Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Thursday, June 26, 2014

Padachonte Thirakkadhakal

പടച്ചോന്റെ തിരക്കഥകൾ

ശ്രീനിവാസൻ...മലയാളികൾക്ക് ഹാസ്യത്തിന് ഒരു പുതിയ മാനം കാട്ടിക്കൊടുത്ത തിരക്കഥാകൃത്ത്..കേരള സമൂഹത്തിന്റെ കപടതകളെ ഇത്രയേറെ വിമർശിച്ചു പരിഹസിച്ച മറ്റൊരു ചലച്ചിത്രകാരൻ ഉണ്ടോ എന്ന് സംശയമാണ്. സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയവരോടോപ്പമുള്ള കൂട്ടുകെട്ടുകളും , സ്വയം സംവിധാനം ചെയ്ത ചിത്രങ്ങളും, മോഹൻലാലിനോപ്പമുള്ള അഭിനയ മുഹൂർത്തങ്ങളും എല്ലാം മലയാളികൾക്ക് ചിരിക്കാനും ചിന്തിക്കാനും ഉള്ള വക നൽകിയിരുന്നു. സ്വതന്ത്രമായ ചിന്തകളും സ്വന്തമായ അഭിപ്രായങ്ങളും ഉള്ള, തുറന്ന മനസ്സുള്ള , എന്നാൽ താടിയും ജുബ്ബയും ഇല്ലാത്ത, ഒരു സിനിമാ ബുദ്ധിജീവി തന്നെയാണ് അദ്ദേഹം എന്ന് ഞാൻ വിശ്വസിക്കുന്നു.

'പടച്ചോന്റെ തിരക്കഥകൾ' അദ്ദേഹത്തിന്റെ ആത്മകഥ ആയിരിക്കും എന്നാ ധാരണയിൽ ആണ് ഞാൻ ഈ പുസ്തകം വാങ്ങിയത്. ആത്മകഥാംശം ഉണ്ടെങ്കിലും ഇത് അദ്ധേഹത്തിന്റെ  ആത്മകഥ അല്ല . കഴിഞ്ഞ കുറെ വർഷങ്ങളിൽ പുള്ളി തന്നെ എഴുതിയ ചില കുറിപ്പുകളുടെയും ചില മുഖാമുഖങ്ങളുടെയും ഒരു 'കളക്ഷൻ' ആണ് ഈ പുസ്തകം. സിനിമയിലേക്ക്  എങ്ങനെ വന്നു , അച്ഛന്റെ റോൾ , എങ്ങനെ കമ്മ്യൂണിസ്റ്റ്‌കാരനായി , പിന്നെങ്ങനെ രാഷ്ട്രീയം വിട്ടു, സിനിമയെ കുറിച്ചുള്ള കാഴ്ചപ്പാടിലെ മാറ്റങ്ങൾ, ഒരു സിനിമാക്കഥ എങ്ങനെ പിറക്കുന്നു തുടങ്ങി കുറെ വിഷയങ്ങള ഈ പുസ്തകം ചർച്ച ചെയുന്നുണ്ട്. പക്ഷെ, ഒരു സിനിമ ആസ്വാദകൻ എന്നാ നിലയിലും ഒരു ശരാശരി പുസ്തക വായനക്കാരൻ എന്നാ നിലയിലും ഈ പുസ്തകം എനിക്ക് അത്ര അങ്ങട് പിടിച്ചില്ല. വായനയുടെ ഒഴുക്കിനെ ബാധിക്കുന്ന ആഖ്യാന ശൈലി , തമ്മിൽ ബന്ധമില്ലാത്ത കുറെ കുറിപ്പുകൾ , ഇടയ്ക്കു തന്റെ തന്നെ അഭിപ്രായങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊഞ്ഞനം കുത്തുന്ന അവസ്ഥ..അങ്ങനെ ചില പ്രശ്നങ്ങള ഉണ്ട് ഇതിനു. ചിലപ്പോൾ , നേരത്തെ സൂചിപ്പിച്ചത് പോലെ , ഇതൊരു സമാഹരമായത് കൊണ്ടാകാം ഈ പ്രശ്നങ്ങൾ.

ശ്രീനിവാസന്റെ തന്നെ തനതു പ്രയോഗങ്ങളും ഉരുളക്കുപ്പേരി പോലത്തെ മറുപടികളും ഒക്കെ ഇതിലും ആവോളമുണ്ട്. നിങ്ങൾ ഒരു ദീർഖ ദൂര ട്രെയിൻ, ബസ്‌, വിമാന യാത്രയോ മറ്റോ നടത്തുന്നുണ്ടെങ്കിൽ വാങ്ങിക്കോളൂ. അതല്ല, ഒരു സീരിയസ് വായനയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ പുസ്തകം ഒഴിവാക്കുന്നതാണ് നല്ലത്.

വാൽ : എന്തൊക്കെ പറഞ്ഞാലും പുള്ളിയുടെ ചില കമന്റ്സ്  അപാരം! ഉദാ: " ദൈവത്തെ ചിരിപ്പിക്കാൻ ഒരു എളുപ്പ വഴിയുണ്ട്...നമ്മുടെ ഭാവി പരിപാടികൾ പുള്ളിയോട് പറഞ്ഞാ മതി"

No comments:

Post a Comment