ഹൗ ഓൾഡ് ആർ യു
റോഷൻ ആന്ദ്രൂസ് എന്ന സംവിധായകനെ എനിക്ക് പണ്ടേ ഇഷ്ടമാണ് . ഉദയനാണ് താരം മുതൽ മുംബൈ പോലീസ് വരെ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും നല്ല പ്രേക്ഷക അഭിപ്രായത്തിൽ മുന്നിലാണ്. ഈ സിനിമ കാണാൻ പോയപ്പോളും എനിക്ക് ഉറപ്പായിരുന്നു , ഇത് മോശമാകില്ല എന്ന് .
മഞ്ജു വാര്യർ, എന്നും മലയാളികളെ സ്വന്തം അഭിനയ പ്രതിഭ കൊണ്ട് അത്ഭുതപ്പെടുത്തിയ അഭിനേത്രി . അവരും കൂടി ഈ ചിത്രത്തിലേക്ക് എത്തുമ്പോ , സ്വാഭാവികമായിട്ടും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമായി .
ചിത്രം തുടങ്ങി . നല്ല ബ്രൈറ്റ് ആയ ടൈറ്റിൽ കാർഡ്സ് . നല്ല നിറങ്ങളുടെ ഒരു നല്ല കൂട്ടുകെട്ട് . ആ ഒരു "effect" ചിത്രത്തിലുടനീളം കാണാമായിരുന്നു, പ്രത്യേകിച്ച് പകൽ രംഗങ്ങളിൽ . മഞ്ജുവിന്റെ സാരിയുടെയും ബാക്ക് ഗ്രൌണ്ടിന്റെയും ഒരു രസതന്ത്രം മനോഹരമായിരുന്നു. അനാവശ്യ പാട്ടുകൾ ഇല്ലായിരുന്നിട്ടു കൂടിയും പടം അല്പം വലിച്ചു നീട്ടിയത് പോലെ തോന്നി . പക്ഷെ, സത്യം പറയാമല്ലോ, കുറ്റം പറയാൻ ഒന്നും ഈ സിനിമയിൽ ഞാൻ കണ്ടില്ല ( ഞാൻ അത്ര ബുദ്ധി ജീവി അല്ലാത്തത് കൊണ്ടായിരിക്കും )!
മഞ്ജു , പതിവ് പോലെ , തകർത്തു . കുഞ്ചാക്കോ വീണ്ടും നല്ലൊരു കഥാപാത്രത്തിനെ തിരഞ്ഞെടുത്തു , നന്നായി അവതരിപ്പിക്കുകയും ചെയ്തു . കലരന്ജിനിയും നന്നായി . ചുരുക്കി പറഞ്ഞാൽ , എല്ലാവരും നന്നായി തന്നെ പെർഫോം ചെയ്തു. ചിലയിടങ്ങളിൽ, ഉപദേശ പടം പോലെ തോന്നിയെങ്കിലും , അത് മറ്റു ഭാഗങ്ങളിൽ കവർ ചെയ്തു , ആ ഫീലിംഗ് ഒഴിവാക്കി . ചിന്തിക്കാൻ കുറെ "ഒറ്റ വരി " ചിന്താ വിഷയങ്ങൾ തരുന്നുണ്ട് , ഈ ചിത്രം. കൂടാതെ, സാമൂഹ്യ വിഷയങ്ങളിൽ ചുമ്മാ തലയിടാതെ, കാര്യമായി തന്നെ ഇടപെടുന്നുമുണ്ട് .
വാൽ : പ്രായം വെറും ഒരു അക്കം മാത്രമാണെന്ന് ഓര്മിപ്പിക്കുന്ന മറ്റൊരു ചിത്രം . എന്ന് കരുതി യുവ ജനത ഒന്നും ചെയ്യാതിരിക്കരുതു . ഉണരൂ , നമുക്കും എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ സാധിക്കും . തോല്ക്കാൻ ധൈര്യമുള്ളവർക്കെ , ഇവിടെ ജയിക്കാൻ സാധിക്കുകയുള്ളൂ ! #MUSTWATCH

No comments:
Post a Comment