'Into the Mirror' എന്ന കൊറിയൻ സിനിമയുടെ ഇംഗ്ലീഷ് പതിപ്പാണ് Alexandre Aja സംവിധാനം ചെയ്ത ഈ ചിത്രം. മൂലകഥയിൽ കുറെ മാറ്റങ്ങൾ വരുത്തിയാണ് ഈ സിനിമ എടുത്തിരിക്കുന്നത്. Kiefer Sutherland, Paula Patton തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സിനിമ സാമ്പത്തികമായി ഒരു വലിയ വിജയം ആയിരുന്നില്ല.
സസ്പെൻഷനിൽ ആയ ഒരു പോലീസുകാരന് സാഹചര്യങ്ങളുടെ സമ്മർദം മൂലം കത്തി നശിച്ച , അല്ലെങ്കിൽ കേടുപാടുകൾ വന്ന ഒരു കൂറ്റൻ ഷോപ്പിംഗ് മാള്ളിന്റെ രാത്രികാല കാവൽക്കാരൻ ആവേണ്ടി വരുന്നു . രാത്രി മാളിനുള്ളിൽ പട്രോളിങ്ങിനു പോകുന്ന നായകൻ , ചില അമാനുഷികമായ , പേടിപ്പെടുത്തുന്ന സംഭവങ്ങൾക്ക് സാക്ഷിയാവുന്നു. മാളിലെ കണ്ണാടികളിൽ അധിവസിക്കുന്ന അദൃശ്യ അമാനുഷിക ശക്തികൾ , കണ്ണാടികളിലൂടെ നായകനെയും കുടുംബത്തെയും വേട്ടയാടുന്നു.
ഈ സിനിമയിൽ ഇല്ലാത്തതും എന്നാൽ എല്ലാ ഹൊറർ സിനിമകളിൽ വേണ്ടതും ഒരേ കാര്യമാണ് : fear. ചുരുക്കം ചില സന്ദർഭങ്ങളിൽ അല്ലാതെ ഒരിടത്തും ഒരു തരത്തിലുള്ള ഭീതിയോ ഉദ്വേഗമോ ഈ സിനിമ ജനിപ്പിക്കുന്നില്ല. തുടക്കത്തിൽ ഒന്ന് പിടിച്ചിരുതുമെങ്കിലും , ആത്യന്തികമായി സിനിമ 'പ്രേതം' എന്ന സെറ്റപ്പിലെക്കാണ് പോകുന്നത്. അതിനായി കുറെ ക്ലീഷേ സീനുകളും. അമിതമായി ഉപയോഗിച്ച പശ്ചാത്തല സംഗീതം വേറെ .
മറ്റൊന്ന്, പ്രേക്ഷകനെ thrilled ആയിട്ടോ അല്ലെങ്കിൽ scared ആയിട്ടോ ഇരുത്തുന്ന ഒരു വേഗതയോ ചടുലതയോ സിനിമക്കില്ല.
പൊസിറ്റീവ്സ് എന്നെനിക്ക് തോന്നിയത് ക്യാമറയും, ക്ലൈമാക്സും ആണ്. ഏതാണ്ട് എല്ലാ സീനുകളിലും ഒരു mirror effect അല്ലെങ്കിൽ reflection കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ, ക്ലൈമക്സ് വല്ലാണ്ടങ്ങ് ക്ലീഷേ ആക്കിയില്ല. ആ കൈപ്പാടുകളുടെ ഒക്കെ explanation അവസാനം നന്നായിരുന്നു.
കണ്ണാടി ഭീതി പരത്തുന്ന ഒരു പിടി സിനിമകൾ നാം കണ്ടിട്ടുണ്ട്. Oculus , Mirror Mirror , Candyman തുടങ്ങിയവയിൽ അത് കാണാം. പക്ഷെ ആ ഈ സിനിമയെ ആ ലീഗിൽ ഉൾപ്പെടുത്താൻ എന്ത് കൊണ്ടോ കഴിയുന്നില്ല. പക്ഷെ, horro

No comments:
Post a Comment