Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Sunday, June 22, 2014

One by Two

വണ്‍ ബൈ ടു :
നല്ല സംവിധായകൻ ...നല്ല നടന്മാർ..പ്രതീക്ഷയുള്ള ക്യാമറമാൻ ...കിടിലൻ ടീസെറും ട്രെയിലെരും ...അങ്ങനെ, കാണണം കാണണം എന്ന് കാത്തിരുന്നു പോയി കണ്ട പടം ...എന്റെ ആസ്വാദന നിലവാരം തീരെ ശുഷ്കമായത് കൊണ്ടാണോ എന്നറിയില്ല , പടം എനിക്കത്ര ഇഷ്ടായില്ല . ആദ്യ പത്തു മിനിറ്റ് കഴിഞ്ഞപ്പോ തന്നെ സംഭവം ചക്ക കുഴയുന്നതു പോലെ കുഴഞ്ഞു ...തെങ്കാശി പട്ടണത്തിലെ പോലെ "ഇത് കണ്ണപ്പേട്ടൻ , ഇത് ദാസപ്പേട്ടൻ ..അപ്പൊ ദിതാരാ ?" പോലെ ആയി. ഇന്റെർവൽ ആയപ്പോഴേക്കും സൈക്കൊസിസിൽ നിന്നും ന്യുറോസിസിൽ എത്തിപ്പെട്ട അവസ്ഥ . അപ്പോഴും കരുതി(വെറുതെ), രണ്ടാം പകുതിയിലെങ്കിലും എന്തെങ്കിലും ഉണ്ടാവുമെന്ന് ...എവിടെ...ഒന്നും ഉണ്ടായില്ല ...പടം കഴിഞ്ഞപ്പോ തോന്നിയത് ഇങ്ങനെ : "ന്യുറോസിസിന്റെ പല തലങ്ങളും കണ്ടിട്ടുണ്ട് , ഇങ്ങനെ ഒരെണ്ണം ,ഹയ്യോ , ആദ്യമായിട്ടാ ".
കുറ്റം പറഞ്ഞുവെങ്കിലും പടത്തിന്റെ വ്യക്തിഗത പ്രകടനങ്ങൾ നന്നായിരുന്നു . മുരളി ഗോപി തകർത്തു ! അച്ഛന്റെ അഭിനയ പാടവം മകനിലുമുണ്ട് എന്ന് തെളിയിക്കുന്ന ഭാവ പ്രകടനം . ഫഹദ് തന്റെ റോൾ നന്നായി തന്നെ ചെയ്തു . പ്രേക്ഷകനെ ഒരു തരം "distraction" കൊടുക്കാൻ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് കഴിഞ്ഞു . എങ്കിലും അത്ര വലിയ ഒരു റോൾ അല്ലായിരുന്നു എന്നും പറയേണ്ടി ഇരിക്കുന്നു . ഹണി റോസ് നല്ല consistency ഉള്ള നടിയാണെന്ന് വീണ്ടും തെളിച്ചിരിക്കുന്നു . ഒരേ ഭാവങ്ങൾ! എവിടെയോ ആരോ എഴുതിയത് പോലെ : "ഹണി റോസ് പ്രതീക്ഷ തെറ്റിച്ചില്ല. 80% വും ബെഡില്‍ തന്നെ ആയിരുന്നു"
ഇത് എന്റെ മാത്രം അഭിപ്രായം ആണ് . ഏതെങ്കിലും ബുദ്ധി ജീവികൾക്ക് പടം ബോധിച്ചിട്ടുണ്ടെങ്കിൽ , എന്നെ ചീത്ത വിളിക്കരുത് . എന്റെ ആസ്വാദന തലം നിങ്ങളെക്കാൾ വളരെ താഴെയാണെന്ന് കരുതി പുച്ചിച്ചോ. ഞാനൊരു സാധാരണ പ്രേക്ഷകനാനേ ..!

No comments:

Post a Comment