Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Sunday, June 22, 2014

ഒരു സിനിമാ വാരാന്ത്യം :

രണ്ടു സിനിമകൾ ...രണ്ടും ഒരുപാടു റിവ്യൂവും അഭിപ്രായങ്ങളും ഒക്കെ കേട്ട് പോയി കണ്ട പടങ്ങൾ ...ഒരു സിനിമാ നിരൂപകന്റെ കണ്ണുകൾ എനിക്കുണ്ടോ എന്നെനിക്കറിയില്ല ...പക്ഷേ , എന്റെ ചില പ്രതികരണങ്ങൾ രേഖപെടുത്തുന്നു ....

1. ക്യാപ്റ്റൻ അമേരിക്ക 
തിയേറ്റർ : innovative multiplex , marathahhalli 

"Avengers" എന്ന സിനിമയിൽ അല്ലാതെ ഞാൻ ഇദ്ദേഹത്തെ , അല്ലെങ്കിൽ ഇദ്ദേഹത്തിന്റെ സിനിമയോ കണ്ടിട്ടില്ല ...എന്റെ അറിവില ആകെയുള്ള 'ക്യാപ്റ്റൻ' ശ്രീ . വിജയകാന്ത് അവർകൾ ആണ് ..എന്റെ സുഹൃത്തിന്റെ നിർബന്ധ പ്രകാരം ഞാനും കൂടെ പോയി . സംഭവം ഇഷ്ടമായി. സ്ഥിരം "സേവ് ദി വേൾഡ് " സെറ്റ് അപ്പ്‌ തന്നെ ആണെങ്കിലും കണ്ടിരിക്കാം . നല്ല ആക്ഷൻ രംഗങ്ങൾ...കിടിലൻ ബാക്ക്ഗ്രൌണ്ട് സ്കോർ ...അങ്ങനെ ആകെ മൊത്തം പൈസ മൊതലായി . ഇതിലെ നായകൻറെ ഡ്രസ്സ്‌ കണ്ടിട്ട് നമ്മുടെ ഇതിഹാസ നായകൻ "ഡിങ്കൻ " അവർകളുടെ വേഷവുമായി സാമ്യം തോന്നി...ആ നെഞ്ചത്തെ നക്ഷത്രവും മറ്റും...പിന്നെ നിക്ക് ഫ്യുരി എന്നാ മനുഷ്യനെ കണ്ടപ്പോ നമ്മുടെ സലിം കുമാർ വണ്ണം വെച്ച പോലെയുണ്ട്( നിക്ക് കലക്കി കേട്ടാ! )...എന്തായാലും കോമിക്സ് ഇഷ്ടപ്പെടുന്നവര്ക്ക് ഒരു ദ്രിശ്യ വിരുന്നാണ് ഈ പടം...ഗോ വാച്ച് !

2. 7th ഡേ
തിയേറ്റർ : Galaxy paradise , bommanahalli

പ്രിത്വിയുടെ കിടിലൻ ഗെറ്റ് അപ്പും നല്ല ഊക്കൻ ടാഗ് ലൈനും , പിന്നെ കുറെ നല്ല റിവ്യൂവും ....ഇതൊക്കെയാണ് ഈ പടം കാണാൻ എന്നെ പ്രേരിപ്പിച്ചത് ...മോശം പറയരുതല്ലോ , പടം അത്തരം മോശമൊന്നുമല്ല...എന്നാലോ, അത്ര കിടിലവുമല്ല ...ഒരു സാധാരണ സിനിമ പ്രേക്ഷകന് ഈ പടത്തിന്റെ അവസാനം എങ്ങോട്ടാണ് എന്ന് മനസിലാക്കാൻ വലിയ "നോലൻ " തല ഒന്നും വേണ്ടി വരില്ല ...പടം ആകെ മൊത്തം അല്പം ഡ്രഗ് ആയിരുന്നു ...പിന്നെ, പ്രിത്വി കലക്കി ...നല്ല ഡയലോഗ് ഡെലിവറി, കാം ആക്ടിംഗ് , കണ്ണുകൾ നന്നായി ഉപയോഗിച്ചിരിക്കുന്നു...പക്ഷെ തലയിലെ ആ നര പെയിന്റ് അടിച്ചത് പോലെയുണ്ടായിരുന്നു ..വിനയ് ഫോർട്ടും നന്നായി . നായിക തീരെ പോര . ബാക്കി ഉള്ളവർ തരക്കേടില്ലാതെ പെർഫോം ചെയ്തിട്ടുണ്ട്. ക്യാമറ നന്നായിരുന്നു...പിന്നെ, പടത്തിന്റെ ആകെ മൊത്തമുള്ള കളർ ടോണും ....ഒരു ഡാർക്ക്‌ എഫ്ഫക്റ്റ്‌ . മങ്ങിയ വെളിച്ചത്തിൽ എടുത്ത ഷോട്ടുകളൊക്കെ നന്നായിരുന്നു . നല്ല സ്ക്രിപ്ടിംഗ് ആയിരുന്നെങ്കിൽ കൂടിയും , സംവിധാനത്തിലെ പരിചയ കുറവാകാം , പടം സ്ലോ ആവാൻ കാരണം...എന്തായാലും , ഒരു പറ്റം പുതിയ ആൾക്കാരുടെ പ്രയത്നത്തിനു എന്റെ സല്യൂട്ട്!

No comments:

Post a Comment