Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Sunday, June 22, 2014

Aadujeevitham

കുറേ ഇംഗ്ലീഷ് നോവലുകൾ (വലിയ ക്ലാസ്സിക്കുകൾ ഒന്നുമല്ല !) വായിച്ചു ഒരു ലെവൽ ആയതിനു ശേഷമാണ് എന്നാ പിന്നെ മാതൃഭാഷയിലെ ഒരു നോവൽ വായിച്ചു കളഞ്ഞെക്കാമെന്ന് വെച്ചത് . ഏകദേശം ഒരു വർഷം മുൻപ്‌ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞ ഒരു പുസ്തകം തന്നെ തിരഞ്ഞെടുത്തു : " ആടുജീവിതം "!
ഡാൻ ബ്രൌണ്‍ നോവലുകളെ പോലെ 'ഗ്രിപ്പിംഗ് ' എന്നോ അല്ലെങ്കിൽ പൌലോ കൊഹ്ലോയെ പോലെ " ഫിലോസൊഫിക്കൽ" എന്നൊന്നും എനിക്ക് തോന്നിയില്ല ....പക്ഷെ മറ്റേതു നോവേലുകലെക്കാലും എന്നെ സ്വാധീനച്ചത് ആടുജീവിതത്തിലെ നജീബിന്റെ കഥയാണ്.....!
ഒരു പരാജിതനെ പോലെ പോലീസ് സ്റ്റേഷൻ പരിസരത്ത് ഇരിക്കുന്ന നജീബിൽ നിന്നും തുടങ്ങുന്ന നോവൽ ( അല്ല...ജീവിതാനുഭവം!), നമ്മുടെ ആരുടേയും വന്യമായ ദുസ്വപ്നങ്ങളിൽ പോലും കാണാത്ത ജീവിത അവസ്ഥകളെ അതിജീവിച്ചു ഒരു വിജയിയായി അവസാനിക്കുന്നു ...ജീവിതത്തെ കുറിച്ചും ജീവ ജാലങ്ങളെ കുറിച്ചും പ്രകൃതിയെ കുറിച്ചും ഭൂമി വിഭവങ്ങളെ കുറിച്ചും നമ്മെ മറ്റൊരു വീക്ഷണ കോണിൽ കൂടി കാണിക്കുന്നു നജീബ്...

എഴുതാൻ ഒരുപാടുണ്ട് ....അത്ര മാത്രം ഈ പുസ്തകം എന്നെ പഠിപ്പിച്ചു....നഷ്ടപെട്ടതിനെ കുറിച്ച് ഓർത്ത് നാമേവരും എത്ര മാത്രം വിധിയെ പഴിക്കുന്നു...?? എന്നാൽ , ഒന്നുമില്ലതവന്റെ അതിജീവനത്തെ കുറിച്ചുള്ള ഈ പാഠ പുസ്തകം , നമ്മുടെ ആ വിചാരങ്ങൾ എല്ലാം എത്ര മാത്രം നിസാരം ആണെന്ന് പഠിപ്പിക്കുന്നു ....

വായിക്കുക....പ്രചോദിതരാകുക !

1 comment: