ഞാനൊരു കമ്മ്യൂണിസ്റ്റ് പാർട്ടി സഹയാത്രികനൊന്നുമല്ല . എന്നാൽ പറഞ്ഞു കേട്ട വിപ്ലവ കഥകളിലൂടെ ഞാൻ പാർട്ടിയെ ഇഷ്ടപെടുന്നു. സാധാരണക്കാരനു വേണ്ടി പൊരുതുന്ന പാർട്ടി ...വർഗ സമത്വത്തിനു വേണ്ടി നില കൊള്ളുന്ന പാർട്ടി ...ഒരുപാട് വിപ്ലവ നയങ്ങളും തീരുമാനങ്ങളും കൈ കൊണ്ട പാർട്ടി ...അതിലുപരി , മറ്റു രാഷ്ട്രീയ പാർടികളെ അപേക്ഷിച്ചു , ആണത്തമുള്ള നേതാക്കളെ സമ്മാനിച്ച പാർട്ടി . ഇതൊക്കെയാണ് എനിക്ക് ഈ പാർട്ടിയെ കുറിച്ച് അറിയാവുന്നത് . അറിയാം , ഈ അറിവ് പരിമിതമാണെന്നു .
പക്ഷെ, ഇന്നത്തെ പാർട്ടിയുടെ അവസ്ഥ എന്താണ്? താത്വികമായ ഒരു അവലോകനം നടത്താനൊന്നും തക്ക വണ്ണം എനിക്ക് അറിവില്ല . ഞാനൊരു പാർട്ടി ബുധിജീവിയുമല്ല . പക്ഷെ, ഒരു സാധാരണക്കാരനായ യുവ പൌരൻ നിലയിൽ എന്റെ ചില അഭിപ്രായങ്ങൾ ഞാൻ രേഖപ്പെടുത്തിക്കൊള്ളട്ടെ .
സാധാരണക്കാരുടെ പാർട്ടി ഇന്ന് ജനവിഭാഗങ്ങളിൽ നിന്നും അകന്നു കഴിഞ്ഞിരിക്കുന്നു . ഒരു പക്ഷെ കേരളത്തിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടതു കൊണ്ടാകാം , ഇപ്പോൾ പാവപ്പെട്ടവരുടെ എണ്ണം കുറഞ്ഞു വരുന്നത് . എന്ന് കരുതി, അങ്ങനെ അങ്ങ് അസ്തമിക്കുന്നതാണോ പാർട്ടിയുടെ പ്രസക്തി?
സെക്രട്രിയെറ്റ് സമരത്തിൽ പാർട്ടി പിന്നോട്ടാഞ്ഞത് എന്തിനെ ഭയന്നിട്ടാണ് ? അത്തരം ഒരു സാഹചര്യത്തിൽ തല കുനിച്ചു മടങ്ങുന്നതാണോ സഖാക്കളുടെ പോരാട്ട വീര്യം?
പാർട്ടിക്ക് ഇടപെടാൻ പറ്റാത്ത തരത്തിലുള്ള സാമൂഹ്യ പ്രശ്നങ്ങള ഇന്നില്ലാതതാണ് മറ്റൊരു പ്രശ്നമായി പലരും ചൂണ്ടി കാണിക്കുന്നത്. രാഷ്ട്രീയ വീക്ഷണം മാറ്റി ജനകീയ വീക്ഷണം ആയാൽ , ഒരു പക്ഷെ ഈ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ കാണാനുള്ള തുറന്ന കണ്ണുകൾ പാർട്ടിക്ക് ലഭിക്കും. ഒന്നോ രണ്ടോ ദിവസത്തെ ഹർത്താൽ കൊണ്ടൊന്നും ഇനി ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല , ജനങ്ങളുടെ വെറുപ്പ് മാത്രം സമ്പാത്തിക്കാം. ഇപ്പോൾ കൂടി വരുന്ന "നിഷ്പക്ഷ" വോട്ടുകൾ എങ്ങനെ കൂടുന്നു എന്ന് ചിന്തിച്ചു നോക്കണം .
വിപ്ലവത്തിന്റെയും സഹനത്തിന്റെയും പോരാട്ട സമരങ്ങളുടെയും ചരിത്രമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് , അതൊക്കെ വെറും കഥകളായി മാറണ്ട എന്നുണ്ടെങ്കിൽ ഉണരേണ്ട സമയമായി സഖാക്കളെ. അല്ലെങ്കിൽ , കാലത്തിന്റെ കുത്തൊഴുക്കിൽ , ടി-ഷർട്ടുകലിലൊ, തോപ്പികളിലോ അതോ അടി വസ്ത്രങ്ങളിലോ അലങ്കരിക്ക പെടേണ്ട വെറും ഒരു "ലോഗോ " ആയി മാറും അരിവാൾ ചുറ്റിക നക്ഷത്രം!
വാൽ : ചെ ഒരു വിപ്ലവ നായകൻ എന്ന പദവിയിൽ നിന്നും ഒരു ആഗോള ബ്രാൻഡ് മാത്രമായി ചുരുങ്ങുന്ന കാലമാണ് ഇത് . ജാഗ്രതൈ!

No comments:
Post a Comment