Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Sunday, June 22, 2014

Khasaakkinte Ithihasam

ഒരുപാടു അവാർഡുകൾ വാരിക്കൂട്ടിയ കൃതി...മലയാളത്തിന്റെ അർത്ഥമായി മാറിയ നോവൽ ...സാഹിത്യ ചരിത്രത്തിൽ പകരം വെയ്ക്കാൻ പറ്റാത്ത രചനാ ശൈലി ..."ഖസാക്കിന്റെ ഇതിഹാസം", ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നുന്ന വായനാനുഭവം സമ്മാനിച്ച പുസ്തകം...ശ്രീ ഒ .വി .വിജയനെ പോലുള്ള ഒരു മഹാ സാഹിത്യകാരന്റെ ഏറ്റവും മഹത്തായ കൃതികൾ ഒന്നായ ഈ നോവലിനെ കീറി മുറിച്ചു ഒരു നിരൂപണ ശസ്ത്രക്രിയ ചെയ്തേക്കാം എന്ന അഹങ്കാരമോ അവിവേകമോ എനിക്കില്ല...എങ്കിലും , ഈ കുറിച്ച് എന്തെങ്കിലും പറയണം എന്നൊരു ആഗ്രഹം...ചിലപ്പോ , ഈ നോവല സമ്മാനിച്ച ആവേശം കൊണ്ടാകാം...അല്ലെങ്കിൽ ഈ നോവൽ ഇത് വായിക്കാത്തവരും അറിയണം എന്നൊരു ആഗ്രഹം ആകാം...

തമിഴ് ചുവയുള്ള പഴയ പാലക്കടാൻ ഭാഷയിലുള്ള സംസാര ശൈലി ഒരേ സമയം കഠിനവും എന്നാൽ കൌതുകവും ഉണർത്തി . ഓരോ കഥാപാത്രങ്ങളുടെയും വിവരണം അസാദ്ധ്യമാം വിധം സൂക്ഷ്മവും എന്നാൽ വിശദവും ആയിരുന്നു . ഒരു കാലഘട്ടത്തിലെ സാമൂഹ്യ അവസ്ഥകൾ, വിശ്വാസങ്ങൾ, അന്ധവിശ്വാസങ്ങൾ , തത്വശാസ്ത്രങ്ങൾ തമ്മിലുള്ള പിണക്കങ്ങൾ....പൊള്ളയായ മത വിശ്വാസങ്ങളെയും , അർത്ഥമില്ലാത്ത ആണ്‍-പെണ്‍ ബന്ധങ്ങളേയും , അധികാരത്തിന്റെയും , അസൂയയുടെയും ദുർമുഘങ്ങളും ..അതിന്റെ കൂടെ തന്നെ കുട്ടികളുടെ നിഷ്കളങ്കതെയും , ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന ഒരാൾ നേരിടുന്ന ധാർമിക പ്രശ്നങ്ങളേയും അതി മനോഹരമായി തന്നെ ഇതിൽ വരച്ചു കാണിക്കുന്നു...മറ്റൊരു കാര്യം, മരണം എന്ന പ്രതിഭാസത്തെ ഇതിലും മനോഹരമായി മനസ്സിൽ തട്ടുന്ന പോലെ ആർകെങ്കിലും വർണിക്കാൻ കഴിയുമോ എന്ന് സംശയമാണ്..മരണത്തെ സുഖമുള്ള ഒരു പുഞ്ചിരിയായി കാണാൻ ആര്ക്കാണ് കഴിയുക?

ഇതിലെ കഥാപാത്രങ്ങളായ രവിയും, ഖാലിയാരും , മാധവൻ നായരും, അപ്പു കിളിയും , മൈമുനയും , കുഞ്ഞാമിനയും, അലിയാരും , മൊല്ലാക്കയും എല്ലാരും പുസ്തകത്തില നിന്നിറങ്ങി നമ്മുടെ ചുറ്റും ഉള്ളത് പോലുള്ള ഒരു പ്രതീതി ജനിപ്പിക്കുവൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്...പുസ്തകത്തിന്റെ അവസാന താളും മറിച്ചു കഴിയുമ്പോ, ഖസാക്ക് ഓരോ വായനക്കാരന്റെ ഉള്ളിലും ഒരു വിങ്ങലും ഒർമയുമായി തിനര്ത് കിടക്കും എന്നതില സംശയമില്ല...

ഇത് എന്റെ മാത്രം നിരീക്ഷണമാണ് ...ശേരിയാകം, അല്ലെങ്കിൽ ശുദ്ധ ഭോഷ്കാകാം ..എന്തായാലും നല്ലൊരു സാഹിത്യ ശകലം വായിച്ചു അനുഭവിക്കാൻ കഴിഞ്ഞു എന്നതില ഞാൻ സന്തോഷവാനാണ്...വായിക്കാത്തവർ വായിക്കുക.... 

1 comment: