മി. ഫ്രോഡ്
ഒരുപാട് കോലാഹലങ്ങൾക്ക് ശേഷം ഒരുപാട് പ്രതീക്ഷകൾ നൽകി അവസാനം ഫ്രോഡ് വന്നു . ബി.ഉണ്ണികൃഷ്ണൻ -മോഹൻലാൽ ടീമിന്റെ "മാടമ്പി"യും "ഗ്രാൻഡ് മാസ്റ്റർ"ഉം അത്യാവശ്യം ഇഷ്ടപെട്ട ഒരാളാണ് ഞാൻ. അതും കൂടാഞ്ഞു , മലയാളത്തിലെ ആദ്യ "heist" സിനിമ ...മോഹൻലാലിൻറെ നെഗറ്റീവ് ക്യാരക്ടർ ...എന്നൊക്കെ പറഞ്ഞു കേട്ടപ്പോ , കണ്ടെക്കാമെന്ന് വെച്ചു . കണ്ടു.
മോഹൻലാലിൻറെ ദയനീയ ഇൻട്രോ. വേണ്ടാത്ത കുറെ പാട്ടുകൾ . വളച്ചൊടിച്ചു കുത്തി തിരിച്ച സ്ക്രിപ്റ്റ് . റോൾ ഒന്നുമില്ലേലും വെറുതെ കുറേ അഭിനേതാക്കൾ .ശരിയായ സാധൂകരണം ഇല്ലാത്ത കുറെ സീനുകൾ . പിന്നെ, അതി ദയനീയമായ മേകപ്പ് , കോസ്ട്യും (അവസാന രംഗം , അമ്മോ!) . മോഹൻലാലിനു ഒരു വെല്ലുവിളിയും ഉയർത്താത്ത കഥാപാത്രം . പക്ഷെ, പുള്ളി വല്ല്യ മോശമാക്കിയില്ല. ഈ ശരീരം ഇങ്ങനെ സൂക്ഷിച്ചാൽ കിടിലം . സിദ്ദിഖ് തകർത്തു . വേറെ ആർക്കും കാര്യമായി ഒന്നുമില്ല. പശ്ചാത്തല നന്നായിരുന്നു , പിന്നെ, ശങ്കർ ഭായ് ഇനി മലയാളത്തിൽ പാടതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു .
ചുരുക്കത്തിൽ പറഞ്ഞാൽ ,മോഹൻലാൽ നടനെ ഇഷ്ടപ്പെടുന്നവർക്കോ ബഹുമാനിക്കുന്നവർക്കോ ഈ സിനിമ ദഹിക്കില്ല . പക്ഷെ, ആരാധിക്കുന്നവർക്ക് ദഹിക്കും . നല്ല ഒരു ഫൈറ്റും , കുറെ ക്ലാസിക്കൽ(നാല് സ്വരം കേറ്റിയാൽ ക്ലാസിക്കൽ ആണല്ലോ ഈ കാലത്ത്) പാട്ടുകളും, പിന്നെ പഞ്ച് സംഭാഷണങ്ങളും ഉണ്ടിതിൽ. ചുമ്മാ കണ്ടിരിക്കാം! അവസാന സീനിൽ ചിരിക്കുകയും ചെയ്യാം .
വാൽകഷ്ണം : ലാലേട്ടാ , യുവർ സാൾട്ട് ആൻഡ് പെപ്പെർ ലുക്ക് സത്യമായിട്ടും കലക്കി!! പക്ഷെ . അവസാന സീനിൽ അഭിനയിക്കുന്നതിന് മുൻപ് ഒന്ന് കണ്ണാടി നോക്കാമായിരുന്നു !

No comments:
Post a Comment