ബെല ടാഹ്ർ എന്ന ഹംഗേറിയൻ സംവിധായകന്റെ സിനിമയാണ് 'The Turin Horse'. മുഖ്യധാര സിനിമകളിൽ ഒരുപാട് ജീവിതങ്ങൾ അഭ്രപാളിയിൽ പകർത്തി നാം കണ്ടിട്ടുണ്ട്. അതിൽ ചവറുകളും, മഹാ സിനിമകളും ഉണ്ട്. ചില സിനിമകളിൽ ഒന്നിൽ കൂടുതൽ കഥാപാത്രങ്ങളുടെ ജീവിതങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. 'The Turin Horse' എന്ന സിനിമ ഒരു വൃദ്ധൻ, അയാളുടെ മകൾ , അവർ വളർത്തുന്ന ഒരു കുതിര --- ഈ മൂന്നു കഥാപാത്രങ്ങളിലൂടെയാണ് പോകുന്നത്. പക്ഷെ, ഇവിടെ ഇവരുടെ ജീവിതത്തിന്റെ ആറു ദിവസങ്ങളാണ് കാണിക്കുന്നത്, അത്ഭുദപ്പെദുതുന്ന കൃത്യതയോടെ!
Friedrich Nietzsche, 1800-കളിലെ മഹാനായ ഒരു ജർമ്മൻ തത്ത്വചിന്തകൻ ആണ്. അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഒരു ദിവസം, ടൂറിൻ നഗരത്തിൽ ഒരു കുതിരയെ അതിന്റെ ഉടമസ്ഥൻ അടിക്കുന്നത് കണ്ട Nietzsche അവിടേക്ക് ഓടിയെത്തുകയും, കുതിരയെ ചുറ്റിപ്പിടിച്ചു കരയുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം ബോധരഹിതനായി നിലം പതിച്ചു. ആരൊക്കെയോ അദ്ധേഹത്തെ വീട്ടിലെത്തിച്ചു, പക്ഷെ രണ്ടു ദിവസം അദ്ദേഹം ഒരക്ഷരം പോലും മിണ്ടിയില്ല. അടുത്ത ദിവസം തന്റെ അമ്മയോട് അദ്ദേഹം പറഞ്ഞു, " അമ്മെ, ഞാനൊരു വിഡ്ഢിയാണ് ". അതിനു ശേഷം അദ്ദേഹം മരിക്കുന്നത് വരെ സംസാരിച്ചില്ല. ഈയൊരു സംഭവം narrate ചെയ്തു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഒരു Nietzsche ആരധകൻ ആയ ബെല ടാഹ്ർ , ഈ സംഭവത്തിന് ശേഷം ആ കുതിരക്കും കുതിരക്കാരനും എന്ത് സംഭവിച്ചു എന്നാണു സിനിമയിലൂടെ പറയുന്നത്.
ഈ സിനിമയുടെ opening ഷോട്ട് ഏതാണ്ട് 3-4 മിനുട്ടോളം ഉണ്ട്. വളരെ അധികം ചർച്ച ചെയ്യപ്പെട്ട ഒരു ഷോട്ട് ആണത്. പ്രതികൂലമായ കാലാവസ്ഥയിൽ, മനുഷ്യനും മൃഗവും മുന്നോട്ട് നീങ്ങുന്ന ഷോട്ട്...രണ്ടു പേരെയും മാറി മാറി കാണിക്കുന്നുണ്ട് ഈ ഷോട്ടിൽ. ഈ സിനിമ മുഴുവൻ black and white മോഡിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ആകെ ഏതാണ്ട് മുപ്പതു ഷോട്ടുകൾ മാത്രമേ ഈ രണ്ടര മണിക്കൂർ ദൈര്ഘ്യമുള്ള ചിത്രതിനുള്ളൂ.വളരെ കുറച്ചു dialogs മാത്രം.
സാമൂഹിക യാഥാർത്ഥ്യം വരച്ചു കാട്ടുക ---ഇതാണ് ഈ സിനിമ കൊണ്ടുള്ള തന്റെ ലക്‌ഷ്യം എന്ന് ടാഹ്ർ പറയുന്നുണ്ട്. പക്ഷെ, 19 ആം നൂറ്റാണ്ടിലെ ഹംഗറിയെ പറ്റിയോ ഇപ്പോഴത്തെ അവസ്ഥയെ പറ്റിയോ ഒന്നും സിനിമയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കില്ല. ഇതിലെ ചില രംഗങ്ങളിലൂടെ മാത്രമേ അത് മനസ്സിലാക്കാൻ സാധികുകയുള്ളൂ. മനുഷ്യൻ പുരോഗതിയുടെ പിന്നാലെ പായുമ്പോൾ, സ്വയം നിർമിതമായ ബൌദ്ധിക അംശങ്ങളും , അടിസ്ഥാന സാമൂഹ്യ ബോധവും തമ്മിലുള്ള conflict , ചരിത്രവുമായി പൂർണമായി ബന്ധമില്ലാതെ, പഴയ വേരുകൾ മറന്നു പോകുമ്പോൾ, അത് അനിവാര്യമായ അന്ത്യത്തിലേക്ക് നയിക്കും എന്നും നേരിട്ടല്ലാതെ പറഞ്ഞു വെയ്ക്കുന്നു സംവിധായകൻ. കുതിരക്കാരന്റെ മകൾ അയാളെ പരിപാലിക്കുന്നതും, പ്രകൃതിയുമായി വളരെ ബുദ്ധിമുട്ടി ജീവിക്കുന്നതും, കിണറിലെ വെള്ളം തീരുന്നതും, ഒരു ബൈബിൾ ലഭിക്കുന്നതും, അവസാനം അനിവാര്യമായ മരണത്തിലേക്ക് ഉറ്റു നോക്കുന്നതും എല്ലാം ആ തരത്തിലുള്ള images ആണ്. നാം മനുഷ്യർ, ഒരേ തരത്തിലുള്ള ജീവിത ചര്യകളിൽ ഏർപ്പെടുകയും , വളരെ monotonous ആയ ഒരു ജീവിതത്തിൽ പെട്ട് പോകുകയും , നശ്വരൻ ആണ് താൻ എന്നോർക്കാതെ വേരുകളിൽ നിന്നകന്നു പോകുകയും, അവസാനം അനിവാര്യമായ അന്ത്യത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്യുന്നു.
വളരെ ബുദ്ധിമുട്ടാണ് ഈ സിനിമ കണ്ടു തീർക്കാൻ. തന്റെ idea പൂർണമായും കാണിക്കാൻ, ടാഹ്ർ വളരെ detailed ആയിട്ടാണ് ഓരോ സീനും എടുത്തിരിക്കുന്നത്, അതിനാൽ തന്നെ നല്ല slow ആണ് ഈ സിനിമ. ഒരേ സീനുകൾ പല വട്ടം ആവർത്തിക്കുന്നു (monotonous life / actions കാണിക്കാൻ) . അത് പോലെ ഓരോ സീനും നീളം കൂടിയതാണ്, കൂടുതലും നിശബ്ദതയോ, കാറ്റിന്റെ ശബ്ദമോ മാത്രമേ ഉള്ളൂ. ഈ സിനിമയുടെ ആത്യന്തികമായ ഉദ്ദേശം മനസ്സിലാക്കാൻ കുറച്ചധികം വായിക്കേണ്ടിയും വന്നു. പക്ഷെ, ഫിലോസഫി ഇഷ്ടപ്പെടുന്നവരും, നല്ല ശുദ്ധ classic സിനിമകൾ കാണാൻ താല്പര്യമുള്ളവരും നഷ്ടപ്പെടുത്തരുത് ഈ സിനിമ.

No comments:
Post a Comment