം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഒക്കെ എടുത്തിടും, ചിലർക്ക് വാളും അമ്പും വില്ലും ഒക്കെയുണ്ടാവും , ചിലർക്ക് ഒരു വലിയ ഇഡ്ഡലി ചരുവം പോലൊരു പരിച ഉണ്ടാവും, ചിലരുടെ കണ്ണിൽ നിന്നും തീ വരും, മറ്റു ചിലർ എല്ലാം ഐസ് ആക്കും. ആ പിന്നെ, പച്ച കളറിൽ മല പോലെ ഒരുത്തനുമുണ്ട്. ചുരുക്കത്തിൽ ഈയിനത്തിൽ പെട്ട ഗഡികൾ കുറേയുണ്ട്. ഇവന്മാർക്കെല്ലാം ഇട്ടൊരു കിടിലം കൊട്ടാണ് 'Deadpool ' അഥവാ ചത്തകുളം.
ഇരുണ്ട ഭൂതകാലം, തീരാത്ത പ്രതികാരം, ഇതൊക്കെ ചൂഷണം ചെയ്യുന്ന ഒരു വില്ലൻ , പരാജയെപ്പെടുന്ന പരീക്ഷണം, പരീക്ഷണം കൊണ്ടുണ്ടാകുന്ന mutation , അമാനുഷികത കൈവരിക്കുന്ന നായകൻ, പിന്നെ ലോകത്തെ രക്ഷിക്കാൻ പോകുന്നു. ഇതാണ് ഒരു usual സൂപ്പർ ഹീറോ സിനിമ. ഇത്തരം ക്ലീഷേകൾക്ക് നല്ലൊരു സ്പൂഫ് ആണീ സിനിമ. തുടക്കത്തിൽ titles എഴുതിക്കാണിക്കുന്നത് മുതൽ തുടങ്ങുന്നു ഈ കളിയാക്കൽ. വെടികൾ, സോറി, വെടിയുണ്ടകൾ ചോര, മിന്നിപ്പായുന്ന കാറുകൾ, അടി തട, കുത്ത്(അതെ ) തുടങ്ങിയവ എല്ലാം ഉണ്ട്. പിന്നെ, എല്ലാ സീനിലും ഒരു F word , അല്ലെങ്കിൽ ആ നിലവാരത്തിലുള്ള അടിപൊളി സംഭാഷണങ്ങൾ. ചിലതൊക്കെ നമ്മുടെ സംസ്കാര ബോർഡ്, സോറി, സെൻസർ ബോർഡ് നിശബ്ദമാക്കിയെങ്കിലും, അവർക്കും ഇല്ലേ ഒരു ലിമിറ്റ്? അത് കൊണ്ട്, ചത്തകുളത്തിന്റെ സംസ്കൃത ശ്ലോകങ്ങളിൽ ചിലതെങ്കിലും കേൾക്കാൻ ഈയുള്ളവന് ഭാഗ്യമുണ്ടായി.
Ryan Reynolds ഷോ -- അതാണീ സിനിമ. പുള്ളി തകർത്തു വാരി പൊളിച്ചടുക്കിയിരിക്കുവാണ്. കിടിലൻ narration , കൂൾ ആയിട്ടുള്ള fight sequence-കൾ , അത്യാവശ്യം മോശമല്ലാത്ത VFX (climax-ലെ കെട്ടിടം പൊളി ഒഴിച്ച്), സിനിമയുടെ മൂടിന് ചേർന്ന പശ്ചാത്തല സംഗീതം...അങ്ങനെ entertain ചെയ്യുന്ന ഒരുപാട് ഘടകങ്ങൾ ഈ സിനിമയിലുണ്ട്. ചിരിച്ചു മറിക്കാൻ അധികമില്ലെങ്കിലും, ഒരു സ്പൂഫ് എന്ന നിലയിൽ ആസ്വദിക്കാൻ ഏറെയുണ്ട്. പിന്നെ, end credits കഴിയുന്നത് വറെ വെയിറ്റ് ചെയ്താൽ കുറച്ചു സംഭവങ്ങൾ കൂടി അറിഞ്ഞിരിക്കാം. അത് കൊണ്ട്, പടം തീരുമ്പോ തന്നെ ഇറങ്ങി മണ്ടൻ ആവരുത്.
കഷ്ട്ടിച്ചു രണ്ടു മണിക്കൂറിൽ താഴെയുള്ള ഈ സിനിമ നഷ്ട്ടപ്പെടുത്തരുത് . അത്രയും സമയം നിങ്ങൾക്ക് ആസ്വദിക്കാം. അടി-ഇടി-വെടി-പോക-ചോര -സെക്സ്-പ്രതികാരം-കോമഡി-സ്പൂഫ്...എല്ലാം ഇതിലുണ്ട്. അതുകൊണ്ട് ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ smart ass സിനിമക്ക്.
വാൽ : ഏക ദൈവം ഡിങ്കൻ എന്നൊക്കെ പറഞ്ഞവന്മാർ ഓടിയോളിച്ചോളൂ , ചത്തകുളം വരുന്നുണ്ട്. ഓം ചത്തകുളമേ യമഹ! Hey Dinkan , you ്#&# * ..i am coming !

No comments:
Post a Comment