Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Sunday, June 22, 2014

Koothara

കൂതറ
സിനിമ ഇറങ്ങി കുറെ നാളായി എന്നറിയാം. ഒരുപാടു ആളുകൾ അവരുടെതായ അഭിപ്രായങ്ങൾ പറഞ്ഞു കഴിയുകയും ചെയ്തു കഴിഞ്ഞു. ഒരു മാതിരി പെട്ട റിവ്യുസ് ഒക്കെ വായിച്ചിട്ടാണ് ഞാൻ പോയത്. അപ്പൊ ചോദിക്കും രിവ്യുസ് വായിച്ചിട്ടും ഞാൻ 'കൂതറ' കാണാൻ പോയെങ്കിൽ ഞാൻ മണ്ടൻ ആണെന്ന് , കാരണം , ഭൂരിഭാഗം റിവ്യുസും ഈ സിനിമയെ ഇടിച്ചു താഴ്ത്തുന്നതായിരുന്നു. ഈ സിനിമ ഫേസ് ബുക്കിൽ റിലീസ് ആയിരുന്നെങ്കിൽ പൊട്ടി പൊളിഞ്ഞു പണ്ടാരമടങ്ങിയേനെ.

"കൂതറ" ഒരു ഭയങ്കര വ്യത്യസ്തമായ പടം ഒന്നുമല്ല , പക്ഷെ, ട്രീറ്റ്‌മെന്റിൽ അത്യാവശ്യം കണ്ടു മടുത്ത സംഭവങ്ങൾ പരമാവധി ഒഴിവാക്കിയെടുത്ത സിനിമ തന്നെയാണ്. അതിനു ഏറ്റവും നല്ല ഉദാഹരണം ഈ ചിത്രത്തിലെ ക്യാമ്പസ്‌ ചിത്രീകരിച്ചതിലാണ്. അതിഭാവുകത്വമോന്നും ഇല്ലാതെ , ശെരിക്കും റിയൽ ആയാണ് ക്യാമ്പസ്‌ ലൈഫ് എടുത്തിരിക്കുന്നത്. അതിനാൽ തന്നെ ആദ്യ പകുതി നന്നായി തന്നെ പോയി.

രണ്ടാം പകുതി തുടങ്ങി അൽപം കഴിഞ്ഞപ്പോഴേക്കും തിരക്കഥാകൃത്ത് ഉറങ്ങി പോയതാണോ എന്തോ , പടം എങ്ങോട്ടൊക്കെയോ പോകാൻ തുടങ്ങി ( സിനിമയിലെ ബോട്ട് പോകുന്നത് പോലെ തന്നെ !). മോഹൻലാൽ തന്റെ കഥാപാത്രം( എന്തിനായിരുന്നു ഈ റോൾ ?), പതിവ് പോലെ നന്നാക്കി. പിന്നെ, പലരും പറഞ്ഞ പോലെ ഒരു "എയ്ജെൽ ജോണ്‍" വെറുപ്പീരോന്നുമല്ല ഈ കഥാപാത്രം. സണ്ണി വെയ്ൻ( ലുക്ക്‌ ഒക്കെ ഒന്ന് മാറ്റി പിടിക്കാം, ട്ടോ ), ഭരത് (കലക്കി!) , ടോവിനോ(അതല്ലേ പേര്? നന്നായിട്ടുണ്ട് ) കോമ്പോ നന്നായിരുന്നു. പാട്ടുകൾ ഒക്കെ കഞ്ചാവടിച്ചു സെറ്റ് ചെയ്ത പോലവ ആയിരുന്നെങ്കിലും ഒരു രസമൊക്കെ ഉണ്ടായിരുന്നു. ക്യാമറ , വി എഫ് എക്സ് എന്നിവ കലക്കി .

ചുരുക്കത്തിൽ ഫേസ് ബുക്ക്‌ നിരൂപകരും ചാനൽ പണ്ഡിതന്മാരും ചവച്ചു തുപ്പിയത് പോലെ ഒരു കൂതറ പടമോന്നുമല്ല "കൂതറ". കണ്ടിരിക്കാവുന്ന പടം തന്നെയാ(അത്യാവശ്യം).

വാൽ : കളിക്കാരനും പിന്നെ ജട്ടി സീനും കലക്കി!

No comments:

Post a Comment