മോഹൻലാൽ എന്ന നടന്റെ രൂപത്തെ കളിയാക്കി കൊണ്ട് കുറേ ഏറെ പോസ്റ്റുകൾ ഇവിടെ വന്നതാണ്. സത്യമാണ്, അദ്ദേഹത്തിന് വലിയ വയറും തടിച്ച ശരീരവുമുണ്ട്. എന്നാൽ, ഒരാളുടെ ശരീര ഘടന അയാളുടെ അഭിനയ പാടവത്തെ ബാധിക്കും എന്നെനിക്കു തോന്നുന്നില്ല. "ഗോഡ് ഫാദർ " എന്ന ലോക ക്ലാസ്സിക്കിൽ മാസ്മരിക പ്രകടനം കാഴ്ച വെച്ച മർലോണ്‍ ബ്രണ്ടോക്ക് തടിച്ച ശരീരമായിരുന്നുവല്ലോ? മോഹൻലാലിനെയും മർലോണ്‍ ബ്രണ്ടോയെയും താരതമ്യം ചെയ്തതല്ല , ശരീര ഘടന അഭിനയം എന്ന കലയ്ക്കു തടസ്സമല്ല എന്നാണു പറഞ്ഞു വന്നത്.
ശ്രീ. മോഹൻലാൽ തന്നെ ഒരു മുഖാമുഖത്തിൽ പറഞ്ഞിരുന്നു, താൻ ഒരു "uncouthed" ആക്ടർ ആണെന്ന്. ഒരു നടന് വേണ്ട ശാരീരിക അനുപാതങ്ങൾ ഒട്ടുമില്ലാത്ത നടനാണ് താൻ എന്നാണു അദ്ദേഹം അതിൽ പറഞ്ഞത്. എന്ന് വെച്ചാൽ, പല കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ അദ്ദേഹത്തിന് ശാരീരികമായി പരിമിതികൾ ഉണ്ടെന്നു തന്നെ. ചില മമ്മൂട്ടി ഫാൻസ് വെല്ലുവിളിക്കുന്നത് പോലെ ( "പഴശിരാജ" മോഹൻലാലിനു പറ്റുമോ ?) ഉള്ള ചോദ്യങ്ങൾക്ക് ഒരു ഉത്തരമേ ഉള്ളു: "പറ്റില്ല". ഈ കാര്യങ്ങളും മോഹൻലാൽ തന്നെ പല പരിപാടികളിലും പറഞ്ഞിട്ടുള്ളതാണ്. പക്ഷെ, എങ്കിൽ തന്നെയും, പല സിനിമകളിലും അദ്ദേഹം തനിക്ക് യോജിക്കാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ .
തന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ, ഒട്ടേറെ വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളെ മോഹൻലാൽ അഭ്രപാളിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ദേശിയ - സംസ്ഥാന-അന്തർദേശിയ അവാർഡുകളും നേടിയിട്ടുണ്ട്. ഫാൻസിന്റെ കാര്യം എനിക്കറിയണ്ട, പക്ഷെ സിനിമയെ സ്നേഹിക്കുന്ന ഒരാൾക്കും മോഹൻലാൽ എന്ന നടനെ, അദ്ധേഹത്തിന്റെ കഴിവിനെ തിരസ്കരിക്കാൻ കഴിയില്ല. ആരാധക യുദ്ധങ്ങൾക്കിടയിൽ മഹാ നടന്മാർക്കെതിരെ വരുന്ന വില കുറഞ്ഞ "വിമർശനങ്ങളെ" അത് അർഹിക്കുന്ന പുച്ഛത്തോടെ തള്ളണമെന്ന് ഞാൻ വിശ്വസിക്കുന്നു.
വാൽ: കാര്യം ഇതൊക്കെയാണെങ്കിലും , ചുമ്മാ ചവറു പടങ്ങളിൽ അഭിനയിച്ചു കൊണ്ടിരുന്നാൽ , "വിരമിച്ച മഹാനടന്മാർ" എന്ന പദവി ആയിരിക്കും ലാൽ -മമ്മൂട്ടി ദ്വയങ്ങളെ കാത്തിരിക്കുന്നത് !

No comments:
Post a Comment