Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Sunday, June 22, 2014

ഭയമാണ് ഭക്തിയുടെ അടിസ്ഥാനം എന്ന് ഞാൻ വിശ്വസിക്കുന്നു .
മരണ ഭയം , പരാജയ ഭയം , അസൂയ , പിന്നെ പലതും ആണ് ഭക്തിയെ ഇക്കാലത്ത് കാണുന്ന ഒരു വില്പന ചരക്കാക്കി മാറ്റിയത് . പരീക്ഷ ജയിക്കാൻ ദൈവം , കല്യാണം നടക്കാൻ ദൈവം , അയൽക്കാരന്റെ തലയിൽ തേങ്ങ വീഴാൻ ദൈവം ...അങ്ങനെ അങ്ങനെ ...
ദൈവം എന്ന സങ്കൽപം മനുഷ്യരുടെ ഇടയിൽ ഒരു പരിപാവനമായ ഒരു പരിവേഷത്തിൽ നിന്നും ആവശ്യങ്ങളും അപേക്ഷകളും നടത്തി തരേണ്ട ഒരു ഉദ്യോഗസ്ഥൻ എന്നാ അവസ്ഥയിലേക്ക് കൂപ്പു കുത്തിയിരിക്കുന്നു . അമ്പലങ്ങളിൽ പോയി ഭസ്മവും പൂശി ,തീർഥവും തളിച്ച് , വീട്ടിൽ വന്നു സ്വന്തം അമ്മയെ തല്ലുന്ന "ഭക്തന്മാർ" ആണ് ഏറെയും. അവർ എന്ത് മോക്ഷമാണ് കാംഷിക്കുന്നത് എന്ന് മനസിലാവുന്നില്ല.
വീട്ടിൽ തന്നെ ദൈവങ്ങൾ , അച്ഛനും അമ്മയും , ഉള്ളപ്പോൾ അമ്പലങ്ങളിൽ പോയി മണി അടിക്കുന്നത് എന്തിനാ ?
സ്നേഹിക്കുക , ബഹുമാനിക്കുക ...അച്ഛനെയും അമ്മയെയും ...അവരുടെ അനുഗ്രഹം വാങ്ങുക ...അവരുടെ അപ്പുറം ഒരു ദൈവവുമില്ല ....അതിൽ പരം ഒരു മോക്ഷവുമില്ല !

No comments:

Post a Comment